Updated on: 4 December, 2020 11:18 PM IST
രാജ്യത്തെ ആദ്യ തേനീച്ച പാര്‍ക്ക് മാവേലിക്കര കൊച്ചാലുംമൂട്ടില്‍ ആരംഭിച്ചു. പഴം,  ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തിലാണ് തേനീച്ച പാർക്ക് ആരംഭിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാർ അനുവദിച്ച 50 ലക്ഷം രൂപയും തേൻ വിപണനത്തിലൂടെ ലഭിച്ച ലാഭവിഹിതവും ഉപയോഗിച്ചാണ് നവീകരണം. 30 ലക്ഷം പരിശീലന കേന്ദ്രത്തിന്റെ നവീകരണത്തിനും 17 ലക്ഷം മെഷീനുകൾക്കുമാണ് ചെലവിടുന്നത്.50 ടൺ തേൻ സംസ്‌ക്കരിച്ച് വിതരണം ചെയ്യാനുള്ള യന്ത്രസംവിധാനമാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.

തേനീച്ചകൾക്ക് തേനും പൂമ്പൊടിയും ശേഖരിക്കുന്നതിനാവശ്യമായ ചെടികളും വൃക്ഷങ്ങളുമാണ് പാർക്കിൻ്റെ മുഖ്യ ആകർഷണം.തേനീച്ചകൾക്ക് ഏറ്റവുംകൂടുതൽ പൂമ്പൊടി ലഭ്യമാകുന്ന ചെടികളും വൃക്ഷങ്ങളും പാർക്കിലുണ്ട്. ഞാവൽ, പേര, ഇലുമ്പൻപുളി, ശീമനെല്ലിക്ക, ശീമക്കൊന്ന, തൊട്ടാവാടി, വേലിപ്പരുത്തി, കീഴാർനെല്ലി, കറ്റാർവാഴ, ചീര, വേപ്പ് തുടങ്ങിയ ചെടികളുടെ വിപുലമായ ശേഖരവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

14 ജില്ലകളിലും ഇവിടെ നിന്നുള്ള പരിശീലകർ തേനീച്ച വളർത്തൽ യൂണിറ്റുകളിലെത്തി പരിശീലനം നൽകുന്നു.  പ്രതിവർഷം മൂവായിരത്തോളം പേർ തേനീച്ചവളർത്തലിൽ പരിശീലനം നേടുന്ന ഈ കേന്ദ്രത്തിനു കീഴിൽ എഴുപതിനായിരത്തിലേറെ കർഷകരുണ്ട്. കർഷകരിൽ നിന്നും ശേഖരിക്കുന്ന തേൻ ശുദ്ധീകരിച്ച് പാക്ക് ചെയ‌്ത‌് ‘അമൃത ഹണി' എന്ന പേരിൽ വിപണിയിൽ ലഭിക്കുന്നു. പുതിയ സംസ‌്കരണ സംവിധാനം പ്രവർത്തനമാരംഭിക്കുന്നതോടെ  സർക്കാർ സംവിധാനത്തിലെ ആദ്യത്തെ ആധുനിക തേൻനിർമാണ ശുദ്ധീകരണ വിപണന കേന്ദ്രമായി ഇത‌് മാറും. 

സർക്കാർ കൃഷിവകുപ്പ് മുഖേന അനുവദിച്ച 50 ലക്ഷം രൂപയും ഹോർട്ടികോർപ്പ് തേൻ വിറ്റതിന്റെ ലാഭവിഹിതമായ 25 ലക്ഷം രൂപയും വിനിയോഗിച്ചാണ് നവീകരണപ്രർത്തനങ്ങൾ നടത്തി. 50 ടൺ തേൻ സംസ്‌ക്കരിച്ച് വിതരണം ചെയ്യാനുള്ള യന്ത്രസംവിധാനമാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. പുതിയ സംസ്‌കരണ സംവിധാനം പ്രാവർത്തികമാകുന്നതോടെ സർക്കാർ സംവിധാനത്തിലെ ആദ്യത്തെ ആധുനിക തേൻ നിർമാണ, ശുദ്ധീകരണ, വിപണനകേന്ദ്രമായി കൊച്ചാലുംമൂട്ടിലെ തേനീച്ച വളർത്തൽ പരീശീലനകേന്ദ്രം മാറും. കർഷകരിൽനിന്ന്‌ ശേഖരിക്കുന്ന തേൻ ശുദ്ധീകരിച്ച് പായ്ക്ക് ചെയ്ത് അമൃതഹണി എന്ന പേരിൽ വിപണയിലെത്തിക്കും
English Summary: honey bee park Mavelikara
Published on: 14 March 2019, 12:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now