പദ്ധതികളുടെയും അതുവഴി ആരോഗ്യ സേവനങ്ങളുടെയും കവറേജ്ഇന്ത്യയിലെ എല്ലാ ജില്ലകളിലേക്കും ഘട്ടംഘട്ടമായി വ്യാപിപ്പിക്കാൻ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് (ഇ.എസ്.ഐ) കോർപ്പറേഷൻ തീരുമാനിച്ചു.
കൂടാതെ, ഇ എസ് ഐ ഗുണഭോക്താക്കൾക്കു കൂടുതൽസേവനത്തിനായി പുതിയ ഡിസ്പെൻസറികളും ആശുപത്രികളുംതുറക്കുകഎന്നത് ഒരു തുടർ പ്രക്രിയ ആണ്.
ഇ.എസ്.ഐസ്കീമുകളുടെ ഗുണഭോക്താക്കൾക്ക് പുറമെ, ഉപയോഗത്തിലില്ലാത്ത ഇ.എസ്.ഐ.സി ആശുപത്രികളുടെ ആരോഗ്യ സേവനങ്ങൾ ഇൻഷുർ ചെയ്യാത്തവർക്കും ലഭ്യമാക്കിയിട്ടുണ്ട്.
1948 ലെ ഇ എസ് ഐ നിയമത്തിന്റെ പരിധിയിൽ വരുന്ന ഫാക്ടറികളിലുംസ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന പ്രതിമാസം 21000 രൂപ വരെ വേതനം ഉള്ള തൊഴിലാളികൾക്ക് ഈസേവനത്തിന്റെ ആനുകൂല്യം ലഭിക്കുന്നതാണ് (വൈകല്യമുള്ളവർക്ക് പ്രതിമാസം 25,000 / - രൂപ).
ഇ.എസ്.ഐ പദ്ധതികളുടെനടപ്പാക്കൽ 2015-16ൽ 393 ജില്ലകളിൽ ആയിരുന്നത് ഇപ്പോൾ 575 ജില്ലകളിലേക്ക് വ്യാപിപ്പിച്ചു
കേന്ദ്ര തൊഴിൽവകുപ്പ് മന്ത്രി ശ്രീ സന്തോഷ് കുമാർ ഗാംഗ്‌വർ ഇന്ന് ലോകസഭയിൽ രേഖാമൂലം അറിയിച്ചതാണിത്.