Updated on: 4 December, 2020 11:18 PM IST

കാലവര്‍ഷം ആരംഭിച്ചത് മുതല്‍ കാസര്‍ഗോഡ് ജില്ലയില്‍ ഇതുവരെ 1,06,51,100 രൂപയുടെ കൃഷി നാശം സംഭവിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 11,71,500 രൂപയുടെ കൃഷിയാണ് നശിച്ചത്. 158.75705 ഹെക്ടര്‍ ഭൂമിയിലെ വിളകള്‍ക്കാണ് നാശനഷ്ടം സംഭവിച്ചത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 34.26 ഹെക്ടറിലെ കാര്‍ഷികവിളകളാണ് നശിച്ചത്.

ജില്ലയില്‍ 9135 കമുകുകളും, 12,082 വാഴകളും 1886 തെങ്ങുകളും, 3159 റബര്‍, 1043 കുരുമുളക് തൈകള്‍ തുടങ്ങിയവയാണ് നശിച്ചത്. കൂടാതെ 29 ഹെക്ടര്‍ ഭൂമിയിലെ നെല്‍കൃഷിയും 18.2 ഹെക്ടറിലെ പച്ചക്കറി കൃഷിയും നശിച്ചു. പരപ്പ ബ്ലോക്കിലാണ് ഏറ്റവും കൂടുതല്‍ കൃഷിനാശം സംഭവിച്ചത്. ഈ മേഖലയില്‍ 2838 കമുകുകളും, 5712 വാഴകളും 2791 റബര്‍ മരങ്ങളുമാണ് നശിച്ചത്. കൂടാതെ ഏറ്റവും കൂടുതല്‍ പച്ചക്കറി കൃഷിനാശം (18.2 ഹെക്ടര്‍) റിപ്പോര്‍ട്ട് ചെയ്തതും പരപ്പ ബ്ലോക്കിലാണ്. നെല്‍കൃഷിയില്‍ കാഞ്ഞങ്ങാട് 20 ഹെക്ടറും, മഞ്ചേശ്വരം അഞ്ച് ഹെക്ടറും, കാസര്‍കോട് മൂന്നും, പരപ്പയില്‍ ഒരു ഹെക്ടറിലും കൃഷിനാശം റിപ്പോര്‍ട്ട് ചെയ്തു.

English Summary: Heavy rain;agriculture loss of RS.1.06 crores in Kasargod district
Published on: 23 July 2019, 04:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now