1. News

ഇന്ത്യന്‍ കാര്‍ഷിക മേഖല മാറുന്നു, പുതിയ കാര്‍ഷിക ബില്ലുകള്‍ ഗുണമാകുമോ ദോഷം ചെയ്യുമോ ?

എല്ലാക്കാലത്തും ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ചൂഷണം ചെയ്യുകയും വഞ്ചിക്കുകയും ചെയ്തിട്ടുള്ള ഒരു വലിയ സമൂഹവും വോട്ടുബാങ്കുമാണ് കര്‍ഷകര്‍. രാപകല്‍ വയലില്‍ പണിയെടുക്കുന്നവരെ പറഞ്ഞു പറ്റിക്കാന്‍ എളുപ്പമാണ്. കര്‍ഷകര്‍ക്കായി കണ്ണീരൊഴുക്കുന്ന ഒരു പ്രസ്ഥാനവും ഭരണത്തിലേറിയപ്പോള്‍ അവര്‍ക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ല, അവരുടെ അഭിപ്രായം പോലും ചോദിച്ചിട്ടില്ല. മുകളില്‍ നിന്നും അടിച്ചേല്‍പ്പിക്കപ്പെടുന്ന നയങ്ങളായിരുന്നു എന്നും ഈ രംഗത്തുണ്ടായിരുന്നത്.

Ajith Kumar V R
Farmers' protest-courtesy-thewire.in
Farmers' protest-courtesy-thewire.in

എല്ലാക്കാലത്തും ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ചൂഷണം ചെയ്യുകയും വഞ്ചിക്കുകയും ചെയ്തിട്ടുള്ള ഒരു വലിയ സമൂഹവും വോട്ടുബാങ്കുമാണ് കര്‍ഷകര്‍. രാപകല്‍ വയലില്‍ പണിയെടുക്കുന്നവരെ പറഞ്ഞു പറ്റിക്കാന്‍ എളുപ്പമാണ്. കര്‍ഷകര്‍ക്കായി കണ്ണീരൊഴുക്കുന്ന ഒരു പ്രസ്ഥാനവും ഭരണത്തിലേറിയപ്പോള്‍ അവര്‍ക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ല, അവരുടെ അഭിപ്രായം പോലും ചോദിച്ചിട്ടില്ല. മുകളില്‍ നിന്നും അടിച്ചേല്‍പ്പിക്കപ്പെടുന്ന നയങ്ങളായിരുന്നു എന്നും ഈ രംഗത്തുണ്ടായിരുന്നത്.

ബില്ലുകള്‍ വിലയിരുത്തപ്പെടുമ്പോള്‍ 

സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖല ജീവനക്കാര്‍, കോര്‍പറേറ്റുകള്‍, ഖനി മാഫിയ, ക്വാറി മാഫിയ, റിയല്‍ എസ്റ്റേറ്റ് ഇങ്ങനെ സര്‍ക്കാരുകള്‍ക്ക് പ്രിയപ്പെട്ട ധാരാളം ഗ്രൂപ്പുകളുണ്ട്. അതിലൊന്നും തന്നെ കര്‍ഷകര്‍ ഉണ്ടാകാറില്ല. 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും എന്നതാണ് എന്‍ഡിഎയുടെ വാഗ്ദാനം. അത് സാധിതമാവുന്ന വലിയ മാറ്റങ്ങളൊന്നും നാളിതുവരെ സംഭവിച്ചിട്ടില്ലെങ്കിലും ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് ബില്ലുകള്‍ ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കാന്‍ ഒരു പരിധിവരെ സഹായകരമാവും എന്ന് കരുതേണ്ടിയിരിക്കുന്നു.

പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പ്രതിപക്ഷത്തിന്റെ ആക്ഷേപത്തിനും ഭരണപക്ഷത്തിലെ ശിരോമണി അകാലിദള്‍ മന്ത്രിയുടെ രാജിയിലും അവസാനിച്ച ബില്ലുകള്‍ ഇവയാണ്.
1.കാര്‍ഷികോത്പ്പന്നങ്ങളുടെ ഉത്പാദനം,വ്യാപാരം,വാണിജ്യം(പ്രോത്സാഹനവും സംവിധാനമൊരുക്കലും) ബില്‍
2.വിലസ്ഥിരതയും കൃഷി സേവനങ്ങളും സംബ്ബന്ധിച്ച കര്‍ഷകരുടെ കരാറുമായി (ശാക്തീകരണവും സംരക്ഷണവും) ബന്ധപ്പെട്ട ബില്‍
3.ആവശ്യവസ്തു നിയമ ഭേദഗതി ബില്‍

Courtesy-facebook.com
Courtesy-facebook.com

മണ്ഡികള്‍ ഇല്ലാതാകും

2020 ജൂണ്‍ അഞ്ചിന് ഇറക്കിയ ഓര്‍ഡിനന്‍സുകള്‍ പിന്‍വലിച്ചാണ് ബില്ലുകള്‍ കൊണ്ടുവന്നത്. കര്‍ഷകരെ സംഘടിപ്പിച്ച് പ്രതിപക്ഷം വലിയ സമരമാണ് പഞ്ചാബിലും ഹരിയാനയിലും ഉത്തര്‍പ്രദേശിലും നടത്തുന്നത്. സമരം മറ്റിടങ്ങളിലേക്കും വ്യാപിച്ചേക്കാം. കര്‍ഷകരെ ഭീതിപ്പെടുത്തുന്ന പല ആശങ്കകളും പ്രതിപക്ഷം കൊണ്ടുവരുന്നുണ്ട്. അവ ഇങ്ങിനെയാണ്. പരമ്പരാഗത ഗ്രാമചന്തകള്‍ അഥവാ മണ്ഡികള്‍ ഇല്ലാതാകും.പകരം വന്‍കിട റീട്ടെയില്‍ ശ്രംഖലകള്‍ വരും. കാര്‍ഷികോത്പ്പന്നങ്ങളുടെ താങ്ങുവില ഇല്ലാതാകും. കരാര്‍കൃഷിക്ക് സാധ്യത തെളിയുന്നതോടെ കര്‍ഷകര്‍ ചൂഷണം ചെയ്യപ്പെടും. സ്വാഭാവികമായും കടക്കെണിയില്‍പെട്ടവരും ന്യായവില ഇപ്പോള്‍തന്നെ ലഭിക്കാത്തവരും മണ്ഡികളുണ്ടായിട്ടും കൃഷി ഉത്പ്പന്നങ്ങള്‍ക്ക് വില കിട്ടാത്തതിനാല്‍ വഴിയില്‍ തള്ളി പ്രതിഷേധിക്കേണ്ടി വരുന്നവരുമായ കര്‍ഷകര്‍ ഏത് പുത്തന്‍ നയത്തെയും ഭയക്കുക സ്വാഭാവികം. പ്രത്യേകിച്ചും കോര്‍പ്പറേറ്റ് സൗഹൃദ സര്‍ക്കാര്‍ മുന്നോട്ടുവച്ച പ്രൊപ്പോസല്‍ കൂടിയാവുമ്പോള്‍ സംശയം കൂടുക സ്വാഭാവികം.

കര്‍ഷകരെ ശാക്തീകരിക്കും  

കര്‍ഷകര്‍ക്ക് മികച്ച വില ഈടാക്കി തങ്ങളുടെ ഉത്പ്പന്നങ്ങള്‍ രാജ്യത്ത് എവിടെയും വില്‍ക്കാനുള്ള സംവിധാനമാണ് സര്‍ക്കാര്‍ ഉറപ്പാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെടുന്നു. സ്വാതന്ത്ര്യം ലഭിച്ചിട്ട് ഏറെ നാളായെങ്കിലും കര്‍ഷകര്‍ക്ക് ഇത്തരത്തില്‍ സ്വാതന്ത്ര്യം ലഭിക്കുന്നത് ആദ്യമായാണെന്നും അദ്ദേഹം പറയുന്നു. വിളകള്‍ക്ക് മികച്ച വില ലഭിക്കും,താങ്ങുവില സംവിധാനം തുടരും എന്നും കേന്ദ്രം പറയുന്നു.

എപിഎംസി കര്‍ഷക സൌഹൃദമോ ?  

2003 ലെ കാര്‍ഷികോത്പ്പന്ന കമ്പോള സമിതി(എപിഎംസി) നിയമത്തിലെ വ്യവസ്ഥകള്‍ മാറ്റിയാണ് പുത്തന്‍ നിയമങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. എപിഎംസി പലയിടത്തും രാഷ്ട്രീയ നേതാക്കളുടെ പിടിയിലാണെന്നും അവരുടെ ദയാദാക്ഷിണ്യത്തിലാണ് കര്‍ഷകര്‍ എന്നും പരാതിയുണ്ട്. 2007 ല്‍ യുപിഎ സര്‍ക്കാര്‍ നിയമത്തില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ച് ,മാതൃക നിയമങ്ങള്‍ ഇറക്കുകയും ചെയ്തിരുന്നു. 2013 ല്‍ പച്ചക്കറികളും പഴങ്ങളും എപിഎംസി പരിധിയില്‍ നിന്നും മാറ്റുകയും ചെയ്തു. 2019 ലെ കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ ഇങ്ങിനെ പറയുന്നു.' എപിഎംസി നിയമം എടുത്തുകളയും, കാര്‍ഷികോത്പ്പന്നങ്ങളുടെ വിപണനം എല്ലാവിധ നിയന്ത്രണങ്ങളും മാറ്റി സ്വതന്ത്രമാക്കും.' കോണ്‍ഗ്രസും അകാലിദളും ഉല്‍പ്പെടെയുള്ള വിവിധ പാര്‍ട്ടികളിലെ എംപിമാര്‍ അടങ്ങിയ കൃഷി സംബ്ബന്ധിച്ച പാര്‍ലമെന്റ് സ്റ്റാന്റിംഗ് കമ്മറ്റി 2019 ജാനുവരിയില്‍ ഇങ്ങിനെ അഭിപ്രായപ്പെട്ടു, ' എപിഎംസികള്‍ രാഷ്ട്രീയക്കാരുടെ ഹോട്ട്‌ബെഡും കച്ചവടക്കാരുടെയും ഇടനിലക്കാരുടെയും അഴിമതിയുടെയും കുത്തകവത്ക്കരണത്തിന്‍െയും കേന്ദ്രമാണ്, ഈ സംവിധാനം കര്‍ഷകരുടെ താത്പ്പര്യത്തിനനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നത്'

കേരളം എപിഎംസി നടപ്പിലാക്കിയില്ല

കേരളത്തിലും ബിഹാറിലും സിക്കിമിലും എപിഎംസികള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നതും ഒരു സത്യമാണ്. കേരളത്തില്‍ വിഎഫ്പിസികെ വിപണികളാണുള്ളത്. തുടക്കത്തില്‍ നന്നായി പ്രവര്‍ത്തിച്ചുവന്ന വിപണികള്‍ പലതും ഇപ്പോള്‍ കച്ചവടക്കാരുടെ പിടിയിലാണ്.സപ്ലൈകോയുടെ നെല്ലുസംഭരണമാണ് കേരളത്തില്‍ കുറച്ചെങ്കിലും നന്നായി നടക്കുന്നത്. ഹോര്‍ട്ടികോര്‍പ് വളരെ അപൂര്‍വ്വം കര്‍ഷകരില്‍ നിന്നേ ഉത്പ്പന്നം വാങ്ങാറുള്ളു. അതിന്റെ വില നല്‍കുന്നത് കുറഞ്ഞത് ആറുമാസമെങ്കിലും കഴിഞ്ഞാണ്.

കൃഷിയിടത്തില്‍ നശിക്കുന്നത് 92000 കോടിയുടെ ഉത്പ്പന്നങ്ങള്‍

ഇന്ത്യയിലെ ലക്ഷക്കണക്കായ ഗ്രാമങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന കാര്‍ഷിക മേഖലയെ നിയന്ത്രിക്കുന്നത് 2477 എപിഎംസികളും 4843 സബ് മാര്‍ക്കറ്റുകളുമാണ് എന്ന് വിശ്വസിക്കാനും പ്രയാസമാണ്. ഗോതമ്പും അരിയും തന്നെയും സര്‍ക്കാര്‍ നേരിട്ടുവാങ്ങുന്നത് ആകെ ഉത്പ്പാദനത്തിന്റെ മൂന്നിലൊന്നുമാത്രമാണ് എന്നതുകൊണ്ടുതന്നെ സംഭരണം സംബ്ബന്ധിച്ച ആശങ്കയ്ക്കും അടിസ്ഥാനമില്ല തന്നെ. ഏറ്റവും വലിയ കാര്‍ഷിക ഉത്പ്പാദക രാജ്യമായ ഇന്ത്യയില്‍ ഇപ്പോള്‍ 92000 കോടി രൂപയുടെ കാര്‍ഷികോത്പ്പന്നങ്ങള്‍ നശിച്ചുപോകുന്നുണ്ട്. കൃഷിയിടത്തില്‍ നിന്നുതന്നെ ഉത്പ്പന്നം ശേഖരിക്കുകയാണെങ്കില്‍ ഇത് നല്ല പങ്ക് കുറയ്ക്കാന്‍ കഴിയും. കൃഷിയിടത്തില്‍ നിന്നും ചന്തയിലെത്തുന്നതിനകം പറിച്ചെടുത്ത 34 ശതമാനം പഴങ്ങളും 44 ശതമാനം പച്ചക്കറിയും നശിച്ചുപോകുന്നു എന്നാണ് എന്‍എസ്എസ്ഒ കണക്കാക്കിയിരിക്കുന്നത്.ഉത്പ്പന്നം സ്ഥാപനങ്ങള്‍ നേരിട്ട് കൃഷിയിടത്തില്‍ നിന്നും എടുക്കുന്നതോടെ ഈ നഷ്ടം ഒഴിവാകും. പത്ത് ശതമാനമാണ് നമ്മുടെ മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങള്‍.കോര്‍പ്പറേറ്റ് നിക്ഷേപം കാര്യക്ഷമമാകുന്നതോടെ ഇത് വര്‍ദ്ധിക്കും. ഒരു ഉത്പ്പന്നം തയ്യാറാക്കുന്ന വ്യവസായിയുടെ അതേ സ്റ്റാറ്റസ് കര്‍ഷകനും ലഭിക്കേണ്ടതുണ്ട്. അതിനുപകരം കര്‍ഷകന്‍ എന്നും സര്‍ക്കാരിന്റെ ദയാദാക്ഷിണ്യത്തിനായി കൈനീട്ടി ഇരിക്കേണ്ട ആളല്ല. നിലവില്‍ മുതലക്കണ്ണീരൊഴുക്കുന്നവരും ഇപ്പോള്‍ രക്ഷകരെന്നവകാശപ്പെടുന്നവരുമെല്ലാം കര്‍ഷകരെ അധികാരത്തിലെത്തിയപ്പോഴെല്ലാം ചതിക്കുകയായിരുന്നു. ഇപ്പോഴത്തേത് ചതിവാണോ രക്ഷയാണോ എന്നു കാലം തെളിയിക്കട്ടെ. എന്തായാലും നിശ്ചലമായ ജലാശയത്തേക്കാള്‍ നന്ന് ഓളങ്ങളുള്ള ഒന്നാണ്. ചലനാന്മകമാകട്ടെ നമ്മുടെ കാര്‍ഷികരംഗം !!

The Indian agricultural sector is changing, will the new agriculture bills be good or bad?

Farmers are the community  that has always been exploited and deceived by political movements in India. Those who work in the field day and night are easy to be targeted and manipulated. No movement for the peasants did anything for them when they came to power and did not even ask for their opinion. There were always policies imposed from above.

When bills are evaluated

Government employees, public sector employees, corporates, the mining mafia, the quarry mafia, the real estate and many more are groups that are dear to the government. Farmers never be in that group. The NDA promises to double farmers' income by 2022. Although no major changes have been made to date, it should be noted that the three bills introduced by the Central Government will help to create such a situation to some extent.

These are the bills that were introduced in Parliament and ended with the opposition's objection and the resignation of the ruling Shiromani Akali Dal minister.
1. Agricultural Production , Trade and Commerce (Promotion and Preparation) Bill
2. Bill on Farmers' Contract (Empowerment and Protection) on Price Stability and Agricultural Services
3. Essentials Law Amendment Bill

The mandies  will disappear


The bills were introduced by withdrawing the ordinances issued on June 5, 2020. In Punjab, Haryana and Uttar Pradesh, the Opposition is staging a massive strike by organizing farmers. The strike may spread to other areas. The Opposition is raising many concerns that are frightening the farmers. They are like this. Traditional village markets or mandis will be abolished and replaced by large retail chains. Support prices for agricultural products will disappear. Farmers will be exploited as the potential for contract farming becomes apparent. It is natural for farmers who are naturally in debt, who do not already get a fair price, and who have to push their way to protest because they do not get a fair price for their produce despite the mandi, fear any new policy. It is natural to be skeptical, especially with the proposal put forward by the corporate-friendly government.

Farmers will be empowered

Prime Minister Narendra Modi claims that the government is ensuring that farmers can sell their produce anywhere in the country at a better price. He says it is a long time since independence but this is the first time that farmers have been given such freedom. The Center says the crops will fetch better prices and the support price system will continue.

Is APMC farmer friendly?

The new rules change the provisions of the Agricultural Produce Market Committee (APMC) Act, 2003.Now, in many places, the APMCs are in the hands of political leaders and that the farmers are at their mercy. In 2007, the UPA government decided to amend the law and enact model laws. In 2013, vegetables and fruits were removed from the APMC range. 2019 Congress manifesto said, "The APMC act will be repealed and free the marketing of agricultural products will be allowed  by removing all restrictions." In January 2019, the Parliamentary Standing Committee on Agriculture, comprising MPs from various parties, including the Congress and the Akali Dal, commented, 'The APMCs are hotbeds of politicians, corruption and monopolies of traders and middle men are established.This system presently  not operate in the interests of the farmers.'

Kerala did not implement the APMC

It is also true that APMCs do not operate in Kerala, Bihar and Sikkim. VFPCK has started "Vipani" in Kerala. Many of the Vipanis which were functioning well in the beginning are now in the hands of traders. Supplyco's paddy procurement in Kerala is doing well, albeit to a lesser extent. Horticorp rarely buys produce from farmers and the payment will be much delayed .

92000 crore worth of products are destroyed on the farm

It is hard to believe that there are 2477 APMCs and 4843 sub-markets controlling the agricultural sector spread over lakhs of villages in India. Since the government buys wheat and rice directly from only one-third of the total production, there is no basis for concern about procurement. India, the world's largest agricultural producer, is currently losing Rs 92,000 crore in agricultural products. This can be reduced  if the products are collected from the farm itself. About 34 per cent of the fruits and 44 per cent of the vegetables harvested perish before reaching the market from the farm 

കൊക്കോ കൃഷി

English Summary: The Indian agricultural sector is changing, will the new agriculture bills be good or bad?

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds