കോട്ടയം റബ്ബറിന്റെ ശാസ്ത്രീയ വളപ്രയോഗശുപാര്‍ശകള്‍, ഓണ്‍ലൈന്‍ വളപ്രയോഗശുപാര്‍ശ എന്നിവയെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതുസംബന്ധമായ ചോദ്യങ്ങള്‍ക്ക് ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. മേഴ്‌സിക്കുട്ടി ജോസഫ് സെപ്റ്റംബര്‍ 18-ാം തീയതി വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ മറുപടി നല്‍കുന്നതാണ്. കോള്‍സെന്റര്‍ നമ്പര്‍ 0481-2576622.
പൊതുശുപാര്‍ശ അനുസരിച്ചോ, മണ്ണും ഇലയും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലുള്ള ശുപാര്‍ശപ്രകാരമോ റബ്ബറിന് വളമിടാം. മണ്ണും ഇലയും പരിശോധിക്കാന്‍ കഴിയാത്തവര്‍ക്ക് ഓണ്‍ലൈന്‍ വളപ്രയോഗശുപാര്‍ശയും ഇപ്പോള്‍ ലഭ്യമാണ്.Rubber can be fertilized as per the general recommendation or on the basis of soil and leaf test. Online fertilizer recommendation is now available for those who are unable to test the soil and leaves.
റബ്ബര്‍ബോര്‍ഡിന്റെ വിവിധപദ്ധതികള്‍, സേവനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ബോര്‍ഡിന്റെ കോട്ടയത്തുളള കേന്ദ്ര ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കോള്‍സെന്ററില്‍നിന്ന് ലഭിക്കും. സെന്ററിന്റെ പ്രവര്‍ത്തനസമയം എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കാലവർഷ സമയത്ത് റബ്ബർ ടാപ്പിംഗ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
#rubber#farmer#agriculture#Krishi