രാജ്യത്തെ വിവിധ ബാങ്കുകളിലേക്കായി പ്രൊബേഷണറി ഓഫീസർ, മാനേജ്മെന്റ് ട്രെയിനി തസ്തികകളിലേക്ക് ഐ.ബി.പി.എസ് നടത്തുന്ന നിയമനത്തിനായുള്ള വിജ്ഞാപനം ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഐ.ബി.പി.എസിന്റെ ഔദ്യോഗിക വെബ്സൈറ്റായ ibps.in ൽ ലാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഓൺലൈനായി നടക്കുന്ന പ്രിലിമിനറി പരീക്ഷ, ഓൺലൈൻ മെയിൻസ് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം നൽകുക. മൂന്ന് ഘട്ടങ്ങളിലും യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികൾക്ക് വിവിധ ബാങ്കുകളിൽ നിയമനം ലഭിക്കും. ഏകദേശം 4135 ഒഴിവുകളിലേക്കാണ് പരീക്ഷ നടത്തുന്നത്.
ഓൺലൈൻ അപേക്ഷ ഒക്ടോബർ 20ന് ആരംഭിക്കും. നവംബർ 10 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഒക്ടോബർ 20 മുതൽ നവംബർ 10 വരെ അപേക്ഷാ ഫീസ് അടയ്ക്കാം.
ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. 20 വയസിനും 30 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 2-10-1991 നും 1-10-2002 നും ഇടയിൽ ജനിച്ചവരായിരിക്കണം. ഇരു തീയതികളിൽ ജനിച്ചവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്.
ഓൺലൈൻ പ്രിലിമിനറി പരീക്ഷ ഡിസംബർ 4നും 11നും നടക്കാനാണ് സാധ്യത. പ്രലിമിനറി പരീക്ഷയുടെ ഫലം 2022 ഡിസംബർ, ജനുവരി മാസങ്ങളിൽ പ്രതീക്ഷിക്കാം. മെയിൻസ് പരീക്ഷ 2022 ജനുവരിയിലായിരിക്കും. അഭിമുഖം ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടക്കും. പ്രൊവിഷണൽ അലോട്ട്മെന്റ് ഏപ്രിലിലായിരിക്കും.
കാൺപൂർ ഐ.ഐ.ടിയിൽ വിവിധ തസ്തികകളിലായി 95 ഒഴിവുകൾ
ഇന്ത്യൻ നേവി AA & SSR റിക്രൂട്ട്മെന്റ് 2021: 2500 ഒഴിവുകളിലേയ്ക്ക് ഓൺലൈനായി അപേക്ഷിക്കുക