ഇന്ന് ഏറെപ്പേരും ചെയ്യുന്ന കൃഷിയാണ് തേനീച്ച. വീട് ആവശ്യത്തിനും വ്യാവസായിക ആവശ്യത്തിനും വേണ്ടി തേനീച്ച വളർത്തൽ തുടങ്ങാം. ഇന്ന് ഈ കൃഷിക്ക് വൻപ്രചാരമാണ് കേരളത്തിൽ ലഭിക്കുന്നത്. ഔഷധമൂല്യമുള്ള തേനിന് ആരോഗ്യ ജീവിതത്തിൽ വലിയ സ്ഥാനമാണുള്ളത്. ഔഷധഗുണത്തിന്റെ കാര്യത്തിൽ ചെറുതേൻ ആണ് ഏറ്റവും മികച്ചത്. മരപ്പൊത്തിലും കല്ലിടുക്കുകളിലും കാണുന്ന ചെറുതേനീച്ചകളെ കൂടുകളിലാക്കി വ്യവസായിക അടിസ്ഥാനത്തിൽ ഈ കൃഷി ആരംഭിക്കാം. തേനീച്ച കൃഷിയിൽ ഏറ്റവും പ്രധാനം കൂട് നിർമ്മാണം ആണ്. കൂടുകെട്ടുന്ന രീതിയും അതിൻറെ രൂപവും ആകൃതിയും എല്ലാം തേൻ ശേഖരണത്തിൽ മുഖ്യ പങ്കുവഹിക്കുന്നു. നല്ലയിനം കൂടുകൾ തിരഞ്ഞെടുത്ത് ഈ കൃഷി ആരംഭിക്കാൻ ശ്രമിക്കുക.
വീടുകളിൽ തേനിച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഡിടിപിസി യുടെ നേതൃത്വത്തിൽ ഈ മാസം 16 മുതൽ തേൻകൂടുകൾ വിതരണം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക്-9847044688
ഇനി നമ്മുടെ തേൻ 'കേരള ഹണി ബ്രാൻഡ് വഴി'
മത്സ്യ കർഷകർക്കായി ഒരു സന്തോഷവാർത്ത
നിങ്ങൾക്കും ഓൺലൈൻ ബിസിനസ് രംഗത്തേക്ക് കടന്നുവരാം.