Updated on: 4 December, 2020 11:18 PM IST

ഭൂഗർഭജലം ശുദ്ധമാക്കാനുള്ള ഔഷധക്കൂട്ടുമായാണ് കൊല്ലത്തുനിന്നുള്ള ദക്ഷിണ ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ എത്തിയത്.സഹപാഠികളുടെ അസുഖത്തിന്റെ കാരണം തിരഞ്ഞുപോയതാണ് ദക്ഷിണയുടെ ഔഷധക്കൂട്ടിനു പിന്നിലെ പ്രചോദനം.കൊല്ലം പുത്തൂർ ഗവ. എച്ച്.എസ്.എസിലെ ഈ ആറാം ക്ലാസുകാരി രാജ്യത്തിന് സമ്മാനിക്കുന്നത് ജലശുദ്ധീകരണത്തിനുള്ള പുത്തൻ ആശയമാണ്. കുടിവെള്ളത്തിനായി ഏവരും ആശ്രയിക്കുന്ന ഭൂഗർഭ ജലസ്രോതസുകളെ മാലിന്യമുക്തമാക്കുന്നതിനുള്ള ഹെർബൽകൂട്ടാണ് കൂട്ടിശാസ്ത്രജ്ഞ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്നത്.

വിദ്യാർത്ഥികളിൽ പലരും പനിയും വയറിളക്കവും ബാധിച്ച് തുടർച്ചായി ക്ലാസിൽ എത്തിയിരുന്നില്ല. ഒരു വാർഡിൽ നിന്നെത്തുന്ന കുട്ടികളാണ് ഇത്തരത്തിൽ അസുഖബാധിതരായത്. ഇതിന് പിന്നിലെ കാരണങ്ങൾ തേടിയ ദക്ഷിണ, ശാസ്ത്ര അധ്യാപികയായ രമ്യടീച്ചറിന്റെ സഹായത്തോടെ ഇതെക്കുറിച്ച് പഠനം നടത്തി. പഠനത്തിൽ വീടുകളിൽ കുട്ടികൾ ഉപയോഗിക്കുന്ന ഭൂഗർഭ ജലത്തിൽ ഇ-കോളി ബാക്ടീരിയ കൂടിയ തോതിലാണെന്ന് കണ്ടെത്തി.

പഠനവിധേയമാക്കിയ ഭൂഗർഭ ജലം ക്ലോറിനേഷൻ നടത്തിയിട്ടും ശുദ്ധമായില്ലെന്ന് കണ്ടെത്തി. തുടർന്ന് ജലം ശുദ്ധീകരിക്കാൻ പ്രകൃതിദത്തമായ മാർഗമാണ് മികച്ചതെന്ന് കണ്ടെത്തിയ ദക്ഷിണ, ഇതിനായി ഹെർബൽകൂട്ട് കണ്ടെത്തി. രാമച്ചം, തുളസി, ആര്യവേപ്പ്, നെല്ലിക്ക, കടുക്ക, മല്ലിയില എന്നിവ വിവിധ തട്ടുകളിൽ വിന്യസിച്ച് ജലം അതിലൂടെ കടത്തിവിടുന്നതാണ് ശുദ്ധീകരണ പ്രക്രിയ. ഇതുവഴി ജലം 100 ശതമാനവും ശുദ്ധമാകുമെന്ന് ലാബ് റിപ്പോർട്ടുകൾകാട്ടി ദക്ഷിണ സ്ഥാപിക്കുന്നു. ദക്ഷിണയുടെ ഇത് സംബന്ധിച്ച പ്രബന്ധാവതരണം ബാലശാസ്ത്ര കോൺഗ്രസിൽ നടക്കും.സംസ്ഥാനത്തുനിന്ന് 16 കുട്ടി ശാസ്ത്രജ്ഞരാണ് ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കുന്നത്.ശാസ്ത്രവും സാങ്കേതികവും നവീകരണവും; ഹരിത, ശുചിത്വ ആരോഗ്യകരമായ രാജ്യത്തിന്’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള കണ്ടെത്തലുകളും പഠനങ്ങളുമാണ് വിദ്യാർഥികളെ ദേശീയതലത്തിൽ എത്തിച്ചത്.

English Summary: Herbals to purify water
Published on: 28 December 2019, 02:09 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now