കറിവേപ്പിന്  ജൈവവളമായി കഞ്ഞിവെള്ളം 

Thursday, 10 May 2018 03:39 PM By KJ KERALA STAFF
നമ്മുടെ അടുക്കള തോട്ടങ്ങളിൽ  ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് കറിവേപ്പില.കറികളിൽ അല്‍പം കറിവേപ്പില താളിയ്ക്കുന്നത് നമ്മുടെ ശീലങ്ങളില്‍ ഒന്നാണ്. പോഷക ഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും ഒരുപോലെ അടങ്ങിയിട്ടുള്ള ഒന്നാണ് കറിവേപ്പ്. എന്നാല്‍ കീടങ്ങളുടെ ആക്രമണം കറിവേപ്പ് വെയ്ക്കുന്നവരെ പലപ്പോഴും അലട്ടുന്ന ഒരു പ്രശ്‌നമാണ് . ഇല മുറിഞ്ഞ് പോവുക, ഇലകളില്‍ നിറം മാറ്റം സംഭവിയ്ക്കുക, പുതിയ മുള പൊട്ടാതിരിയ്ക്കുക എന്നിവയെല്ലാം കറിവേപ്പിൻ്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിയ്ക്കുന്ന ഒന്നാണ്. 
 
കറിവേപ്പിൻ്റെ ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങളേയും പരിഹരിക്കാൻ പുളിച്ച കഞ്ഞിവെള്ളം നല്ലൊരു പ്രതിവിധിയാണ്. പുളിച്ച കഞ്ഞിവെള്ളത്തില്‍ ഇരട്ടി വെള്ളം ചേര്‍ത്ത് കരിവേപ്പിനു മുകളില്‍ തളിയ്ക്കുന്നത് കീടങ്ങളുടെ ആക്രമണത്തില്‍ നിന്ന് അതിനെ സംരക്ഷിക്കുന്നു.  പുതിയ തളിരിലകള്‍ ഉണ്ടാവാനും കഞ്ഞിവെള്ളം തന്നെ മുന്നില്‍. കറിവേപ്പിനു ചുവട്ടില്‍ കഞ്ഞിവെള്ളം ഒഴിയ്ക്കുന്നത് തളിരിലകള്‍ ഉണ്ടാവാന്‍ സഹായിക്കുന്നു. മാത്രമല്ല കഞ്ഞിവെള്ളത്തിൻ്റെ  മണം കീടങ്ങളെ അകറ്റുകയും ചെയ്യുന്നു. തൈകൾ ചട്ടികളില്‍ നട്ട് ഒന്നോരണ്ടോ ഇലക്കൂമ്പുകള്‍ വന്നാൽ കഞ്ഞിവെള്ള പ്രയോഗം തുടങ്ങാവുന്നതാണ്. തലേ ദിവസത്തെ കഞ്ഞിവെള്ളം പുളിച്ചതിനു ശേഷം അല്പം വെളുത്തുള്ളി ചതച്ചിടണം. അതിനുശേഷം അല്പം വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ചെടികളിൽ സ്‌പ്രേ ചെയ്തു കൊടുക്കാം. സൈലിഡ് കീടം, ശലഭപ്പുഴുക്കൾ, തേയിലക്കൊതുക് തണ്ടിലും ഇലയിലും വെളുത്ത പാടപോലെ വളരുന്ന ഫംഗസ് എന്നിവയെയെല്ലാം തുരത്താനുള്ള ഒറ്റമൂലിയാണ് ഈ കഞ്ഞിവെള്ള പ്രയോഗം നല്ലതാണ്.

kanjivellam
വെള്ളം കെട്ടിക്കിടക്കരുത് ഒരിക്കലും കറിവേപ്പിനു താഴെ വെള്ളം കെട്ടിക്കിടക്കാന്‍ സമ്മതിയ്ക്കരുത്. ഈര്‍പ്പം അത്യാവശ്യമാണെങ്കിലും വെള്ളം കെട്ടിക്കിടക്കുന്നത് വേര് അഴുകാന്‍ കാരണമാകുന്നു. ചാരം വിതറുന്നത് ഇലകളിലുണ്ടാകുന്ന കുത്തുകളും നിറം മാറ്റവും ഇല്ലാതാക്കുന്നതിനും നല്ല ആരോഗ്യമുള്ള ഇലകള്‍ ലഭിയ്ക്കുന്നതിനും ചാരം വിതറുന്നത് നല്ലതാണ്. ഇത് ഇലകളിലും ചെടിയുടെ ചുവട്ടിലും വിതറാവുന്നതാണ്. കറിവേപ്പ് എങ്ങനെ പറിച്ചെടുക്കണമെന്ന് പലര്‍ക്കും അറിയില്ല. ഇത് വളര്‍ച്ചയെ മുരടിപ്പിക്കുന്നു. കറിവേപ്പിൻ്റെ  ഇല മാത്രമായി പറിച്ചെടുക്കാതെ തണ്ടോടു കൂടിയായിരിക്കണം പറിച്ചെടുക്കേണ്ടത്. ഇത് പുതിയ ശിഖരങ്ങള്‍ പറിച്ചെടുത്ത ഭാഗത്ത് ഉണ്ടാവാന്‍ കാരണമാകുന്നു. ഇത്തരത്തില്‍ ഇലകള്‍ തണ്ടോടു കൂടി പറിച്ചെടുക്കുമ്പോള്‍ ചെടി അധികം ഉയരത്തില്‍ വളരുന്നില്ല. ഇതാണ് കറിവേപ്പിൻ്റെ വളര്‍ച്ചയ്ക്ക് നല്ലതും. വിവിധ തരത്തിലുള്ള വളങ്ങള്‍ കറിവേപ്പിൻ്റെ  വളര്‍ച്ചയ്ക്ക് ഉപയോഗിക്കാം. പച്ചച്ചാണകവും കടലപ്പിണ്ണാക്കും മിക്‌സ് ചെയ്ത് വേരിനു ചുറ്റും ഒഴിച്ച് കൊടുക്കാം. ഇത് ഇല വളരാനും ഈര്‍പ്പത്തിനും കാരണമാകുന്നു.

CommentsMore from Vegetables

മധുരിക്കും കയ്പ്പക്ക

മധുരിക്കും കയ്പ്പക്ക മധുരക്കയ്പ്പക്ക എന്ന പേരിലെ കണ്‍ഫ്യൂഷനെയുള്ളൂ ആള് നമ്മുടെ പാവയ്ക്കതന്നെ

October 01, 2018

കൃഷി ഭൂമിയില്ലങ്കിലും വഴുതന വളര്‍ത്താം

കൃഷി ഭൂമിയില്ലങ്കിലും വഴുതന വളര്‍ത്താം അധികം പരിചരണം ആവശ്യമില്ലാത്ത ഒന്നാണ് വഴുതന കൃഷി. വഴുതനങ്ങ, കത്തിരിക്ക തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഈ പച്ചക്കറി ഒരിക്കല്‍ പിടിച്ചു കിട്ടിയാല്‍ രണ്ടുവര്‍ഷം വരെ വിളവെടുക്കാം. ഒരു പാട് ഇനം വഴുതന ലഭ്യമാണ്. ശ്വേ…

September 21, 2018

വള്ളിപ്പയർ: പാവപ്പെട്ടവന്റെ മാംസം

വള്ളിപ്പയർ: പാവപ്പെട്ടവന്റെ മാംസം പണ്ടു മുതലെ തന്നെ കേരളത്തിലെ എല്ലാ കുടുംബങ്ങളിലും തോരന് പയർ നിർബദ്ധമായിരുന്നു. വിപണിയിൽനിന്ന് പയർ വാങ്ങുന്ന ശീലം മലയാളിയ്ക്ക് ഇല്ലായിരുന്നു.

September 18, 2018


FARM TIPS

മണ്ണെണ്ണ മിശ്രിതം

October 15, 2018

ഈ കീടനാശിനി നിർമ്മിക്കുന്നതിന്‌ അര കിലോ അലക്ക്സോപ്പ് 5 ലിറ്റർ വെള്ളത്തിലിട്ട് തിളപ്പിക്കുക

അഗ്രോക്ലിനിക്

September 28, 2018

1. മണ്ണ് പരിശോധന എവിടെയാണ് നടത്തുക. ഇതിന് ഫീസ് എത്രയാണ്. വിശദാംശങ്ങള്‍ അറിയിക്കുമല്ലോ?

 ചക്കയിടാന്‍ ഒരു സൂത്രം

September 22, 2018

പ്ലാവില്‍ കയറി ചക്കയിടാന്‍ 500 രൂപ കൂലി ചോദിക്കും. ഇതില്‍ ഭേദം പക്ഷികളും അണ്ണാന്മാരും ചക്ക തിന്ന് താഴേക്ക് ഇട്ടു തരുന്ന ചക്കക്കുരു പെറുക്കി വിഭവങ്ങളുണ…


CopyRight - 2018 Krishi Jagran Media Group. All Rights Reserved.