Updated on: 17 March, 2023 9:23 PM IST
ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന ആരോഗ്യ ജാഗ്രത കോര്‍-കമ്മിറ്റി യോഗം.

ഇടുക്കി : എല്ലാ വകുപ്പുകളും സംയുക്ത പ്രവര്‍ത്തനങ്ങളിലൂടെ മാലിന്യനിര്‍മാര്‍ജ്ജനം ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്. പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി 'മഴക്കാലപൂര്‍വ്വ ശുചീകരണ-വലിച്ചെറിയല്‍ മുക്ത കേരളം' ക്യാമ്പയിന്റെ ഭാഗമായി കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോര്‍-കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ വീടുകളിലും ഓഫീസുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൊതുജന പങ്കാളിത്തത്തോടെ നടത്തണം.

ഹരിത കര്‍മ്മസേനയെ ഫലപ്രദമായി ഉപയോഗിച്ച് വാതില്‍പ്പടി ശേഖരണവും തരംതിരിക്കലും ഉറപ്പാക്കണം. കൊതുക് നിവാരണത്തിന്റെ ഭാഗമായി ഞായറാഴ്ചകളില്‍ വീടുകളിലും, വെള്ളിയാഴ്ചകളില്‍ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും ഡ്രൈ ഡേ ആചരിക്കണം. ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ കൊതുകുകളുടെ ഉറവിട നിര്‍മ്മാര്‍ജ്ജനം നടത്തും. ഓടകള്‍, കാനകള്‍ വൃത്തിയാക്കല്‍, ജല സ്രോതസ്സുകളുടെ - ക്ലോറിനേഷന്‍ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമായി നടപ്പിലാക്കും.

ബന്ധപ്പെട്ട വാർത്തകൾ: സുസ്ഥിര മാലിന്യ സംസ്കരണത്തിന് വിവിധ മാതൃകാവതരണങ്ങൾ നടത്തി

ഇതോടൊപ്പം തെളിനീരൊഴുകും ക്യാമ്പയിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കും . മലിന ജല സംസ്‌കരണം ഉറപ്പുവരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ - തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് സോക്കേജ് പിറ്റുകള്‍ നിര്‍മിക്കും. മലിനീകരിക്കപ്പെട്ട ജലാശയങ്ങളുടെ പട്ടിക തയ്യാറാക്കി ശുചീകരണത്തിന് കര്‍മ്മ പദ്ധതി തയ്യാറാക്കുകായും ചെയ്യും . ജല സ്രോതസ്സുകളിലേക്ക് തുറന്നിരിക്കുന്ന മലിനജല കുഴലുകള്‍ കണ്ടെത്തി അടയ്ക്കും. മിനി എം.സി.എഫ് , എം.സി എഫ്.ആര്‍.ആര്‍ .എഫ് എന്നിവയിലെ അജിവ മാലിന്യങ്ങള്‍ സമയബന്ധിതമായി നീക്കം ചെയ്യും. കൂടാതെ വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യങ്ങള്‍ തരം തിരിച്ചു സൂക്ഷിക്കണം. സ്ഥാപനങ്ങളിലെ ഇലക്ട്രോണിക് മാലിന്യം ക്ലീന്‍ കേരളയും വീടുകളില്‍ നിന്നുള്ളത് ഹരിതകര്‍മസേനയെ ഉപയോഗപ്പെടുത്തിയും ശേഖരിക്കും.

മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത വിലയിരുത്തുന്നതിന് തദ്ദേശ സ്ഥാപന തലങ്ങളില്‍ എന്‍ എസ് എസ്, എസ് പി സി എന്‍ സി സി ചുമതലയുള്ള അധ്യാപകര്‍, കേഡറ്റുമാര്‍ സന്നധ പ്രവര്‍ത്തകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ യൂത്ത് വോളന്റീയര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ടിങ്ങ് കമ്മിറ്റി രൂപീകരിക്കും. യോഗത്തില്‍ പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ കെ. വി കുര്യാക്കോസ്, എ. ഡി. സി ജനറല്‍ ശ്രീലേഖ സി തുടങ്ങി വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English Summary: Health Vigilance: Core-Committee meeting held
Published on: 17 March 2023, 09:14 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now