Updated on: 12 April, 2022 7:00 PM IST
ICICI Bank: 6.55% interest on fixed deposits; In addition, providing credit card and loan

ആര്‍.ബി.ഐ.  നിരക്കുകള്‍ നിലനിര്‍ത്തിയ സാഹചര്യത്തിൽ, ബാങ്കുകള്‍ ഉടനടി നിരക്കുകളില്‍ മാറ്റം വരുത്തിയേക്കുമെന്നാണു അനുമാനം. അതേസമയം സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പ്രത്യേക സ്ഥിരനിക്ഷേപ പദ്ധതിയുടെ കാലാവധി നീട്ടിയിരിക്കുകയാണ്.

ബന്ധപ്പെട്ട വാർത്തകൾ: എസ്ബിഐ 'വീകെയര്‍': മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടിയുള്ള FD Scheme സെപ്റ്റംബര്‍ വരെ നീട്ടി

ഗോള്‍ഡന്‍ ഇയര്‍ എഫ്.ഡിയെക്കുറിച്ച്

മുതിര്‍ന്ന പൗരന്‍മാരുടെ നിക്ഷേപങ്ങള്‍ക്കു മുന്‍ഗണന നല്‍കി അവര്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത നിക്ഷേപ പദ്ധതിയാണിത്. മറ്റു എഫ്.ഡി. പലിശ നിരക്കുകളേക്കാള്‍ ഉയര്‍ന്ന പലിശ പദ്ധതി വാഗ്ദാനം ചെയ്യുന്നു. രണ്ടു കോടിയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.55 ശതമാനം വരെ പലിശ ബാങ്ക് വാഗ്ദാനം ചെയ്യുന്നു.

ബന്ധപ്പെട്ട വാർത്തകൾ: Post Office സ്ഥിര നിക്ഷേപം; കൂടുതൽ പലിശ, കൂടുതൽ സുരക്ഷിതം

2020 മേയ് 21ന് അവതരിപ്പിച്ച പദ്ധതി ഇക്കഴിഞ്ഞ എട്ടാം തീയതി അവസാനിക്കുമായിരുന്നു. എന്നാല്‍ ഉപയോക്താക്കളുടെ അഭ്യര്‍ത്ഥന മാനിച്ചു പദ്ധതി കാലാവധി ഒക്‌ടോബര്‍ ഏഴു വരെയാണ് നീട്ടിയത്. അഞ്ചു മുതല്‍ 10 വര്‍ഷം വരെയാണ് പദ്ധതിയുടെ നിക്ഷേപ കാലാവധി.

സാധാരണക്കാരുടെ നിക്ഷേപങ്ങളേക്കാള്‍ 80 ബേസിസ് പോയിന്റ് അധിക പലിശ ഐ.സി.ഐ.സി.ഐ. ബാങ്ക് ഗോള്‍ഡന്‍ ഇയേഴ്സ് എഫ്.ഡി. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വാഗ്ദാനം ചെയ്യുന്നു. ഇത് ബാങ്ക് വാഗ്ദാനം ചെയ്ത മുന്‍ നിരക്കുകളേക്കാള്‍ 30 ബേസിസ് പോയിന്റ് കൂടുതലാണ്. റസിഡന്റ് മുതിര്‍ന്ന പൗരന്മാര്‍ക്ക് പുതിയ എഫ്.ഡികള്‍ക്കും പഴയ എഫ്.ഡികള്‍ പുതുക്കുന്നതിനും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.

അഞ്ചു വര്‍ഷം ഒരു ദിവസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള മുതിര്‍ന്ന പൗരന്മാരുടെ സാധാരണ എഫ്.ഡികള്‍ക്ക് ഐ.സി.ഐ.സി.ഐ. ബാങ്ക് 6.35 ശതമാനം പലിശയാണു നല്‍കുന്നത്. ഇത് ജനറല്‍ വിഭാഗത്തിന് വാഗ്ദാനം ചെയ്യുന്ന 5.60 ശതമാനത്തിനെ അപേക്ഷിച്ച് കൂടുതലാണ്.

പദ്ധതിയുടെ സവിശേഷതകള്‍

മെച്ചപ്പെടുത്തിയ പലിശനിരക്കുകള്‍: അഞ്ചു വര്‍ഷം ഒരു ദിവസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള മുതിര്‍ന്ന പൗരന്‍മാരുടെ നിക്ഷേപങ്ങള്‍ക്കു അധിക പലിശ. നിക്ഷേപങ്ങള്‍ രണ്ടു കോടിയില്‍ താഴെ ആയിരിക്കണം.

കാലയളവ്: 2020 മേയ് 21 മുതല്‍ പദ്ധതി ലഭ്യമാണ്. കാലാവധി ഈ വര്‍ഷം ഒക്‌ടോബര്‍ ഏഴു വരെ നീട്ടി.

പുതിയതും പഴയതുമായ എഫ്.ഡി: പുതിയ എഫ്.ഡികള്‍ക്കും, പഴയ എഫ്.ഡികള്‍ പുതുക്കുന്നതിനും ഈ സ്‌കീം ബാധകമാകും.

വായ്പാ സൗകര്യം: ഉപഭോക്താക്കള്‍ക്ക് അവരുടെ എഫ്.ഡിയില്‍ നിന്ന് മുതലിന്റെയും, സമാഹരിച്ച പലിശയുടെയും 90 ശതമാനം വരെ വായ്പ ലഭിക്കും.

English Summary: ICICI Bank: 6.55% interest on fixed deposits; In addition, providing credit card and loan
Published on: 12 April 2022, 06:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now