ന്യൂനമർദ്ദം രൂപപ്പെട്ടു, കേരളത്തിന് നിർണായക മണിക്കൂറുകൾ...
ഇന്നു മുതൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടുകൾ. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ഫലമായാണ് കേരളത്തിൽ മഴയുടെ തോത് ഉയരുന്നത്. നിലവിലെ റിപ്പോർട്ടുകളനുസരിച്ച് ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് മഴ സജീവമാകും. തിങ്കളാഴ്ച മ്യാൻമാർ തീരത്ത് മറ്റൊരു ന്യൂനമർദ്ദം രൂപംകൊള്ളുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. പടിഞ്ഞാറൻ കാറ്റിന് ശക്തി കൂടുതലായതിനാൽ തീരവാസികൾ ജാഗ്രത പുലർത്തണം.
ഇന്ന് മുതൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടുകൾ. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദ ഫലമായാണ് കേരളത്തിൽ മഴയുടെ തോത് ഉയരുന്നത്. നിലവിലെ റിപ്പോർട്ടുകളനുസരിച്ച് ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് മഴ സജീവമാകും. തിങ്കളാഴ്ച മ്യാൻമാർ തീരത്ത് മറ്റൊരു ന്യൂനമർദ്ദം രൂപംകൊള്ളുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. പടിഞ്ഞാറൻ കാറ്റിന് ശക്തി കൂടുതലായതിനാൽ തീരവാസികൾ ജാഗ്രത പുലർത്തണം.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
25-09-2021: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി
26-09-2021: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
27-09-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ
28-09-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ
27-09-2021 മുതൽ 28-09-2021 വരെ: കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളല്ല.
പ്രത്യേക ജാഗ്രത നിർദേശം
25-09-2021 മുതൽ 28-09-2021 വരെ: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട്‌ചേർന്ന തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും കന്യാകുമാരി മേഖലകളിലും മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
27-09-2021 & 28-09-2021: മാലിദ്വീപ് പ്രദേശത്ത് മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെവേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളല്ല.
English Summary: heavy rainfall keralal today weather report
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....