Updated on: 1 March, 2023 5:43 PM IST
HDFC Bank hikes fixed deposit interest rates

എച്ച്ഡിഎഫ്സി ബാങ്ക്  2 കോടിക്ക് താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചു. 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്കാണ് പലിശ വർദ്ധിപ്പിച്ചിരിക്കുന്നത്.  3% മുതൽ 7.10% വരെയുള്ള നിരക്കുകളാണ് പൊതുജനങ്ങൾക്കായി ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. മുതിർന്ന പൗരൻമാർക്ക്  3,50% മുതൽ 7.60% വരെയുള്ള പലിശ നൽകുന്നുണ്ട്.

സ്ഥിര നിക്ഷേപ പലിശ നിരക്കുകളുടെ വിശദവിവരങ്ങൾ

7 ദിവസം മുതൽ 29 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 3% പലിശ നിരക്കാണ് ബാങ്ക് നൽകുന്നത്. 30 ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 3.50% പലിശ ലഭിക്കും. 46 ദിവസം മുതൽ 6 മാസത്തിൽ താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.50% പലിശയാണ് നൽകുന്നത്. ആറു മാസം മുതൽ 9 മാസത്തേക്കാൾ ഒരു ദിവസം വരെ കുറവുള്ള നിക്ഷേപങ്ങൾക്ക് 5.75% പലിശ നൽകുന്നു. 9 മാസം മുതൽ ഒരു വർഷത്തേക്കാൾ ഒരു ദിവസം വരെ കുറവുള്ള നിക്ഷേപങ്ങൾക്ക് 6% പലിശ നിരക്കാണ് ലഭിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: സ്ഥിര നിക്ഷേപത്തിലൂടെ നമുക്ക് എന്തെല്ലാം നേട്ടങ്ങള്‍ നേടാം!

9 മാസവും ഒരു ദിവസവും മുതൽ ഒരു വർഷത്തിനുള്ളിൽ മെച്വർ ആകുന്ന നിക്ഷേപങ്ങൾക്ക് 6.60% പലിശയാണ് നൽകന്നത്. 15 മാസം മുതൽ 18 മാസത്തിൽ താഴെ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 7.10% പലിശ ലഭിക്കുന്നു. 18 മാസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 7% പലിശയാണ് നൽകുന്നത്.

സീനിയർ സിറ്റിസൺ എഫ്ഡി പലിശ നിരക്ക്

സീനിയർ സിറ്റിസൺ കെയർ എഫ്ഡി ഒഴികെയുള്ള മുതിർന്ന പൗരൻമാർക്കുള്ള നിക്ഷേപ സ്കീമുകളിൽ 3.50% മുതൽ 7.60% വരെ പലിശ ലഭിക്കും. 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്കാണ് ഈ നിരക്കുകൾ ബാധകമായിരിക്കുന്നത്. അതേ സമയം 15 മാസം മുതൽ 18 മാസത്തിൽ താഴെ വരെയുള്ള നിക്ഷേപങ്ങൾക്ക് 7.60% പലിശ ലഭിക്കും.

English Summary: HDFC Bank hikes fixed deposit interest rates
Published on: 01 March 2023, 04:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now