ഉത്തർ പ്രദേശിലെ ലഖിമ്പുർ ഖെരിയിലെ ഒരു കർഷകൻറെ മകൻ അനുരാഗ് തിവാരിയ്ക്ക് CBSE Class 12th exam ൽ 98.2% ലഭിച്ചു. അതിശയിപ്പിക്കുന്ന വേറൊരു കാര്യം, അനുരാഗിന് New York’s Cornell University യുടെ 100% scholarship ഉം ലഭിച്ചു.
കോവിഡ് മഹാമാരികൊണ്ട് അധികം യൂണിവേഴ്സിറ്റികളും ഓൺലൈൻ ക്ലാസ് നടത്തുന്നതിനാൽ, അനുരാഗും Cornell university യുടെ സെപ്റ്റംബർ 1 നു ആരംഭിക്കുവാൻ പോകുന്ന ഓൺലൈൻ ക്ലാസ്സുകൾക്ക് വേണ്ടി കാത്തിരിക്കുകയാണ്.
നാലു വർഷങ്ങൾ മുൻപുവരെ അനുരാഗ് താമസിക്കുന്ന ഗ്രാമത്തിൽ ഇലെക്ട്രിസിറ്റി ഇല്ലായിരിരുന്നുവെന്നത് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. Humanities വിദ്യാർത്ഥിയായ അനുരാഗ് Economics & History ൽ തികച്ചും 100 മാർക്കും, 99 Political Science ലും 97 English ലും നേടി. Mathematics ൽ നേടിയ 95 മാർക്ക് അനുരാഗിൻറെ ഏറ്റവും കുറഞ്ഞ മാർക്കാണ്.
Humanities എടുക്കാൻ തീരുമാനിച്ച അനുരാഗിനെ ആരും support ചെയ്തിരുന്നില്ല. അത് ആൺകുട്ടികൾക്ക് ചേർന്ന subject അല്ല എന്നാണ് അവരുടെ വാദം. Cornell University ൽ Economics, Mathematics എന്നിവയാണ് അനുരാഗ് എടുത്ത subjects.
അനുരാഗിൻറെ പിതാവ് കർഷകനും, മാതാവ് വീട്ടമ്മയുമാണ്. തൻറെ വില്ലേജായ സരസനിലെ ഒരു primary school ളിലാണ് അനുരാഗ് പഠിച്ചത്. ആറാം ക്ലാസ്സിൽ entrance test പാസ്സായ അനുരാഗിന് സിതാപുരിലുള്ള Vidya Gyan ൽ admission ലഭിച്ചു. UP ലുള്ള, പഠനത്തിൽ മുന്നിലും എന്നാൽ സാമ്പത്തികമായി പഠനം തുടരാൻ സാധിക്കാത്തവരേയുമാണ് Vidya Gyan academy സഹായിക്കുന്നത്.
Vidya academy ൽ ചേരാൻ സാധിച്ചത് അനുരാഗിൻറെ ജീവിതം മാറ്റിമറിച്ചു. കൂടാതെ, തന്റെ മാതാപിതാക്കളുടേയും, മൂന്ന് സഹോദരിമാരുടേയും കഠിനാധ്വാനവും. അവർക്കു സാധിക്കാത്തതാണെങ്കിലും വീട്ടുകാർ എന്നും തനിക്ക് ലോകത്തിലെ No.1 വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന് ആഗ്രഹിച്ചുവെന്ന് അനുരാഗ് പറയുന്നു.
പതിനൊന്നാം ക്ലാസ്സിൽ SAT എടുത്ത അനുരാഗ് 1600 ൽ 1370 മാർക്ക് നേടി. അതിനുശേഷം Cornell university യിലേക്ക് അപേക്ഷ അയച്ചു. കഴിഞ്ഞ December ൽ മറുപടി ലഭിച്ചു. Projects, essays, എന്നിവ തയ്യാറാക്കുന്നതിന് school teachers സഹായിച്ചിരുന്നു.
പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞു തൻറെ ഗ്രാമത്തിലെത്തിയ അനുരാഗിൻറെ മേലെ ഒരുപാടു പ്രതീക്ഷകളാണ് ഗ്രാമക്കാർക്കുള്ളത്.
ക്രിക്കറ്റ് താരം M S Dhoni തൻറെ പ്രചോദനമാണെന്ന് അനുരാഗ് പറയുന്നു.
How a Farmer’s Son Gets 100% Scholarship to New York’s Cornell University?
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: നാൽപ്പത്തിയഞ്ച് വർഷം തരിശായി കിടന്ന ചാലാംപറമ്പ് പാടം ഇനി കതിരണിയും