ഐ.ഡി.ബി.ഐ ബാങ്കിൽ 920 ഒഴിവുകൾ. എക്സിക്യൂട്ടീവ് തസ്തികകളിലാണ് നിയമനം. കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷാ നടപടികൾ ഓഗസ്റ്റ് 4ന് ആരംഭിച്ചു.
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഐ.ഡി.ബി.ഐയുടെ ഔദ്യോഗിക വെബ്സൈറ്റായ www.idbibank.in സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. ഒരു വർഷത്തെ കരാർ നിയമനമായിരിക്കും. കരാർ രണ്ടു വർഷം വരെ നീട്ടി നൽകും. നിയമനത്തിനായുള്ള ഓൺലൈൻ പരീക്ഷ സെപ്റ്റംബർ 5ന് നടക്കും. 920 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്.
പ്രായപരിധി
20 വയസിനും 25 വയസിനും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്.
വിദ്യാഭ്യാസ യോഗ്യത
55 ശതമാനത്തിൽ കുറയാത്ത മാർക്കോടു കൂടി ബിരുദം ജയിച്ചവർക്ക് മാത്രമാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ എന്നിവർക്ക് 50 ശതമാനം മാർക്ക് മതിയാകും.
അവസാന തിയതി
ഓഗസ്റ്റ് 18 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
അപേക്ഷ ഫീസ്
ജനറൽ വിഭാഗക്കാർക്ക് 1000 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ എന്നിവർക്ക് 200 രൂപ അടച്ചാൽ മതി.
അപേക്ഷകൾ അയക്കേണ്ട വിധം
അപേക്ഷ സമർപ്പിക്കാൻ ആദ്യം ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ഹോം പേജിൽ കാണുന്ന career ടാബിൽ ക്ലിക്ക് ചെയ്യാം. Recruitment of Executives on Contract-2021 എന്ന ലിങ്ക് കാണാം. അതിൽ ക്ലിക്ക് ചെയ്യുക. apply online ൽ ക്ലിക്ക് ചെയ്തതിന് ശേഷം New Registration ൽ ക്ലിക്ക് ചെയ്യാം. നിശ്ചിത വിവരങ്ങൾ പൂരിപ്പിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കുക. രജിസ്ട്രേഷൻ കഴിയുന്നതോടെ രജിസ്ട്രേഷൻ നമ്പറും പാസ്വേർഡും ഇമയെലിലും എസ്.എം.എസ് ആയും ലഭിക്കും. തുടർന്ന് അപേക്ഷാ ഫോം പൂരിപ്പിക്കുക. അപ്ലോഡ് ചെയ്യാൻ ചോദിച്ചിരിക്കുന്ന കാര്യങ്ങൾ അപ്ലോഡ് ചെയ്യുക. അപേക്ഷാ ഫീസ് അടയ്ക്കാം. അപേക്ഷയുടെ പ്രിന്റെടുത്ത് സൂക്ഷിക്കുക.