1. News

റേഷൻ കാർഡിൽ മാറ്റങ്ങൾക്ക് അപേക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

വാടക വീട്ടിൽ താമസിക്കുന്നവർക്ക് വാടക എഗ്രിമെന്റ് ഉപയോഗിച്ചു കാർഡ്‌ എടുക്കുന്നതിന് തടസ്സമില്ല. എന്നാൽ ഒരു വീട്ടു നമ്പരിൽ നിലവിൽ ഒരു കാർഡ്‌ ഉള്ളപക്ഷം വീണ്ടും വേറെ ഒരു കാർഡ്‌ കൂടി അതേ വീട്ടു നമ്പരിൽ നല്കുന്നതിന് തടസ്സമുണ്ട്.‍

Arun T
റേഷൻ വിഹിതം വാങ്ങിയത്
റേഷൻ വിഹിതം വാങ്ങിയത്

വാടകവീട്ടീൽ താമസിക്കുന്നവർക്ക് റേഷൻ കാർഡിന് അപേക്ഷിക്കാൻ സാധിക്കുമോ ? People in rented house can apply for ration card

വാടക വീട്ടിൽ താമസിക്കുന്നവർക്ക് വാടക എഗ്രിമെന്റ് ഉപയോഗിച്ചു കാർഡ്‌ എടുക്കുന്നതിന് തടസ്സമില്ല. എന്നാൽ ഒരു വീട്ടു നമ്പരിൽ നിലവിൽ ഒരു കാർഡ്‌ ഉള്ളപക്ഷം വീണ്ടും വേറെ ഒരു കാർഡ്‌ കൂടി അതേ വീട്ടു നമ്പരിൽ നല്കുന്നതിന് തടസ്സമുണ്ട്.‍

നിലവിലുള്ള കാർഡിന്റെ വിഭാഗം മാറ്റുന്നതിനുള്ള നടപടി ക്രമങ്ങൾ എന്താണ് ? To change the section in ration card

കാർഡ് വിഭാഗം മാറ്റുന്നതിന് താലൂക്ക് സപ്ലൈ ഓഫീസർക്ക് വെള്ളപേപ്പറിൽ അപേക്ഷ നൽകുകയാണ് വേണ്ടത്.

സർക്കാർ/അർദ്ധ സർക്കാർ ഉദ്യോഗസ്ഥർ/സർവ്വീസ് പെൻഷണർ, 25000 രൂപയിൽ കൂടുതൽ പ്രതിമാസ വരുമാനം, 1000 square feet-ൽ കൂടുതൽ വലിപ്പമുള്ള വീട്, ഒരേക്കറിൽ കൂടുതൽ പുരയിടം, ആദായ നികുതി അടയ്ക്കുന്നവർ, ഏക ഉപജീവനമാർഗ്ഗമല്ലാത്ത നാല് ചക്ര വാഹനമുള്ളവർ എന്നിവയിൽ ഏതെങ്കിലും ഒരെണ്ണം എങ്കിലും ഉള്ളവർക്ക് മുൻഗണനാ കാർഡിന് (പിങ്ക്) അപേക്ഷിക്കാൻ അർഹതയില്ല. ഇതിലൊന്നിൽ പോലും പെടാത്ത ആർക്കും മുൻഗണനാ കാർഡിന് വേണ്ടി അപേക്ഷിക്കാം.

അപേക്ഷിക്കുന്നവരിൽ മാരകമായ അസുഖങ്ങളുള്ളവർ (ക്യാൻസർ, എയ്ഡ്സ്, വൃക്കരോഗം, ഹൃദ്രോഗം മുതലായവ), ഓട്ടിസം ബാധിച്ച കുട്ടികളുള്ളവർ, നിരാലംബരായ വിധവകൾ, സർക്കാരിന് കീഴിലുള്ള ആശ്രയ പദ്ധതിയിലുൾപ്പെട്ടവർ, പരസഹായമില്ലാതെ ജീവിക്കാൻ കഴിയാത്ത അവശർ, കിടപ്പുരോഗികൾ എന്നിവരുടെ അപേക്ഷകൾക്കാണ് ആദ്യ പരിഗണന ലഭിക്കുക. ബാക്കിയുള്ളവരുടെ റേഷൻ കാർഡ് ഡാറ്റയിലെ വിവരങ്ങൾക്കനുസരിച്ച് ഓരോ ഫീൽഡിനും നിശ്ചിത മാർക്ക് നൽകുകയും ഹിയറിംഗ് നടത്തുകയും അതിന്റെ അടിസ്ഥാനത്തിൽ (കുറഞ്ഞത് 30 മാർക്ക് ലഭിക്കുന്നവരെ ഉൾപ്പെടുത്തി) ഒരു പട്ടിക തയ്യാറാക്കുകയുമാണ് ആദ്യം ചെയ്യുന്നത്.

ആ പട്ടികയിലുൾപ്പെടുന്നവരുടെ അപേക്ഷകൾ മാത്രമേ പിന്നീട് കാർഡ് മാറ്റുന്നതിന് പരിഗണിക്കുകയുള്ളൂ. എന്നാൽ ഈ പട്ടികയിലുൾപ്പെടുന്ന എല്ലാവർക്കും മുൻഗണനാ കാർഡ് ഉടനെ നല്കാനും കഴിയില്ല. കാരണം അതിനുംമാത്രം Vacancy മുൻഗണനാ വിഭാഗത്തിനുണ്ടാകില്ല. നിലവിലുള്ള നിയമങ്ങൾ പ്രകാരം ഓരോ സംസ്ഥാനത്തിലെയും ജനസംഖ്യയും സോഷ്യോ - ഇകണോമിക് ഡാറ്റയും അനുസരിച്ച് ഒരു സംസ്ഥാനത്തിലെ ആകെ മുൻഗണനാ വിഭാഗത്തിലെ കാർഡുകളിലുണ്ടാകേണ്ട ആകെ അംഗങ്ങളുടെ എണ്ണം ഓരോ സംസ്ഥാനത്തിനും ലിമിറ്റ് ചെയ്തിട്ടുണ്ട്.

ആ ലിമിറ്റ് ചെയ്യപ്പെട്ട എണ്ണത്തിനപ്പുറം അത് കൂട്ടി നൽകുന്നതിന് ഒരു സംസ്ഥാനത്തിലും കഴിയില്ല. അതിനാലാണ് അപേക്ഷിക്കുന്ന എല്ലാവർക്കും നൽകാൻ കഴിയാത്തത്. ഓരോ മാസവും സംസ്ഥാനത്ത് മുൻഗണനാ കാർഡുകളിലുണ്ടാകുന്ന ഒഴിവുകളുടെ എണ്ണം കണക്കാക്കുകയും അത് ഓരോ താലൂക്കുകൾക്കായി വിഭജിച്ച് നല്കുകയും ചെയ്യും.

അതിന് ശേഷം, അതാത് താലൂക്ക് സപ്ലൈ ഓഫീസിലെ നിലവിലുള്ള അപേക്ഷാ പട്ടികയിലുൾപ്പെട്ട അപേക്ഷകരെ പരിഗണിച്ച് അത്രയും ഒഴിവുകളുടെ എണ്ണമനുസരിച്ച് കാർഡ് മാറ്റി നല്കുകയാണ് ചെയ്യുന്നത്. മിക്കവാറും എല്ലാ മാസങ്ങളിലും ഓരോ താലൂക്കിലും ഉണ്ടാകുന്ന ഒഴിവുകളുടെ എണ്ണത്തിന്റെ ഇരട്ടിയലധികം അപേക്ഷകർ പട്ടികയിൽ ഉണ്ടാകാറുണ്ട്.

അപ്പോൾ അപേക്ഷാ പട്ടികയിലെ സീനിയോരിറ്റി അനുസരിച്ച് കാർഡ് മാറ്റി നല്കുകയാണ് ചെയ്യുന്നത്. ഈ പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്നതാണ്. അതിനാൽ അപേക്ഷിക്കുന്നവർക്ക് മുൻഗണനാ കാർഡ് (പിങ്ക്) എപ്പോൾ ലഭിക്കുമെന്ന് മുൻകൂട്ടി പറയാനാകില്ല.

റേഷൻ വിഹിതം വാങ്ങിയത് കാർഡ് നമ്പർ നോക്കി പൊതു ജനങ്ങൾക്ക് ഓൺലൈനിൽ പരിശോധിക്കുവാൻ സാധിക്കുമോ?

To check status of the amount of commodities purchased 

സാധിക്കും. ലിങ്ക് താഴെ കൊടുക്കുന്നു.
https://epos.kerala.gov.in/SRC_Trans_Int.jsp

English Summary: To make changes in ration card follow these steps

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds