Updated on: 25 January, 2023 11:09 AM IST
High price of wheat will affect Central govt's wheat procurement

2022-23 റാബി വിപണന സീസണിൽ ക്വിന്റലിന് 2,125 രൂപയായ മിനിമം താങ്ങുവിലയേക്കാൾ (MSP) 50%മായി ഉയർന്ന ഗോതമ്പ് വില, സർക്കാറിന്റെ ക്ഷയിച്ച ധാന്യശാലകൾ നികത്തുന്നതിന് വെല്ലുവിളി ആയേക്കാമെന്നു വ്യാപാരികളും വ്യവസായ എക്സിക്യൂട്ടീവുകളും വെളിപ്പെടുത്തി. രണ്ട് മാസത്തിനുള്ളിൽ പുതിയ ഗോതമ്പ് വിളവെടുക്കും, ഏപ്രിൽ 14നു ശേഷം ഗോതമ്പ് സംഭരണത്തിൽ വേഗത കൈവരിക്കും.

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (FCI) വെയർഹൗസുകൾ മുൻ വർഷങ്ങളിൽ ഗോതമ്പ് നിറഞ്ഞു കവിഞ്ഞിരുന്നു, കാരണം കർഷകർ എംഎസ്‌പി(MSP)യേക്കാൾ കുറഞ്ഞ വില വാഗ്ദാനം ചെയ്യുന്ന ഓപ്പൺ മാർക്കറ്റുകളേക്കാൾ എംഎസ്‌പി നിരക്കിൽ എഫ്‌സിഐക്ക് ഗോതമ്പ് വിൽക്കാൻ താൽപ്പര്യപ്പെട്ടിരുന്നു. എന്നിരുന്നാലും, 2021-22-ൽ, കർഷകർ തങ്ങളുടെ ഉൽപ്പന്നങ്ങൾ സ്വകാര്യ വ്യാപാരികൾക്ക് വിറ്റതിനാൽ എഫ്സിഐയുടെ ഗോതമ്പ് സംഭരണം 56% വരെയായി ഇടിഞ്ഞു.

2024-ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ ഗോതമ്പ് എഫ്‌സിഐ വാങ്ങണമെങ്കിൽ ഒന്നുകിൽ ഓപ്പൺ മാർക്കറ്റ് വില ഗണ്യമായി കുറയണം; അല്ലെങ്കിൽ സർക്കാർ എംഎസ്‌പിക്ക് മുകളിൽ ഭീമമായ ബോണസ് നൽകേണ്ടിവരുമെന്ന് ഗോതമ്പ് വ്യവസായ രംഗത്തെ എക്സിക്യൂട്ടീവുകൾ പറഞ്ഞു. ഗോതമ്പ് വിപണിയെ തണുപ്പിക്കാൻ സർക്കാർ ഇടപെടൽ കണ്ടില്ലെങ്കിൽ, അത് എഫ്‌സിഐയുടെ ഗോതമ്പ് സംഭരണത്തെ കുറയ്ക്കും, റോളർ ഫ്ലോർ മില്ലേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (RFMFI) പ്രസിഡന്റ് പറഞ്ഞു.

ജനുവരി ഒന്നിന്, എഫ്‌സിഐ 17.2 മില്ല്യൺ ഗോതമ്പ് കൈവശം വച്ചിരുന്നു, ഒരു വർഷം മുമ്പ് 33 മില്ല്യൺ ടൺ ആയിരുന്നു എഫ്‌സിഐയുടെ ഗോതമ്പ് ശേഖരമുണ്ടായിരുന്നത്. ജനുവരി ഒന്നിന് ഗോതമ്പ് സ്റ്റോക്കിന്റെ ബഫർ മാനദണ്ഡം 13.8 മില്ല്യൺ ആണ്. 2017ൽ ഇന്ത്യയ്ക്ക് 6 മില്ല്യൺ ടൺ ഗോതമ്പ് ഇറക്കുമതി ചെയ്യേണ്ടി വന്നപ്പോഴാണ് എഫ്‌സിഐയുടെ ഓഹരികൾ അവസാനമായി ഇത്രയും താഴ്ന്നത്.

ബന്ധപ്പെട്ട വാർത്തകൾ: നെല്ലു സംഭരണം: കേരള ബാങ്കിൽ നിന്ന് 1600 കോടി വായ്‌പയെടുക്കാനൊരുങ്ങി സർക്കാർ

English Summary: High price of wheat will affect Central govt's wheat procurement
Published on: 25 January 2023, 11:09 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now