Updated on: 8 June, 2023 8:08 AM IST
IBPS RRB Recruitment 2023: Applications are invited for about 8612 vacancies

റീജണൽ റൂറൽ ബാങ്കുകളിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.  ആകെ 8612 ഒഴിവുകളാണുള്ളത്.  കേരള ഗ്രാമീൺ ബാങ്കിൽ 600 ഒഴിവുകളുണ്ട്.  ഓഫിസർ, ഓഫിസ് അസിസ്‌റ്റന്റ്–മൾട്ടിപർപ്പസ് എന്നി തസ്‌തികകളിലേക്കാണ് നിയമനം നടത്തുന്നത്.  ഇതിലേക്കായി ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനേൽ സിലക്‌ഷൻ (IBPS) നടത്തുന്ന ഓൺലൈൻ പൊതുപരീക്ഷയ്‌ക്കു 21വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് www.ibps.in സന്ദർശിക്കാവുന്നതാണ്. 

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (07/06/2023)

ഒഴിവുകളുടെ വിശദവിവരങ്ങളും പ്രായപരിധിയും

ഓഫിസ് അസിസ്‌റ്റന്റ്–മൾട്ടിപർപ്പസ്, 18–28; ഓഫിസർ സ്‌കെയിൽ–1 (അസിസ്റ്റന്റ് മാനേജർ), 18–30;

ഓഫിസർ സ്‌കെയിൽ–2: ജനറൽ ബാങ്കിങ് ഓഫിസർ (മാനേജർ), ഓഫിസർ സ്‌കെയിൽ–2 സ്‌പെഷലിസ്‌റ്റ്

ഓഫിസർ (മാനേജർ); ലോ ഓഫിസർ, ട്രഷറി മാനേജർ, മാർക്കറ്റിങ് ഓഫിസർ, അഗ്രികൾചറൽ ഓഫിസർ

ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യൻ നേവിയിൽ അഗ്‌നിവീർ തസ്‌തികയിൽ 1465 ഒഴിവുകൾ

(എല്ലാറ്റിനും പ്രായപരിധി 21–32; ഓഫിസർ സ്‌കെയിൽ–3 (സീനിയർ മാനേജർ), 21–40. പ്രായത്തിൽ അർഹർക്ക് ഇളവുണ്ട്. യോഗ്യതാ വിശദാംശങ്ങൾ വെബ്സൈറ്റിൽ. ആദ്യ രണ്ടു തസ്തികകളിലൊഴികെ ജോലിപരിചയവും ആവശ്യമാണ്.

ഓഫിസ് അസിസ്‌റ്റന്റ്, ഓഫിസർ തസ്‌തികകളിലേക്ക് ഒരേസമയം അപേക്ഷിക്കാം. എന്നാൽ, ഓഫിസർ കേഡറിൽ ഏതെങ്കിലും ഒരു തസ്‌തികയിലേക്കു മാത്രം അപേക്ഷിക്കുക. പൊതുപരീക്ഷയിൽ യോഗ്യത നേടുന്നവർക്കു കോമൺ ഇന്റർവ്യൂ ഉണ്ടാകും (ഓഫിസ് അസിസ്‌റ്റന്റ്–മൾട്ടിപർപ്പസ് തസ്തികയിൽ ഒഴികെ). പരീക്ഷയിലെയും ഇന്റർവ്യൂവിലെയും മാർക്കിന്റെ അടിസ്‌ഥാനത്തിൽ ഷോർട് ലിസ്‌റ്റ് ചെയ്തു നിയമനം നടത്തും. ഓഫിസ് അസിസ്റ്റന്റ്, ഓഫിസർ സ്കെയിൽ–1 തസ്തികകളിലേക്ക് ഓഗസ്റ്റിൽ നടത്തുന്ന ഓൺലൈൻ പ്രിലിമിനറി പരീക്ഷയ്ക്ക്.

കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, കൊച്ചി, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ കേന്ദ്രമുണ്ട്. മെയിൻ പരീക്ഷ സെപ്റ്റംബറിൽ നടത്തും.

English Summary: IBPS RRB Recruitment 2023: Applications are invited for about 8612 vacancies
Published on: 08 June 2023, 07:46 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now