Updated on: 26 August, 2021 7:26 PM IST
ഇ റേഷന്‍ കാര്‍ഡിനായി അക്ഷയകേന്ദ്രങ്ങള്‍ മുഖാന്തിരം അപേക്ഷ സമര്‍പ്പിക്കാം

പൊതുവിതരണകേന്ദ്രങ്ങളില്‍ സബ്‌സിഡിയോടെ കിട്ടുന്ന ഭക്ഷ്യധാന്യങ്ങള്‍ നമുക്ക് കിട്ടണമെങ്കില്‍ റേഷന്‍ കാര്‍ഡ് നിർബന്ധമാണ്. പലകാരണങ്ങളാല്‍ റേഷന്‍ കാര്‍ഡ് എടുക്കാന്‍ സാധിക്കാത്തവര്‍ക്കും റേഷൻ കാർഡിൽ പേര് ചേര്‍ക്കാന്‍ പറ്റാത്തവര്‍ക്കുമെല്ലാം ഓണ്‍ലൈനായി അപേക്ഷ നല്‍കാനുളള സൗകര്യങ്ങളുണ്ട്.

എങ്ങനെ അപേക്ഷിയ്ക്കാം ?

റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഇ റേഷന്‍ കാര്‍ഡിനായി അക്ഷയകേന്ദ്രങ്ങള്‍ മുഖാന്തിരം അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. റേഷന്‍ കാര്‍ഡ് പ്രിന്റ് ചെയ്യാനായി 25 രൂപയും കാര്‍ഡിന് 50 രൂപയും ഉള്‍പ്പെടെ 75 രൂപയാണ് ഇതിനായി അപേക്ഷകര്‍ നല്‍കേണ്ടത്. ഈ അപേക്ഷകള്‍ താലൂക്ക് സപ്ലൈ ഓഫീസുകളില്‍ പരിശോധന നടത്തും.

ആവശ്യമായ രേഖകള്‍ ?

നിങ്ങള്‍ പ്രസ്തുത സ്ഥലവാസിയാണെന്ന് തെളിയിക്കുന്ന പഞ്ചായത്ത് അംഗത്തിന്റെയോ കൗണ്‍സിലറുടെയോ കത്ത്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, സത്യവാങ്മൂലം, ഫോണ്‍ നമ്പര്‍ എന്നിവ റേഷന്‍ കാര്‍ഡിനായി അപേക്ഷിക്കുമ്പോള്‍ ആവശ്യമാണ്.

ഇ റേഷന്‍ കാര്‍ഡിന്റെ ഉപയോഗം ?

റേഷന്‍ കാര്‍ഡ് ആവശ്യമായി വരുന്നിടത്തൊക്കെ ഇ റേഷന്‍ കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കും. റേഷന്‍ കാര്‍ഡ് പുസ്തകരൂപത്തിലല്ല എന്നൊരു വ്യത്യാസം മാത്രമേയുളളൂ.

പുതുതായി പേര് ചേര്‍ക്കാന്‍ ?

റേഷന്‍ കടയുടെ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, വേറെ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ ഉടമയുടെ സമ്മതപത്രം എന്നിവ റേഷന്‍ കാര്‍ഡില്‍ പേര് പുതുതായി ചേര്‍ക്കുന്നതിന് ആവശ്യമാണ്. 

അതുപോലെ റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് കുടുംബാംഗങ്ങളുടെ ആധാര്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയ ശേഷം സത്യവാങ്മൂലം നല്‍കിയാല്‍ ഇ പോസ് മെഷിന്‍ വഴി പരിശോധിച്ച് സൗജന്യ റേഷന്‍ ലഭിയ്ക്കും.

കാര്‍ഡ് എപ്പോള്‍ ലഭിക്കും ?

ഓണ്‍ലൈനായുളള അപേക്ഷകള്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ അംഗീകരിച്ചാലുടന്‍ പിഡിഎഫ് രൂപത്തിലുളള ഇ റേഷന്‍ കാര്‍ഡ് അക്ഷയ ലോഗിനിലോ അപേക്ഷകരുടെ സിറ്റിസണ്‍ ലോഗിനിലോ ലഭിക്കുന്നതാണ്. പിഡിഎഫ് തുറക്കാനുളള പാസ്‌വേഡ് റേഷന്‍കാര്‍ഡുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പരിലേക്ക് അയയ്ക്കും. കാര്‍ഡ് പ്രിന്റെടുത്ത് ഉപയോഗിക്കാം. 

കൂടുതല്‍ അനുബന്ധ വാര്‍ത്തകള്‍ വായിക്കൂ :https://malayalam.krishijagran.com/news/aadhaar-should-be-linked-with-the-ration-card/

English Summary: how to apply for new ration card
Published on: 26 August 2021, 07:17 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now