Updated on: 12 August, 2021 9:09 AM IST

ഈ ഓണാഘോഷ കാലത്ത് മലയാളികളെ കൂടുതൽ സന്തുഷ്ടരാക്കാനായി, എച്ച്ഡിഎഫ്‌സി ബാങ്ക് നിരവധി ഓഫറുകളും ഇളവുകളും തൻറെ ഉപയോക്താക്കൾക്കായി കൊണ്ടുവരുന്നു.  ഒരു വലിയ അളവിലുള്ള ഇളവുകൾ തന്നെയാണ് ബാങ്ക് ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.

സെപ്തംബര്‍ 30 വരെയാണ്, ഓണം അനുബന്ധിച്ച് ബാങ്ക് വാഗ്ദാനം ചെയ്യുന്ന ഓഫറുകൾ ഉപയോക്താക്കൾക്ക് ലഭ്യമാകുക. കാര്‍ വായ്പ, ഇരു ചക്ര വാഹന വായ്പ, ഭവന വായ്പ, ബിസിനസ് വായ്പാ തുടങ്ങിയ വായ്പകളില്‍ വലിയ ഇളവുകള്‍ ഈ ഉത്സവ സീസണില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് ഉപയോക്താക്കള്‍ക്ക് ലഭിക്കും.

കൂടാതെ, സ്വര്‍ണ വായ്പ, വസ്തു ഈടിന്മേലുള്ള വായ്പ്പ, സെക്യൂരിറ്റീസുകള്‍ ഈടായി നല്‍കിക്കൊണ്ടുള്ള വായ്പ്പ, എന്നിവയ്ക്കും ഓണക്കാലത്തെ പ്രത്യേക ഓഫറുകള്‍ ലഭിക്കും. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് പ്രത്യേകമായ ഇളവുകളും ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കും. അത്തരം ഉപയോക്താക്കള്‍ക്ക്് അവരുടെ പര്‍ച്ചേസുകള്‍ യാതൊരു വിധ അധിക ചിലവുകളും നല്‍കാതെ തന്നെ ഇഎംഐ കളായി മാറ്റുവാനും സാധിക്കും.

കോവിഡ് വ്യാപനത്തിൽ നിന്ന് പൂർണ്ണമായ മുക്തി ലഭിച്ചിട്ടില്ലെങ്കിലും, ഈ ഓണക്കാലം മുതല്‍ അവരുടെ ജീവിതത്തില്‍ പുതിയൊരു അധ്യായം ആരംഭിക്കുവാന്‍ ആഗ്രഹിക്കുകയാണ് ഇന്ന് കേരളീയർ.  പലരും അവരുടെ തൊഴിലിലും പഠനത്തിലും ജീവിതം മുന്നോട്ട് കൊണ്ടു പോകാനാവശ്യമായ ചില ഉപകരണങ്ങളും ഉത്പന്നങ്ങളുമൊക്കെ വാങ്ങിക്കുവാന്‍ തയ്യാറെടുക്കുകയാണ്.

ഓണം പര്‍ച്ചേസുകള്‍ക്ക് വലിയ ഇളവുകള്‍ ഓണം പ്രത്യേക ഉത്സവ ആഘോഷത്തില്‍ ഉള്‍പ്പെടുന്നു. പര്‍ച്ചേസുകളിലെ ഇളവുകള്‍, കുറഞ്ഞ പ്രൊസസിംഗ് ചാര്‍ജുകള്‍, കുറഞ്ഞ പലിശ നിരക്കുകള്‍ തുടങ്ങിയവ ഈ ഉത്സവകാല ആഘോഷത്തില്‍ ഉള്‍പ്പെടുന്നു. ആകര്‍ഷകമായ ഓഫറുകളില്‍ ഇപ്പോള്‍ ഉത്പ്പന്നങ്ങള്‍ സ്വന്തമാക്കുവാനുള്ള അവസരമാണിത് - എച്ച്ഡിഎഫ്‌സി ബാങ്കിന്റെ സോണല്‍ ഹെഡ് ഹെമി സെബാസ്റ്റിയന്‍ പറഞ്ഞു.   

സ്വർണ്ണം ഭവനം വാഹനം എന്നീ വായ്പകള്‍ എടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരം

ലോണുകൾ 59 മിനിറ്റിനുള്ളിൽ ലഭിക്കും : ചെയ്യേണ്ട കാര്യങ്ങൾ

English Summary: HDFC Bank offers Onam offers for home and vehicle loans
Published on: 12 August 2021, 08:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now