Updated on: 15 October, 2021 11:06 AM IST

ഹാർബർ എൻജിനിയറിങ് വകുപ്പിലെ വിവിധ ഓഫീസുകളിൽ ഗ്രാജ്വേറ്റ് ഇന്റേണിനെ (സിവിൽ & ഇലക്ട്രിക്കൽ) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സിവിൽ (ഡിസൈൻ), (വർക്‌സ്) ഇലക്ട്രിക്കൽ ഇന്റേണുകളെയാണ് നിയമിക്കുന്നത്.

സിവിൽ ഡിസൈൻ ഇന്റേണുകൾക്ക് സ്ട്രക്ചറൽ എൻജിനിയറിങ് എം.ടെക്കും സിവിൽ വർക്‌സിൽ സിവിൽ ഏൻജിനിയറിങ് ബി.ടെക്കും ഇലക്ട്രിക്കൽ ബ്രാഞ്ചിൽ ഇലക്ട്രിക്കൽ എൻജിനിയറിങ് ബി.ടെക്കും വേണം. പ്രതിമാസം 12,500 രൂപ സ്റ്റൈപ്പന്റ് ലഭിക്കും.

അപേക്ഷകൾ (ബയോഡാറ്റ) വെള്ളക്കടലാസിൽ തയ്യാറാക്കി പാസ്‌പോർട്ട് സൈസ് ഫോട്ടോയോടൊപ്പം, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്റ്റർ നമ്പർ, മേൽവിലാസം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം നവംബർ 12ന് മുൻപ് ചീഫ് എൻജിനിയർ, ഹാർബർ എൻജിനിയറിങ് വകുപ്പ്, കമലേശ്വരം, മണക്കാട്.പി.ഒ, തിരുവനന്തപുരം, പിൻ- 695009 എന്ന മേൽവിലാസത്തിൽ ലഭിക്കണം.

ആണവോർജ്ജ വകുപ്പിലെ 124 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

ഗുജറാത്ത് മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിലെ വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

English Summary: Hiring graduate interns
Published on: 15 October 2021, 11:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now