Updated on: 11 July, 2023 8:29 PM IST
ഹോർട്ടികോർപ്പിന്റെ സ്റ്റാൾ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കൃഷി വകുപ്പിന്റെ കീഴിലെ പൊതു മേഖലാ സ്ഥാപനമായ ഹോർട്ടികോർപ്പിന്റെ പാവമണി റോഡിലെ സ്റ്റാൾ തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ ടാക്സ് ആന്റ് അപ്പീൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. നാസർ ആദ്യ വിൽപ്പന നിർവഹിച്ചു.

പച്ചക്കറികളും, പഴങ്ങളും ന്യായ വിലയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹോർട്ടികോർപ്പ് കോഴിക്കോടിന്റെ നഗര ഭാഗത്ത് പുതിയ സ്റ്റാൾ തുറന്നത്. വിവിധയിനം നാടൻ വാഴപ്പഴങ്ങൾക്കൊപ്പം മാങ്ങ, ആപ്പിൾ, സബർജൽ തുടങ്ങിയ ഫലവർഗങ്ങൾ സ്റ്റാളിൽ ഉണ്ട്. വിവിധയിനം നാടൻ പയറു വർഗങ്ങൾ, ചേന, ചേമ്പ് തുടങ്ങി കിഴങ്ങു വർഗങ്ങൾ, വെള്ളരി, കുമ്പളം, പാവക്ക, ക്യാരറ്റ്, കാബേജ്, കോളിഫ്‌ളവർ എന്നിവയും വിൽപ്പനയ്ക്കുണ്ട്.

പാവമണി റോഡിൽ പോലീസ് ക്ലബിന് എതിർ വശത്തുള്ള കോഴിക്കോട് സിറ്റി പോലീസ് എംപ്ലോയീസ് സഹകരണ സംഘം സൂപ്പർ മാർക്കറ്റിനോട് ചേർന്നാണ് സ്റ്റാളിന്റെ പ്രവർത്തനം.

ബന്ധപ്പെട്ട വാർത്തകൾ: ബീൻസ് നിസ്സാരക്കാരനല്ല; ആരോഗ്യത്തിൽ കേമനാണ്

സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ എ. ഉമേഷ്, ഹോർട്ടികോർപ്പ് റീജിയണൽ മാനേജർ ഷാജി ടി.ആർ, സിറ്റി പോലീസ് എംപ്ലോയീസ് സഹകരണ സംഘം സെക്രട്ടറി പി.കെ രതീഷ് എന്നിവർ സംസാരിച്ചു.

രാവിലെ 11 മുതൽ വൈകീട്ട് 7.30 വരെ സ്റ്റാൾ പ്രവർത്തിക്കും. കസ്റ്റമർ കെയർ നമ്പർ: 7012021174.

English Summary: Horticorp's stall was inaugurated
Published on: 11 July 2023, 08:14 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now