Updated on: 13 June, 2022 8:00 AM IST
IBPS Recruitment 2022: Apply for 4016 Office Assistant posts

ഐബിപിഎസിൽ (Institute of Banking Personnel Selection - IBPS) 4016 ഓഫീസ് അസിസ്റ്റന്റ്മാരുടെ ഒഴിവുകൾ.  യോഗ്യതയും താൽപ്പര്യവുമുള്ള  ഉദ്യോഗാർത്ഥികൾക്ക്  IBPS വെബ്സൈറ്റ് ibps.in വഴി ഓൺലൈനായി അപേക്ഷിക്കാം. ജൂൺ 7 മുതൽ അപേക്ഷ നടപടികൾ ആരംഭിച്ചു. അപേക്ഷ ഫീസ് അടക്കണ്ട അവസാന തീയതിയും അപക്ഷ സമർപ്പിക്കേണ്ട അവസാന തീയതിയും ജൂൺ 27 ആണ്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (12/06/2022)

ഓൺലൈൻ പ്രാഥമിക പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ജൂലൈ/ഓ​ഗസ്റ്റ് മാസങ്ങളിൽ ഡൗൺലോഡ് ചെയ്യാം. ഓ​ഗസ്റ്റിൽ പ്രാഥമിക പരീക്ഷ നടക്കും. സെപ്റ്റംബറിൽ പ്രാഥമിക പരീക്ഷയുടെ ഫലമെത്തും. സെപ്റ്റംബർ/ഒക്ടോബർ മാസത്തിൽ പ്രധാന പരീക്ഷ. പ്രാഥമിക പരീക്ഷയുടെയും പ്രധാന പരീക്ഷയുടെയും അടിസ്ഥാനത്തിൽ തെര‍ഞ്ഞെടുപ്പ്.

ബന്ധപ്പെട്ട വാർത്തകൾ: അസം റൈഫിൾസിൽ ഗ്രൂപ്പ് ബി & സി തസ്തികകളിലേക്ക് നിയമനം നടത്തുന്നു

അവസാന തീയതി

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 27. 

ഒഴിവുകളുടെ വിശദാംശങ്ങൾ

ഓഫീസ് അസിസ്റ്റന്റ് (മൾട്ടിപർപ്പസ്) തസ്തികയിലേക്ക് 4016 ഒഴിവുകളുണ്ട്.

ശമ്പളം

പേ സ്കെയിൽ: 7200 – 19300/-

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (10/06/2022)

വിദ്യാഭ്യാസ യോഗ്യത

ഉദ്യോ​ഗാർത്ഥിക്ക് ഏതെങ്കിലും ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നോ തത്തുല്യമായവയിൽ നിന്നോ ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം. കമ്പ്യൂട്ടറിൽ പ്രവർത്തന പരിജ്ഞാനം അഭികാമ്യം.

പ്രായപരിധി

18 മുതൽ 28 വയസ്സ് വരെ.

ഡെബിറ്റ് കാർഡുകൾ (റുപേ/വിസ/മാസ്റ്റർകാർഡ്/മാസ്ട്രോ), ക്രെഡിറ്റ് കാർഡുകൾ, ഇന്റർനെറ്റ് ബാങ്കിംഗ്, ഐഎംപിഎസ്, ക്യാഷ് കാർഡുകൾ/മൊബൈൽ വാലറ്റുകൾ എന്നിവയിലൂടെ പരീക്ഷാ ഫീസ് അടയ്ക്കാം.  ജനറൽ/ഒബിസി/ഇഡബ്ല്യുഎസ് എന്നിവർക്ക് 850 രൂപയാണ് ഫീസ്. SC/ ST/PWD-ക്ക് Rs. 175/- രൂപയാണ് ഫീസ്.

English Summary: IBPS Recruitment 2022: Apply for 4016 Office Assistant posts
Published on: 12 June 2022, 11:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now