Updated on: 4 December, 2020 11:18 PM IST
അമേരിക്കയിൽ ഫ്രീറേ‍ഞ്ച് കോഴികളുടെ മുട്ടയ്ക്ക് ആവശ്യക്കാരേറുന്നു.പകൽ സമയം മുഴുവൻ പറമ്പിലൂടെ കൊത്തിച്ചികഞ്ഞും, പൊടിയിൽ കുളിച്ചും നടക്കുന്ന കോഴിയുടെ മുട്ടയാണ് ഫ്രീറേ‍ഞ്ച് എന്ന ലേബലിൽ വിൽക്കുന്നതു. ഫ്രീറേ‍ഞ്ച് എന്ന ലേബലിനു പുറമെ പാസ്ചേർഡ്’ എന്ന ഒരു ലേബൽകൂടി ഈ രംഗത്ത് ഉണ്ടായിരിക്കുകയാണ്. കഴിഞ്ഞ വർഷം 32 ശതമാനം വളർച്ചയാണ് അമേരിക്കയിൽ ഈ വിപണി നേടിയത്. കൂട്ടിൽ അടച്ചുവളർത്താത്ത കോഴിയുടെ മുട്ട യുഎസ് വിപണിയിൽ സ്ഥാനം നേടിത്തുടങ്ങിയിട്ടു കുറച്ചുനാളായി.വളർത്തുമൃഗങ്ങളുടെയും പക്ഷികളുടെയും അവ കാശസംരക്ഷണത്തിന്റെ പേരിൽ  ഒരു നിശ്ചിത സ്ഥലം വളച്ചുകെട്ടി അവിടെ കോഴികൾക്ക് നടക്കാനും തല ഉയർത്താനുമൊക്കെ ഇടം നൽകിയിരുന്നു.

നിശ്ചിത വിസ്തൃതിയിൽ ചികഞ്ഞു നടക്കാൻ അവസരം കിട്ടിയ ഇവ ഫ്രീറേഞ്ച് കോഴികളെന്ന് അറിയപ്പെട്ടു. ഇപ്പോൾ ഇഷ്ടമുള്ള അത്രയും ദൂരം പരിധിയില്ലാതെ ചികഞ്ഞു .നടക്കാൻ ഇവയ്ക്ക് സ്വാതന്ത്ര്യമുണ്ട്. പ്രകൃതിയോട് ഇണങ്ങി,മണ്ണിൽ ചികഞ്ഞും കയ്യാല ചാടിയും നടക്കുന്ന പാസ്ചേർഡ്’ കോഴിയുടെ മുട്ട തന്നെ വേണമെന്ന് .ആഗ്രഹിക്കുന്ന ഉപഭോക്താക്കൾ വർധിച്ചു വരികയാണ്.ഇത്തിരിവട്ടത്തിൽ സ്വന്തം കാഷ്ഠത്തിനു മീതേ വീണ്ടും വീണ്ടും നടക്കുന്ന കോഴിയുടെ  മുട്ട അത്ര നല്ലതല്ലെന്ന് പ്രചാരണംവും വ്യാപകമായി.ഫലമോ സ്വതന്ത്രമായി ചികഞ്ഞുനടക്കുന്ന കോഴിയുടെ മുട്ടയ്ക്ക് പുതിയൊരു വിപണി സൃഷ്ടിക്കപ്പെട്ടു.
English Summary: high demand for free range eggs in AMerica
Published on: 02 March 2019, 01:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now