കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോയിലെ ജൂനിയർ ഇന്റലിജൻസ് ഓഫിസർ ഗ്രേഡ് II / ടെക്നിക്കൽ ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. ആകെ 797 ഒഴിവുകളാണുള്ളത്. നേരിട്ടുള്ള നിയമനമാണ്. ജനറൽ സെൻട്രൽ സർവീസ്, ഗ്രൂപ്പ് സി (നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ) തസ്തികയാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ 38000 ത്തിലധികം അധ്യാപക-അനധ്യാപക ഒഴിവുകൾ; ശമ്പളം ഒരു ലക്ഷം രൂപ വരെ
ഒബ്ജക്ടീവ് ടൈപ്പ് ഓൺലൈൻ പരീക്ഷ, സ്കിൽ ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. വിശദവിവരങ്ങൾക്ക് www.mha.gov.in, www.ncs.gov.in എന്നിവ സന്ദർശിക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (15/06/2023)
അവസാന തിയതി
ഉദ്യോഗാർത്ഥികൾക്ക് ജൂൺ 23 വരെ അപേക്ഷിക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: സിഎംഎഫ്ആർഐയിൽ യംഗ് പ്രൊഫഷണൽ ഒഴിവ്
വിദ്യാഭ്യാസ യോഗ്യത
ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് / ഐടി / കംപ്യൂട്ടർ സയൻസ് / കംപ്യൂട്ടർ എൻജിനീയറിങ് /കംപ്യൂട്ടർ ആപ്ലിക്കേഷൻസിൽ എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ ബിഎസ്സി ഇലക്ട്രോണിക്സ് / കംപ്യൂട്ടർ സയൻസ് /ഫിസിക്സ് / മാത്സ് അല്ലെങ്കിൽ ബിസിഎ. ഭിന്നശേഷി വിഭാഗക്കാർ അപേക്ഷിക്കേണ്ടതില്ല.
പ്രായപരിധി
വയസ്സ് 18 നും 27 ഇടയിലായിരിക്കണം. എസ്സി/എസ്ടിക്ക് അഞ്ചും ഒബിസിക്കു മൂന്നും വർഷം ഇളവുണ്ട്. അർഹരായ മറ്റു വിഭാഗങ്ങൾക്കും നിയമാനുസൃത ഇളവുണ്ട്.
ശമ്പളം
25,500-81,100 രൂപ.