1. News

ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിങ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡിലെ 103 ഒഴിവുകൾ

പൊതുമേഖലാ സ്ഥാപനമായ ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിങ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡിലെ 103 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

Meera Sandeep
Broadcast Engineering Consultants India Ltd (BECIL) Recruitment 2021
Broadcast Engineering Consultants India Ltd (BECIL) Recruitment 2021

പൊതുമേഖലാ സ്ഥാപനമായ ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിങ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡിലെ 103 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

സൂപ്പർവൈസർ, സീനിയർ സൂപ്പർവൈസർ, ഹാൻഡിമാൻ/ ലോഡർ എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. താൽപ്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. ജൂൺ 30 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.

ഇതുവരെ അപേക്ഷിക്കാത്ത ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ https://www.becil.com സന്ദർശിച്ച് അപേക്ഷിക്കാം.

ഒഴിവുകളുടെ വിശദാംശങ്ങൾ

സൂപ്പർവൈസർ- 26

സീനിയർ സൂപ്പർവൈസർ- 4

ലോഡർ- 73

എന്നിങ്ങനെ ആകെ 103 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വിദ്യാഭ്യാസ യോഗ്യത

ലോഡർ തസ്തികയിലേക്ക് അപേക്ഷിക്കാൻ എട്ടാം ക്ലാസാണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. ഹിന്ദി ഭാഷ അറിഞ്ഞിരിക്കണം. മറ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാൻ ബിരുദമാണ് യോഗ്യത. ജനറൽ വിഭാഗക്കാർക്ക് 750 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി, എസ്.ടി, ഇ.ഡബ്ള്യൂ.എസ്, 

ഭിന്നശേഷിക്കാർ എന്നിവർക്ക് 450 രൂപ അടച്ചാൽ മതിയാകും.

English Summary: Recruitment: Applications are invited for 103 vacancies in Broadcast Engineering Consultants India Ltd: You can apply 30th

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds