Updated on: 4 December, 2020 11:19 PM IST
നന്മ ഗ്രൂപ്പിലെ അംഗങ്ങ ളും കൃഷി അസിസ്റ്റൻ്റ് SK. ഷിനുവും

വടക്കേക്കര ഗ്രാമപ്പഞ്ചായത്തിൽ വിവിധ വിളകളുടെ ഉത്സവമാണ്. ഗ്രാമപ്പഞ്ചായത്തിലെ കുഞ്ഞിത്തൈ സർവീസ് സഹകരണ ബാങ്കിന്റെ കീഴിലെ നന്മ ഗ്രൂപ്പാണ് ആണ് ഇപ്പോൾ താരം. മധുരക്കിഴങ്ങിന്റെ മധുരം കൊണ്ടാണ് നൻമ ഗ്രൂപ്പ് വടക്കേക്കരയിൽ പേരെടുത്തിരിക്കുന്നതു. വളരെ ചുരുങ്ങിയ കാലയളവുകൊണ്ട് വിളവുണ്ടാക്കാൻ കഴിയുന്ന കിഴങ്ങുവർഗ്ഗ വിളയാണ് മധുരക്കിഴങ്ങ് . സാധാരണയായി തലകൾ മുറിച്ചുനട്ട് മൂന്നരമുതൽ നാലു മാസത്തിനുള്ളിൽ വിളവെടുക്കാവുന്നതാണ്‌. കൃഷി ചെയ്യുന്ന ഇനങ്ങളുടെ വ്യത്യാസമനുസരിച്ച് വിളവെടുപ്പ് കാലത്തിൽ വ്യത്യാസം വരാവുന്നതാണ്‌. ഇലകൾ മഞ്ഞളിക്കുന്നത് വിളവെടുപ്പിന്‌ പാകമായതിന്റെ സൂചനായി കണക്കാക്കാം. കൂടാതെ കിഴങ്ങുകൾ മുറിച്ചു നോക്കിയും വിളവെടുപ്പിന്‌ പാകമായോ എന്നറിയാൻ സാധിക്കും. മൂപ്പ് കുറവാണെങ്കിൽ മുറിപ്പാടിൽ പച്ചനിറം കാണാവുന്നതാണ്‌.Yellowing of leaves can be considered as an indication of ripeness for harvest. In addition, the tubers can be cut to see if they are ripe for harvest. If the skin is small, the wound may turn green. 

കുഞ്ഞിത്തൈ പതിനേഴാം വാർഡിലെ നന്മ കൃഷി ഗ്രൂപ്പിൻ്റെ കൃഷിയിടത്തിൽ കൃഷി ചെയ്ത മധുരക്കിഴങ്ങ് വിളവെടുപ്പ്

, കുഞ്ഞിത്തൈ പതിനേഴാം വാർഡിലെ നന്മ കൃഷി ഗ്രൂപ്പിൻ്റെ കൃഷിയിടത്തിൽ കൃഷി ചെയ്ത മധുരക്കിഴങ്ങ് വിളവെടുപ്പ് വാർഡുമെമ്പർ അനിൽ ഏലിയാസ് നിർവ്വഹിച്ചു. കുഞ്ഞിത്തൈ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് TK .ബാബു ,കൃഷി അസിസ്റ്റൻ്റ് SK. ഷിനു ,കർഷകർ തുടങ്ങിയവർ പങ്കെടുത്തു. പോഷക സമ്പുഷ്ടവും ,രുചികരവും ,ആരോഗ്യദായകവുമായ മധുരക്കിഴങ്ങ് കൃഷി വടക്കേക്കര ഗ്രാമപഞ്ചായത്തിൽ പുരോഗമിക്കുകയാണ്.വടക്കേക്കര കൃഷിഭവന്റെ എല്ലാ സഹായ നിർദ്ദേശങ്ങളും നന്മ ഗ്രൂപ്പിന് കാലാകാലങ്ങളിൽ ലഭിച്ചത് കൊണ്ടാണ് ഇത്രയും കൂടുതൽ വിളവ് നേടാൻ കഴിഞ്ഞത് എന്നും നന്മ ഗ്രൂപ് അംഗങ്ങൾ പറഞ്ഞു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കുഞ്ഞിത്തൈയിൽ സ്ത്രീ കൂട്ടായ്മയിൽ വിളഞ്ഞത് നൂറുമേനി പച്ചക്കറികൾ

#Agriculture#krishi#FTB#Farmer#Women Farmer#Krishijagran

English Summary: Historic breakthrough in sweet potato cultivation in Kunjithai-kjoct1020kbb
Published on: 10 October 2020, 08:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now