Updated on: 26 April, 2021 11:00 AM IST
നിങ്ങളുടെ പോളിസിയിലെ നിബന്ധന നയങ്ങള്‍ക്ക് അനുസൃതമായി ആശുപത്രി ബില്ലുകളിലെ ചില ഘടകങ്ങള്‍ ഇന്‍ഷുറന്‍സ് കമ്പനി ഏറ്റെടുക്കാതെ ഒഴിവാക്കുകയും ചെയ്‌തേക്കാം

ആശുപത്രികള്‍ രോഗികളിൽ നിന്ന് കൂടുതലായി ചാര്‍ജുകള്‍ ഈടാക്കുന്നു എന്ന് തോന്നിയാല്‍ സ്വഭാവികമായും ഇന്‍ഷുറന്‍സ് കമ്പനികള്‍ ആശുപത്രി ബില്ലുകള്‍ കുറച്ചു സമയമെടുത്ത് മാത്രമേ തീര്‍പ്പാക്കുകയുള്ളൂ.

നിങ്ങളുടെ പോളിസിയിലെ നിബന്ധന നയങ്ങള്‍ക്ക് അനുസൃതമായി ആശുപത്രി ബില്ലുകളിലെ ചില ഘടകങ്ങള്‍ ഇന്‍ഷുറന്‍സ് കമ്പനി ഏറ്റെടുക്കാതെ ഒഴിവാക്കുകയും ചെയ്‌തേക്കാം. അടുത്തിടെ രാജ്യത്തെ ഇന്‍ഷുറന്‍സ് നിയന്ത്രാതാവ് എല്ലാ കോവിഡ് 19 ക്ലെയിമുകളും അതിവേഗത്തില്‍ തീര്‍പ്പാക്കണമെന്ന് നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. സുഹൃത്തുക്കളെയും ബന്ധുക്കളെയും സമീപിച്ച് നിങ്ങളുടെ നിക്ഷേപങ്ങള്‍ പണമാക്കി മാറ്റുക എന്നതാണ് പെട്ടെന്ന് പണം സ്വരൂപിക്കുവാനുള്ള ഒരു വഴി. എന്നാല്‍ നിങ്ങള്‍ ഒരു വായ്പ എടുത്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ചില കാര്യങ്ങള്‍ ഓര്‍ക്കേണ്ടതുണ്ട്.

ഏറ്റവും വേഗത്തില്‍ പണം കണ്ടെത്താനുള്ള മാര്‍ഗമാണ് നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുക എന്നത്. ഒട്ടുമിക്ക എല്ലാ ആശുപത്രികളും കാര്‍ഡ് ഉപയോഗിക്കുവാന്‍ നിങ്ങളെ അനുവദിക്കും. എന്നാല്‍ ഒരു വര്‍ഷം 40 ശതമാനത്തിന് മുകളിലായിരിക്കും ക്രെഡിറ്റ് കാര്‍ഡിന് മുകളിലെ ചിലവ് എന്ന് എപ്പോഴും ഓര്‍മയില്‍ ഉണ്ടാകണം. നിങ്ങളുടെ വായ്പാ ചരിത്രം പരിഗണിച്ച് നിങ്ങള്‍ക്ക് പ്രീ അപ്രുവ്ഡ് വ്യക്തിഗത വായ്പ അനുവദിക്കുമോ എന്ന മാര്‍ഗവും പരിഗണിക്കാവുന്നതാണ്. 

നെറ്റ് ബാങ്കിംഗ് വഴി ഇന്‍സ്റ്റന്റ് വായ്പ അക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കും. നിമിഷങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ അക്കൗണ്ടിലേക്ക് വായ്പാ തുക എത്തിയിരിക്കും. പല വായ്പാ അപ്ലിക്കേനുകളും പെട്ടെന്ന് വ്യക്തിഗത വായ്പകള്‍ അനുവദിക്കാറുണ്ട്. ഇവിടെയും നിങ്ങളുടെ വായ്പാ ചരിത്രമാണ് മാനദണ്ഡം. വേഗത്തില്‍ പണം കൈയ്യിലെത്തുന്നതിനുള്ള മറ്റൊരു മാര്‍ഗം സ്വര്‍ണ വായ്പയാണ്. കൈയ്യിലുള്ള സ്വര്‍ണം ഈടായി നല്‍കി വായ്പയ്ക്ക് അപേക്ഷിക്കാവുന്നതാണ്. ചില ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളില്‍ 1 മണിക്കൂറിനുള്ളില്‍ നിങ്ങള്‍ക്ക് സ്വര്‍ണവായ്പ ലഭിക്കും. സ്വര്‍ണത്തിന്റെ ശുദ്ധത മാത്രമാണ് ഇവിടെ മാനദണ്ഡമാക്കുന്നത്.

നിങ്ങളുടെ സ്ഥിര നിക്ഷേപത്തിന്മേലും നിങ്ങള്‍ക്ക് വായ്പയ്ക്കായി അപേക്ഷിക്കാവുന്നതാണ്. എന്നാല്‍ ഇതിനായി മിക്ക ബാങ്കുകളും അക്കൗണ്ട് ഉടമ നേരിട്ട് ബാങ്ക് ശാഖയില്‍ ചെല്ലണമെന്ന് അനുശാസിക്കുന്നുണ്ട്. ചില ബാങ്കുകള്‍ സെക്യരിറ്റീസിന് മേല്‍ ഓണ്‍ലൈനായും വായ്പ അനുവദിക്കാറുണ്ട്. 

മ്യൂച്വല്‍ ഫണ്ടുകള്‍,സ്റ്റോക്കുകള്‍ തുടങ്ങിയ സെക്യൂരിറ്റികള്‍ ഈടായി നിങ്ങള്‍ക്ക് വായ്പ ആവശ്യപ്പെടാം. എന്നാല്‍ ഓരോ ബാങ്കിനുമനുസരിച്ച് ഇതിനെല്ലാം വളരെ നയങ്ങളും നിബന്ധനകളുമുണ്ട്.

English Summary: How to find money for emergency treatment easily?
Published on: 26 April 2021, 09:19 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now