കുറഞ്ഞ മുതൽമുടക്കിൽ, എളുപ്പത്തിൽ തുടങ്ങി ലാഭമുണ്ടാക്കാവുന്ന ഒരു സംരംഭമാണ് ഫ്രെഷ് ജ്യൂസ് സംരംഭം.
പാഷൻ ഫ്രൂട്ട്, പേരയ്ക്ക, ജാതിക്ക, പൈനാപ്പിൾ, പപ്പായ, മാങ്ങ തുടങ്ങി കേരളത്തിൽ സുലഭമായ പഴങ്ങൾ ഇതിനായി ഉപയോഗപ്പെടുത്താം. March മുതൽ മൺസൂൺ തുടങ്ങുന്നതുവരെ നീണ്ടുനിൽക്കുന്ന ചൂടുകാലാവസ്ഥയിൽ ശീതളപാനീയങ്ങൾക്ക് വൻ വിൽപ്പനയാണുള്ളത്.
ഓരോ സീസണിലും വിലക്കുറവിൽ ധാരാളമായി ലഭിക്കുന്ന പഴങ്ങളാണ് ഇത്തരത്തിലുള്ള ജ്യൂസുകളുടെ നിർമാണത്തിന് ഉപയോഗിക്കേണ്ടത്. പഴങ്ങൾ പൾപ്പുകളാക്കിമാറ്റി സൂക്ഷിച്ചു വയ്‌ക്കുകയും പിന്നീട് അതുകൊണ്ട് ഫ്രെഷ് ജ്യൂസുകൾ ഉണ്ടാക്കി വിപണിയിലെത്തിക്കുകയും ചെയ്യാം.
പഴങ്ങൾ കർഷകരിൽനിന്ന് നേരിട്ട് സംഭരിച്ചാൽ കർഷകർക്ക് കൂടിയ വില കിട്ടും, സംരംഭകർക്ക് വിപണിവിലയേക്കാൾ കുറഞ്ഞ നിരക്കിൽ ഉൽപ്പന്നം ലഭ്യമാകുകയും ചെയ്യും.
പ്ലാസ്റ്റിക് നിരോധനം അവസരമാക്കാം
ശീതളപാനീയങ്ങൾ pack ചെയ്‌തിരുന്ന ചെറിയ bottleകളും plastic cupകളുമെല്ലാം നിരോധനത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നു. ഈ നിരോധനം ഒരവസരമാക്കിമാറ്റാൻ സംരംഭകർക്ക് സാധിക്കും.
സംസ്‌കരിച്ച് പായ്‌ക്ക് ചെയ്‌ത, ദീർഘകാലം സൂക്ഷിപ്പുകാലാവധിയുള്ള ശീതളപാനീയങ്ങളേക്കാൾ പഴങ്ങളിൽനിന്ന് നേരിട്ട് നിർമിച്ച് തണുപ്പിച്ച് സൂക്ഷിക്കുന്ന ശീതളപാനീയങ്ങൾക്കാണ് ഇപ്പോൾ വിപണിയിൽ ഡിമാൻഡുള്ളത്.
ഉണ്ടാക്കാൻ വളരെ എളുപ്പം
പഴങ്ങൾ ശേഖരിച്ചശേഷം നന്നായി കഴുകി വൃത്തിയാക്കിയെടുക്കണം. തുടർന്ന് പുറംതൊലി നീക്കംചെയ്യേണ്ടവ നീക്കംചെയ്ത് പൾപ്പർ ഉപയോഗിച്ച് പൾപ്പുകളാക്കി മാറ്റണം. പിന്നീട് നിശ്ചിത ഗാഢതയുള്ള പഞ്ചസാര ലായനി ഉണ്ടാക്കി അതിൽ 15-20%വരെ പഴത്തിന്റെ പൾപ്പ് ചേർക്കുകയും പിന്നീട് ശുദ്ധീകരിച്ച് വെള്ളം ചേർത്ത് നേർപ്പിക്കുകയും ചെയ്യണം. Refractometer ഉപയോഗിച്ച് brick level നോക്കിയാണ് ഈ പ്രക്രിയ പൂർത്തീകരിക്കേണ്ടത്.
വിൽക്കാം ആരോഗ്യ ജ്യൂസ്
10 ലിറ്റർവീതമുള്ള സ്റ്റീൽ ബോണികളിൽ നിറയ്ക്കാം. നാലുമണിക്കൂർ തണുപ്പിച്ചശേഷം ബേക്കറികൾ, ഹോട്ടലുകൾ, ചില്ലറവിൽപ്പന കേന്ദ്രങ്ങൾ തുടങ്ങിയവയിൽ എത്തിക്കാം. വിൽപ്പനക്കാർക്ക് ഇത് ഫ്രീസറുകളിൽ സൂക്ഷിച്ച് വിൽപ്പന നടത്താം.
ആവശ്യക്കാർക്ക് 250 മില്ലീ ലിറ്റർവീതം പകർന്നുനൽകാം. 10 ലിറ്റർ ജ്യൂസിൽനിന്ന് 50 ഗ്ലാസ് വിൽപ്പന നടത്താം.
പഴങ്ങളുടെ അരോമ നിലനിൽക്കുന്ന ആരോഗ്യദായകമായ ജ്യൂസാണ് ഉപഭോക്താവിന് ലഭിക്കുന്നത്. കാലിയാകുന്ന സ്റ്റീൽ ബോണികൾ തിരിച്ചെടുത്ത് നന്നായി കഴുകി ഉണക്കി വീണ്ടും ഉപയോഗിക്കാം.