ആശ്രയമില്ലാത്ത കുട്ടികൾക്ക് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളെ കുടുംബത്തിന്റെ സംരക്ഷണത്തിൽ നിലനിർത്തുന്നതിനും അവരുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ സ്ഥാപനേതര സംരക്ഷണപരിപാടിയായ സ്പോൺസർഷിപ്പ് വഴി ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.

ഏക രക്ഷിതാവിന്റെ സംരക്ഷണത്തിൽ കഴിയുന്ന കുട്ടികൾ, ശയ്യാവലംബരായ രക്ഷിതാവിന്റെ കുട്ടികൾ, തടവുശിക്ഷ അനുഭവിക്കുന്ന രക്ഷിതാവിന്റെ കുട്ടികൾ, മാരകരോഗങ്ങൾ ബാധിച്ച രക്ഷിതാവിന്റെ കുട്ടികൾ/ മാരകരോഗങ്ങൾ ബാധിച്ച കുട്ടികൾ എന്നിവർക്കാണ് മുൻഗണന. വാർഷികവരുമാനം 24,000 രൂപയിൽത്താഴെയായിരിക്കണം.
കൂടുതൽ വിവരങ്ങൾക്ക് ആറന്മുള മിനി സിവിൽ സ്റ്റേഷൻ മൂന്നാംനിലയിൽ പ്രവർത്തിക്കുന്ന ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റുമായി ബന്ധപ്പെടുക. ഫോൺ: 0468-2319998.
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....