കേരള കാര്‍ഷിക സര്‍വകലാശാല, ഹൈടെക് റിസേര്‍ച്ച് ആന്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ 2020 ആഗസ്റ്റ് 4,5,6 തീയതികളില്‍ രാവിലെ 10.30 മുതല്‍ 12.30 മണി വരെ ഹൈടെക്ക് അടുക്കളതോട്ട നിര്‍മ്മാണവും പരിപാലനവും എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലന പരിപാടി നടത്തുന്നു.
Online training programme on construction and maintenance of hi-tech kitchen gardens is being conducted from 10.30 am to 12.30 am on 4th, 5th and 6th August 2020 on behalf of Kerala Agricultural University, Hi-Tech Research and Training Institute
ഓണ്‍ലൈനായി നടത്തുന്ന ഈ പരിശീലനപരിപാടിയില്‍ കാല്‍ സെന്റിലും അര സെന്റിലും (180 മുതല്‍ 225 ചെടികള്‍ വരെ) നിര്‍മ്മിച്ചിട്ടുള്ള ഹൈടെക്ക് അടുക്കളതോട്ട ത്തിന്റെ നിര്‍മ്മാണവും പരിപാലനവും, ഗ്രോബാഗ് കൃഷി, തിരി നന സംവിധാനം തയ്യാറാക്കല്‍, 35 മുതല്‍ 45 ചെടികള്‍ വരെ നടാവുന്ന മള്‍ട്ടിടയര്‍ ഗ്രോബാഗ് സെറ്റിങ്ങ്, 30 മുതല്‍ 35 ചെടികള്‍ വരെ നടാവുന്നതും വെര്‍മി വാഷും, വെര്‍മി കംമ്പോസ്റ്റും ലഭ്യമാക്കുന്ന മള്‍ട്ടി ടയര്‍ ഗ്രോബാഗ്, പോട്ടിങ്ങ് മിശ്രിതം ഉണ്ടാക്കുക, വിത്ത് പരിപാലനം, ഹൈടെക്ക് രീതിയില്‍ നഴ്‌സറി ചെടികള്‍ ഉണ്ടാക്കുന്ന വിധം,വളപ്രയോഗം, ഒരു വീട്ടിലേക്കാവശ്യമായ ചെടികള്‍ തിരഞ്ഞെടുക്കല്‍, രോഗ കീടനിയന്ത്രണം, മണ്ണുപരിപാലനം, വിവിധ വിളകളുടെ പരിപാലനം, ജൈവ- ജീവാണു വളങ്ങളുടേയും/കീടനാശിനികളുടേയും ഉപയോഗം
എന്നീ വിഷയങ്ങളില്‍, (Dr. P. Suseela, Professor, (Hi- Tech Research & Training Unit, Kerala Agricultural University) ക്ലാസ്സുകള്‍ എടുക്കുന്നതായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 7025498850 എന്ന നമ്പറില്‍ രാവിലെ 10.00 മണി മുതല്‍ 4.00 മണി വരെ ബന്ധപ്പെടുക.7025498850
അനുബന്ധ വാർത്തകൾ
കൊറോണ കാലത്ത് അടുക്കളത്തോട്ടമൊരുക്കി ശാന്തിഗിരി വിദ്യാഭവനിലെ വിദ്യാർത്ഥികൾ