Updated on: 16 September, 2021 2:35 PM IST
Aadhaar card sample

ആധാര്‍ ഇന്ന് അത്യാവശ്യമായി കയ്യില്‍ കരുതേണ്ട തിരിച്ചറിയല്‍ കാര്‍ഡ് ആണ്. എന്നാല്‍ ആധാര്‍ കാര്‍ഡില്‍ എന്തെങ്കിലും തിരുത്തലുകള്‍
ആവശ്യമാണെങ്കില്‍, നിങ്ങളുടെ വിലാസമോ മൊബൈല്‍ നമ്പറോ ശരിയാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ തീര്‍ച്ചയായും ആധാര്‍ അപ്ഡേറ്റിനായുള്ള സര്‍ട്ടിഫിക്കറ്റ് പൂരിപ്പിക്കണം. ആധാര്‍ കാര്‍ഡ് ഏതൊരു പൗരനും വേണ്ട പ്രധാനപ്പെട്ട രേഖകളില്‍ ഒന്നാണ്, കാരണം കാര്‍ ഇന്‍ഷുറന്‍സ്, ബാങ്കുകള്‍, ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങി ദൈനംദിന ജീവിതത്തില്‍ വേണ്ട പല കാര്യങ്ങള്‍ക്കും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നു. എന്തൊക്കെയാണ് ആധാര്‍ അപ്ഡേറ്റിനായുള്ള സര്‍ട്ടിഫിക്കറ്റ് പൂരിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

സര്‍ട്ടിഫിക്കറ്റില്‍ 2 ഭാഗങ്ങള്‍ അടങ്ങിയിരിക്കുന്നു ഒന്ന് റെസിഡന്‍ഷ്യല്‍ വിശദാംശങ്ങളും, മറ്റൊന്ന് സര്‍ട്ടിഫൈയര്‍ വിശദാംശങ്ങളും.

കൃത്യമായ നിര്‍ദ്ദേശപ്രകാരം, തെറ്റില്ലാതെ നിങ്ങള്‍ വിശദാംശങ്ങള്‍ പൂരിപ്പിച്ചില്ലെങ്കില്‍ ഫോം സ്വീകരിക്കില്ല.
സാധാരണ വെള്ള പേപ്പറില്‍(A4 sheet) ഒരു സര്‍ട്ടിഫിക്കറ്റിന്റെ പ്രിന്റൗട്ട് നേടുക.
ഫോം പൂരിപ്പിക്കുമ്പോള്‍ ഇംഗ്ലീഷ് വെല്യക്ഷരങ്ങള്‍ ( English Capital Letters) മാത്രം ഉപയോഗിക്കുക. ഒരു സ്റ്റാന്‍ഡേര്‍ഡ് ഫോണ്ട് മാത്രം ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിയ്ക്കുക.
ഫോം പൂരിപ്പിക്കുന്നതിന് നീല അല്ലെങ്കില്‍ കറുപ്പ് ബോള്‍പോയിന്റ് പേന ഉപയോഗിക്കുക, മഷി പേനയോ പെന്‍സിലോ ഒഴിവാക്കുക.
ബോക്‌സുകളില്‍ ആവശ്യമായ സ്ഥലത്ത് മാത്രം ടിക്ക് മാര്‍ക്കുകള്‍ കൊടുക്കുക, മറ്റ് ബോക്‌സുകള്‍ ഒഴിവാക്കി വിടുക.
നിങ്ങള്‍ക്ക് ബാധകമല്ലാത്ത എന്തെങ്കിലും ഉണ്ടെങ്കില്‍, അവിടെയും ഒഴിവാക്കി വിടുക.

റെസിഡന്റ് വിഭാഗം പൂരിപ്പിക്കുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ടവ.

'DD-MM-YYYY' എന്ന ഫോര്‍മാറ്റില്‍ ജനന തീയതി വ്യക്തമാക്കണം, സര്‍ട്ടിഫിക്കറ്റ് ഇഷ്യു ചെയ്ത തീയതി മുതല്‍ മൂന്ന് മാസത്തിനുള്ളിലാണ് സമര്‍പ്പിച്ചിട്ടുള്ളതെന്ന് ഉറപ്പു വരുത്തുക.
'റസിഡന്റ് കാറ്റഗറി' യില്‍, നിങ്ങള്‍ ഇന്ത്യയിലെ ആണോ അല്ലെങ്കില്‍ നിങ്ങള്‍ നോണ്‍ റെസിഡന്റ് ഇന്ത്യന്‍ വിഭാഗത്തില്‍ പെട്ടയാളാണോ എന്ന് വ്യക്തമാക്കുക.
നിങ്ങള്‍ക്ക് 'എന്റോള്‍മെന്റ് ടൈപ്പ്' ലഭിച്ചുകഴിഞ്ഞാല്‍, ഒന്നുകില്‍ 'പുതിയ എന്റോള്‍മെന്റ്' അഥവാ പുതിയ ആധാര്‍ കാര്‍ഡ് വേണോ അതോ 'അപ്‌ഡേറ്റ് റിക്വസ്റ്റ്' എന്ന് ഉള്ളിടത്ത് നിലവിലുള്ള ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണോ എന്ന് വ്യക്തമാക്കണം.

റെസിഡന്‍ഷ്യല്‍ വിശദാംശങ്ങള്‍ പൂരിപ്പിക്കുന്നത് ഈ ഫോമില്‍റെ ഏറ്റവും വലിയ ഭാഗമാണ്. നിങ്ങളുടെ പേര് പൂര്‍ണ്ണമായി പൂരിപ്പിക്കുക, അല്ലെങ്കില്‍ നിങ്ങളുടെ ആധാര്‍ കാര്‍ഡില്‍ എങ്ങനെയാണോ സൂചിപ്പിച്ചിരിക്കുന്നത് അങ്ങനെ കൊടുക്കുക.

നിങ്ങള്‍ പരാമര്‍ശിക്കേണ്ട മറ്റ് കാര്യങ്ങള്‍
കെയര്‍ ഓഫ് (C/o), ആവശ്യമെങ്കില്‍ വിലാസം ഇല്ലെങ്കില്‍ ഫോമിന്റെ ഈ സ്ഥലം ശൂന്യമായി വിടാം.
വിലാസം അനുസരിച്ച് നിങ്ങളുടെ വീട്ടു നമ്പര്‍, അപ്പാര്‍ട്ട്‌മെന്റിന്റെ പേര് അല്ലെങ്കില്‍ കെട്ടിട നമ്പര്‍.
റോഡ്, സ്ട്രീറ്റിന്റെ പേര്.
നിങ്ങളുടെ വീടിനടുത്ത ലാന്‍ഡ്മാര്‍ക്ക് (നിര്‍ബന്ധമല്ല), ശേഷം നിങ്ങളുടെ സ്ഥലം എന്നിവ കൊടുക്കുക.

ബന്ധപ്പെട്ട വാർത്തകൾ

നിമിഷങ്ങൾക്കുള്ളിൽ ആധാർ കാർഡിലെ ഫോട്ടോ മാറ്റാം

പുതിയ ആധാർ പിവിസി കാർഡ്: സുരക്ഷാ സവിശേഷതകൾ, മറ്റ് വിശദാംശങ്ങൾ എന്നിവ

ആധാർ ATM കാർഡ് രൂപത്തിൽ, സംവിധാനമായി

English Summary: How to update corrections in Aadhaar Card
Published on: 16 September 2021, 02:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now