Updated on: 4 December, 2020 11:19 PM IST

ഹരിത  വിപ്ലവത്തിൽ നിന്നുമാണ് ഇന്ത്യൻ കാർഷിക മേഖലയിലെ മാറ്റങ്ങൾ ആരംഭിച്ചത്. പിന്നീടങ്ങോട്ട്, നീല  വിപ്ലവം, വെള്ള വിപ്ലവം, ബയോ ടെക്‌നോളജി വിപ്ലവങ്ങൾ തുടങ്ങി വിപ്ലവങ്ങളുടെ നീണ്ട നിര...

ഭക്ഷ്യ-പോഷക സുരക്ഷാ, സുസ്ഥിര വികസനം, ദാരിദ്ര്യ നിർമാർജ്ജനം എന്നിവയ്ക്കുള്ള പ്രധാന മേഖല കാർഷികം തന്നെയാണ്.  കൃഷി മെച്ചപ്പെടുത്താൻ വളരെയധികം കാര്യങ്ങൾ ചെയ്തിട്ടുള്ള രാജ്യമാണ് ഇന്ത്യ എന്നതും ശ്രദ്ധേയം. എന്നാൽ, ഇന്ത്യൻ കാർഷിക രംഗം ഇപ്പോഴും ആശ്രയിക്കുന്നത് പരമ്പരാഗത കാർഷിക രീതികളെയാണ്. ഭൂഗർഭജലത്തെയും നദികളെയും മഴയെയും ആശ്രയിച്ചാണ് കർഷകർ കൃഷിയിറക്കുന്നത്. എന്നാൽ, വെള്ളം അമിതമായി പമ്പ് ചെയ്യുന്നത് ചില ഭാഗങ്ങളിൽ ഭൂഗർഭജലത്തിന്റെ അളവ് കുറയാൻ കാരണമായി,

മഴയെ ആശ്രയിച്ച് കൃഷിയിറക്കുന്നിടങ്ങളിലാകട്ടെ വെള്ളപ്പൊക്കമാണ്  കർഷകരെ ദുരിതത്തിലാക്കിയത്. ഇതിനെല്ലാവും പുറമെ, കർഷകർക്ക് അവരുടെ  ഉൽ‌പ്പന്നങ്ങൾക്ക് അർഹമായ വില ലഭിക്കുന്നില്ല എന്നതും കാർഷിക  മേഖലയെ  ബാധിക്കുന്ന ഒരു വലിയ പ്രശ്നമാണ്. വരുമാനം കുറയുന്നതോടെ കർഷകർ  കടം വാങ്ങാൻ നിർബന്ധിതരാകുകയും കൂടുതൽ ദാരിദ്ര്യത്തിലേക്ക് വവ്രേ തള്ളിവിടുകയും ചെയ്യുന്നു. വിളകളെ സംരക്ഷിക്കാൻ  ശക്തവും മികച്ചതുമായ കീടനാശിനികളാണ് ആവശ്യ൦. ഇതിന്റെ ലഭ്യതയില്ലായ്മയും കൃഷിയ്ക്ക് പോരായ്മയാണ്.

കർഷകരുടെ മേൽ പറഞ്ഞ പ്രശ്‌നങ്ങൾക്കെല്ലാം  പരിഹാരം കണ്ടെത്താൻ  ആവശ്യമായ വളർച്ച സാങ്കേതിക മേഖല നേടി കഴിഞ്ഞിട്ടുണ്ട്. എന്നാൽ, അവയെ കുറിച്ചുള്ള കൃത്യമായ അവബോധം കർഷകർക്കില്ല  എന്നതാണ് പ്രതിസന്ധിയ്ക്ക് കാരണം. കർഷകർ നേരിടുന്ന ഒരുവിധപ്പെട്ട എല്ലാ  ബുദ്ധിമുട്ടുകൾക്കും ഒരു പരിധി വരെ ഉത്തരം നൽകാൻ സാങ്കേതിക വിദ്യക്കാകും. കാലാവസ്ഥ  വ്യതിയാനങ്ങളെ കൃത്യമായി പ്രവചിക്കാൻ, ജലത്തിന്റെ  ഉപയോഗം  ക്രമീകരിക്കാൻ, വിളവ് വർധിപ്പിക്കാൻ....അങ്ങനെ സാങ്കേതിക വിദ്യ സഹായിക്കാത്ത മേഖലകൾ ചുരുക്കം.

ഉയർന്ന നിലവാരമുള്ളതും അഭികാമ്യമായതുമായ വിളകൾ സൃഷ്ടിക്കാൻ ആവശ്യമായ വിവരങ്ങൾ നൽകാൻ സാങ്കേതിക  വിദ്യയ്ക്ക് കഴിയും. അനുയോജ്യമായ  രീതിയിൽ വിള നൽകുന്ന വിത്തുകൾ, അവയുടെ കൃഷി രീതികൾ എന്നിവയെ കുറിച്ചറിയാൻ  സാങ്കേതിക വിദ്യസഹായിക്കുന്നു. 

Artificial  Intelligence (AI)

കാലാവസ്ഥാ മുൻ‌കൂട്ടി കാണുന്നതിന് സഹായിക്കാനും അതിനനുസരിച്ച് പദ്ധതികൾ  ആസൂത്രണം ചെയ്യാനും കർഷകരെ സഹായിക്കുന്ന ഒന്നാണ്  Artificial  Intelligence (AI). ഇടനിലക്കാരെ ഒഴിവാക്കി  വ്യാപാരികളിലേക്ക് നേരിട്ട്  എത്തിച്ചേരാനും സാധനങ്ങൾക്ക് ശരിയായ വില ആവശ്യപ്പെടാനും കട്ടിംഗ് എഡ്ജ് ഇ-പ്ലാറ്റ്ഫോമുകളിലൂടെ കർഷകർക്ക് സാധിക്കും.

വിവിധ വിത്തുകൾ അതാത് രീതിയിൽ നടാനും വയൽ ഭാഗങ്ങളിൽ വ്യത്യസ്ത അളവിൽ വളം പ്രയോഗിക്കാനും ഫാം ഉപകരണങ്ങളിലൂടെ കഴിയും. സാങ്കേതിക ശൃംഖലയുടെ നട്ടെല്ലായി AI മാറിയെങ്കിലും കാർഷിക മേഖലയിൽ അത് അത്ര ആജീവമല്ല.

നാനോ സയൻസും ജിയോ-സ്പേഷ്യൽ ഫാമിംഗും

സ്മാർട്ട് ഡെലിവറി സംവിധാനങ്ങളും നാനോ സെൻസറുകളും ഉപയോഗിച്ച് സസ്യങ്ങൾ ജലവും മറ്റ് അവശ്യ ഇൻപുട്ടുകളും ഉചിതമായ അളവിൽ എടുക്കുന്നുണ്ടോ എന്ന് കർഷകർക്ക് ഡാറ്റ നൽകുന്ന ഒരു രീതിയാണ് നാനോ സയൻസ്. മാത്രമല്ല, വിളയുടെ ഗുണനിലവാരത്തെക്കുറിച്ചുള്ള ഡാറ്റയും ഇത് നൽകുന്നു.

കാർഷിക ഉൽപാദനം വലിയ തോതിൽ വികസിപ്പിക്കാൻ സഹായിക്കുന്ന  ഒന്നാണ് ജിയോ-സ്പേഷ്യൽ ഫാമിംഗ്. കളകൾ, മണ്ണിന്റെ സ്വഭാവം, മണ്ണിന്റെ നനവ്, ഉദ്‌പാദനം, വിത്തുകളുടെ നിരക്ക്, വളത്തിന്റെ  ആവശ്യം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിഇതിലൂടെ ഉയർന്ന ഉൽപാദനം സാധ്യമാകും.

ബിഗ് ഡാറ്റ

കാർഷിക വികസനത്തിനായി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിനുള്ള പ്രധാന ഘടകമായി ബിഗ് ഡാറ്റ ഇപ്പോൾ മാറി കഴിഞ്ഞു. വിളവ് മെച്ചപ്പെടുത്തുക, അപകടസാധ്യതയെ കുറിച്ചുള്ള അറിവ്, കാര്യക്ഷമത വർദ്ധിപ്പിക്കുക എന്നിവയിലൂടെ കാർഷിക മേഖലയിൽ വഹിക്കുന്നത് പ്രധാന പങ്കാണ്.

ഡ്രോണുകൾ

കർഷകരുടെ പ്രധാന  പ്രശ്നങ്ങളിൽ ഒന്നാണ് കൃഷിയിടങ്ങളിലെ മോഷണവും, മൃഗങ്ങളുടെ കടന്നുകയറ്റവും . ഡ്രോണുകൾ മേൽനോട്ടം വഹിക്കുന്നതിലൂടെ ആ നഷ്ട൦ കര്ഷകന് കുറയുന്നു.

മേൽനോട്ട പ്രവർത്തനങ്ങളിലൂടെ കാർഷിക ഉൽ‌പ്പന്നങ്ങളിലെ ചെലവുകളും ദൗർഭാഗ്യവും കുറച്ചുകൊണ്ട് ഉൽ‌പാദനം വർദ്ധിപ്പിക്കാൻ അവ സഹായിക്കുന്നു.

സെൻസറുകൾ, ഡിജിറ്റൽ ഇമേജിംഗിന്റെ കഴിവ്, വളം തളിക്കൽ, വിള നിരീക്ഷണം, ഫംഗസ് അണുബാധ ഉൾപ്പെടെ വിളവിന്റെ ആരോഗ്യം പരിശോധിക്കാൻ ഡ്രോണുകളുടെ സഹായത്തോടെ സാധിക്കുന്നതാണ്.

Technology can answer most difficulties farmers face. It can assist them with predicting climate, decrease use of water, increase yield and their net profit margins

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: 

സ്റ്റാർട്ടപ്പുകൾക്ക് 50 കോടിയുടെ വായ്പയുമായി ഇന്ത്യൻ ബാങ്കിന്റെ ‘ഇൻഡ് സ്‌പ്രിങ് ബോർഡ്’

English Summary: How does technology help the agricultural sector and farmers in India?
Published on: 22 October 2020, 04:09 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now