Updated on: 6 March, 2023 1:06 PM IST
ആരോഗ്യവും മെഡിക്കല്‍ ഗവേഷണവും: ബജറ്റ് വെബിനാറിനെ പിഎം നാളെ അഭിസംബോധന ചെയ്യും

തിരുവനന്തപുരം: ആരോഗ്യവും മെഡിക്കല്‍ ഗവേഷണവും എന്ന വിഷയത്തിലെ ബജറ്റ്  വെബിനാറിനെ നാളെ ( 2023 മാര്‍ച്ച് 06 ) രാവിലെ 10 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച മുന്‍കൈകള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള ഉള്‍ക്കാഴ്ചകളും ആശയങ്ങളും നിര്‍ദ്ദേശങ്ങളും സമാഹരിക്കുന്നതിനായി കേന്ദ്രഗവണ്‍മെന്റ് സംഘടിപ്പിക്കുന്ന 12 ബജറ്റാനന്തര വെബ്‌നാറുകളുടെ പരമ്പരയുടെ ഭാഗമാണിതും.

ബന്ധപ്പെട്ട വാർത്തകൾ: പാഷൻ ഫ്രൂട്ടിൽ നിറഞ്ഞിരിക്കുന്ന ആരോഗ്യ ഗുണങ്ങൾ അറിയാമോ

ഏഴ് മുന്‍ഗണനകളാല്‍ അടിവരയിടുന്നതാണ് 2023-24 ലെ കേന്ദ്ര ബജറ്റ്. അമൃത് കാലത്തിലൂടെ നയിക്കുന്ന സപ്തഋഷികള്‍ ആയി പ്രവര്‍ത്തിക്കുന്ന ഇവ പരസ്പര പൂരകവുമാണ്. 157 പുതിയ നഴ്‌സിംഗ് കോളേജുകള്‍ സ്ഥാപിക്കല്‍, ഐ.സി.എം.ആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) ലാബുകളില്‍ പൊതു-സ്വകാര്യ മെഡിക്കല്‍ ഗവേഷണം പ്രോത്സാഹിപ്പിക്കല്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ക്കായി ഫാര്‍മ ഇന്നൊവേഷനും (നൂതനാശയവും) മള്‍ട്ടി ഡിസിപ്ലിനറി (ബഹുവിഷയ) കോഴ്‌സുകളും എന്നിവ ഉള്‍പ്പെടുന്ന സമഗ്ര വികസനമാണ് ഗവണ്‍മെന്റിന്റെ മുന്‍ഗണനകളിലൊന്ന്.

ബന്ധപ്പെട്ട വാർത്തകൾ: ഓട്സ് പാൽ: ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ? എങ്ങനെ ഉണ്ടാക്കാം

ആരോഗ്യ, ഫാര്‍മ മേഖലകളെ ഉള്‍ക്കൊള്ളുന്ന മൂന്ന് ബ്രേക്ക് ഔട്ട് സെഷനുകള്‍ ഒരേസമയം വെബിനാറില്‍ ഉണ്ടായിരിക്കും. ബന്ധപ്പെട്ട കേന്ദ്ര ഗവണ്‍മെന്റ് മന്ത്രാലയങ്ങളിലയും വകുപ്പുകളിലേയും മന്ത്രിമാര്‍ക്കും സെക്രട്ടറിമാര്‍ക്കും പുറമേ, സംസ്ഥാന/കേന്ദ്രഭരണപ്രദേശ ഗവണ്‍മെന്റുകളുടെ ആരോഗ്യ വകുപ്പുകളില്‍ നിന്നുള്ള ഓഹരിപങ്കാളികള്‍, വിഷയ വിദഗ്ധര്‍, വ്യവസായങ്ങള്‍ / അസോസിയേഷനുകള്‍, സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ / ആശുപത്രികള്‍ / സ്ഥാപനങ്ങള്‍ മുതലായവയുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ വെബിനാറില്‍ പങ്കെടുക്കും.  ബജറ്റ് പ്രഖ്യാപനങ്ങള്‍ മികച്ച രീതിയില്‍ നടപ്പിലാക്കുന്നതിനുള്ള  നിര്‍ദ്ദേശങ്ങൾ ചർച്ചയ്ക്കു വരും..

നഴ്‌സിംഗിലെ ഗുണപരമായ പുരോഗതി: അടിസ്ഥാനസൗകര്യം, വിദ്യാഭ്യാസം പ്രാക്ടീസ്; പൊതു-സ്വകാര്യ മേഖലയ്ക്ക് മെഡിക്കല്‍ ഗവേഷണത്തിന് സൗകര്യമൊരുക്കുന്നവരായ ഐ.സി.എം.ആര്‍ ലാബുകളുടെ ഉപയോഗം; കൂടാതെ മെഡിക്കല്‍ ഉപകരണങ്ങള്‍ക്കായുള്ള ഫാര്‍മ നൂതനാശയവും, മള്‍ട്ടി ഡിസിപ്ലിനറി (ബഹുവിഷയ) കോഴ്‌സുകള്‍ എന്നിവയാണ് ബ്രേക്ക്ഔട്ട് സെഷനുകളുടെ ആശയങ്ങള്‍.

English Summary: Health and Medical Research: PM to address Budget Webinar tomorrow
Published on: 05 March 2023, 11:20 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now