1. News

കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്കിന്റെമൽസ്യ - മ്യഗസംരക്ഷണ മേഖലയിലെ സമഗ്ര പദ്ധതിക്ക് തുടക്കമായി

സർക്കാർ ആരംഭിച്ച സുഭിക്ഷ കേരളത്തിൻ്റെ ഭാഗമായി കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്ക് മൽസ്യ - മൃഗസംരക്ഷണ മേഖലയിൽ സമഗ്ര എന്ന പേരിൽ ആരംഭിക്കുന്ന പദ്ധതികളുടെ ഉദ്ഘാടനം സഹകരണ വകുപ്പ് ചേർത്തല അസിസ്‌റ്റന്റ് രജിസ്ട്രാർ കെ. ദീപു നിർവ്വഹിച്ചു. എസ്.രാധാകൃഷ്ണൻ വായ്പാ വിതരണം നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ.എം. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വി ഉത്തമൻ ലജിതാ തിലകൻ , കെ. ഷൺമുഖൻ, റ്റി.ആർ ജഗദീശൻ , പി. ഗീത ബിജു ജോസഫ് , പി.രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ഭരണ സമിതിയംഗം ജി.മുരളി സ്വാഗതവും റ്റി. രാജീവ് നന്ദിയും പറഞ്ഞു. ഉറവ കാർഷിക ഗ്രൂപ്പിന്റെ മൽസ്യം വളർത്തൽ പദ്ധതിയാണ് ഉദ്ഘാടനം ചെയ്തത്.പ്ലാസ്റ്റിക്ക് പടുത ഉപയോഗിച്ച് നിർമ്മിച്ച ടാങ്കിലാണ് മൽസ്യം വളർത്തുന്നത്. ചിത്ര ലാട ഇനത്തിൽ പെട്ട തിലോപ്പിയയാണ് നിക്ഷേപിച്ചിട്ടുള്ളത്The fish farming project of Source Agriculture Group was inaugurated. The fish are reared in a tank made of plastic sheeting. Tilopia, a species of Chitra Lada, has been deposited.

K B Bainda
urava
പദ്ധതികളുടെ ഉദ്ഘാടനം സഹകരണ വകുപ്പ് ചേർത്തല അസിസ്‌റ്റന്റ് രജിസ്ട്രാർ കെ. ദീപു നിർവ്വഹിച്ചു.

സർക്കാർ ആരംഭിച്ച സുഭിക്ഷ കേരളത്തിൻ്റെ ഭാഗമായി കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്ക് മൽസ്യ - മൃഗസംരക്ഷണ മേഖലയിൽ സമഗ്ര എന്ന പേരിൽ ആരംഭിക്കുന്ന പദ്ധതികളുടെ ഉദ്ഘാടനം സഹകരണ വകുപ്പ് ചേർത്തല അസിസ്‌റ്റന്റ് രജിസ്ട്രാർ കെ. ദീപു നിർവ്വഹിച്ചു. എസ്.രാധാകൃഷ്ണൻ വായ്പാ വിതരണം നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ.എം. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വി ഉത്തമൻ ലജിതാ തിലകൻ , കെ. ഷൺമുഖൻ, റ്റി.ആർ ജഗദീശൻ , പി. ഗീത ബിജു ജോസഫ് , പി.രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ഭരണ സമിതിയംഗം ജി.മുരളി സ്വാഗതവും റ്റി. രാജീവ് നന്ദിയും പറഞ്ഞു. ഉറവ കാർഷിക ഗ്രൂപ്പിന്റെ മൽസ്യം വളർത്തൽ പദ്ധതിയാണ് ഉദ്ഘാടനം ചെയ്തത്.പ്ലാസ്റ്റിക്ക് പടുത ഉപയോഗിച്ച് നിർമ്മിച്ച ടാങ്കിലാണ് മൽസ്യം വളർത്തുന്നത്. ചിത്ര ലാട ഇനത്തിൽ പെട്ട തിലോപ്പിയയാണ് നിക്ഷേപിച്ചിട്ടുള്ളത്The fish farming project of Source Agriculture Group was inaugurated. The fish are reared in a tank made of plastic sheeting. Tilopia, a species of Chitra Lada, has been deposited

Kanjikuzhi scb 1558
ഉറവ കാർഷിക ഗ്രൂപ്പിന്റെ മൽസ്യം വളർത്തൽ പദ്ധതിയാണ് ഉദ്ഘാടനം ചെയ്തത്.

ബാങ്ക് വിളയടിസ്ഥാനത്തിൽഗ്രൂപ്പുകൾ രൂപീകരിച്ച് മിതമായ പലിശ നിരക്കിൽ ലളിതമായ തവണ വ്യവസ്ഥയിൽ അഞ്ചു ലക്ഷം രൂപ വരെവായ്പകൾ നൽകുന്നതോടൊപ്പം ഉൽപ്പന്ന വിപണനത്തിനും അടിസ്ഥാന അറിവുകൾ പകർന്നു നൽകുന്നതിനും പ്രാമുഖ്യം നൽകുന്ന വിധമാണ് സമഗ്ര കാർഷിക പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. പാലുൽപ്പാദനം ലക്ഷ്യമിട്ട്പശു, ആട് വളർത്തൽ ഗ്രൂപ്പുകൾ മുട്ട ഉൽപ്പാദനത്തിനായികോഴി കർഷക ഗ്രൂപ്പുകൾ മൽസ്യം ഉൽപ്പാദനം ലക്ഷ്യം വച്ച് പുരയിടത്തിൽ വളർത്താൻ കഴിയുന്ന വിധമുള്ള ബയോഫ്ലോക്ക്ലും കുളങ്ങളിലും വളർത്തുന്ന പദ്ധതിക്കുംപുറമേ ഇറച്ചി ആവശ്യങ്ങൾക്കായി പോത്ത്, മുട്ടനാട് ,പൂവൻകോഴി എന്നിവ വളർത്തുന്നതിന്നും സഹായങ്ങൾ ഈ വായ്പാ പദ്ധതിയിലൂടെ ലഭിക്കും. മൃഗസംരക്ഷണ കേന്ദ്രത്തിൻ്റെയും വെറ്ററിനറി സർജൻ്റെയും സഹായം പദ്ധതിക്ക് ഉറപ്പു വരുത്തിയിട്ടുണ്ട്‌. പ്രാഥമിക അറിവുകൾ മുതൽ കർഷകർക്ക് നൽകുന്ന വിവര വിഞ്ജാന പരിപാടിയും ബാങ്ക് വിദഗ്ദ്ധരുടെ സഹായത്തോടെ ഒരുക്കും.

ഓൺലൈൻ സൗകര്യത്തോടെയുള്ള ക്ലാസുകൾ
ഓൺലൈൻ സൗകര്യത്തോടെയുള്ള ക്ലാസുകൾ

ഉൽപ്പന്ന വിപണനത്തിനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വ്യക്തികൾക്കും ഗ്രുപ്പുകൾക്കും സമഗ്ര വായ്പാപദ്ധതി പ്രയോജനപ്പെടുത്താൻ കഴിയും. മൃഗസംരക്ഷണ മേഖലയിൽമികച്ച ഇനങ്ങൾ ലഭ്യമാകുന്നതിനു വേണ്ടിയുള്ള ഇടപെടലുകളും ബാങ്ക് നടത്തുന്നുണ്ട്. മൽസ്യകർഷകർക്കായി നാടൻ മത്സ്യക്കുഞ്ഞുങ്ങൾബാങ്ക് നേരിട്ട് വാങ്ങി നൽകും കർഷകർക്ക്ആവശ്യമായ വിജ്ഞാനം പകർന്നു നൽകുന്നതിന് ഓൺലൈൻ സൗകര്യത്തോടെയുള്ള ക്ലാസുകൾ ആണ് ആലോചിക്കുന്നത്. മൃഗസംരക്ഷണ മേഖലയിൽ ഡെ കെയർ സെൻ്റെർ എന്ന സംവിധാനത്തെ സംബന്ധിച്ചും ബാങ്ക് ആലോചിക്കുന്നുണ്ട്.മൃഗസംരക്ഷണ മേഖലയിൽവിളയടിസ്ഥാനത്തിൽ സംഘടിപ്പിച്ചിട്ടുള്ള ഗ്രൂപ്പുകൾക്കുള്ള വായ്പാ വിതരണവും ഞായറാഴ്ച നടക്കും

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കൃഷിഭവനിൽ നിന്ന് ലഭിക്കുന്ന സബ്സിഡികൾ കർഷകർ അറിഞ്ഞിരിക്കേണ്ടത്.

#Krishi#Fish farming#Krishijagran#Agriculture#FTB

English Summary: .Kanjikuzhi Service Co-operative Bank launches Comprehensive Fisheries and Animal Husbandry Project-kjkbbsep2020

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds