1. News

കേരള സാമൂഹിക സുരക്ഷാ മിഷനിലെ ജില്ലാ കോർഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

സോഷ്യൽ വർക്ക്/സോഷ്യോളജി/പബ്ലിക് ഹെൽത്ത് ഇവയിലേതെങ്കിലുമൊന്നിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദാനന്തര ബിരുദവും, ആരോഗ്യ മേഖലയിലോ ഭിന്നശേഷി മേഖലയിലോ രണ്ട് വർഷത്തെ പ്രവർത്തി പരിചയം എന്നീ യോഗ്യതകളുള്ളവർക്ക് അവസരം

Meera Sandeep
Applications are invited for the post of District Coordinator in Kerala Social Security Mission
Applications are invited for the post of District Coordinator in Kerala Social Security Mission

സോഷ്യൽ വർക്ക്/സോഷ്യോളജി/പബ്ലിക് ഹെൽത്ത് ഇവയിലേതെങ്കിലുമൊന്നിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദാനന്തര ബിരുദവും, ആരോഗ്യ മേഖലയിലോ ഭിന്നശേഷി മേഖലയിലോ രണ്ട് വർഷത്തെ പ്രവർത്തി പരിചയം എന്നീ യോഗ്യതകളുള്ളവർക്ക് അവസരം.

കേരള സാമൂഹ്യ സുരക്ഷാമിഷൻ (സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓൺ ഡിസെബിലിറ്റീസ്) ജില്ലാ കോർഡിനേറ്റർ തസ്തികയിൽ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. 12 ഒഴിവുകളാണുള്ളത്. 32,560 രൂപ പ്രതിമാസ ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. 

സോഷ്യൽ വർക്ക്/സോഷ്യോളജി/പബ്ലിക് ഹെൽത്ത് ഇവയിലേതെങ്കിലുമൊന്നിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദാനന്തര ബിരുദവും, ആരോഗ്യ മേഖലയിലോ ഭിന്നശേഷി മേഖലയിലോ രണ്ട് വർഷത്തെ പ്രവർത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.

പ്രായപരിധി 31.03.2021 ൽ 40 വയസ്. അപേക്ഷകർ www.socialsecuritymission.gov.in ലൂടെ ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷകൾ ജൂലൈ 14നകം ലഭിക്കണം.

ഓൺലൈനായി ലഭിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കൂ. ഇതേ തസ്തികയിൽ നിയമനം നടത്തുന്നതിനായി 07.02.2020 ൽ നൽകിയ വിജ്ഞാപനത്തിന് അനുബന്ധമായാണ് വീണ്ടും അപേക്ഷകൾ സ്വീകരിക്കുന്നത്. നേരത്തെ അപേക്ഷ സമർപ്പിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

എന്നാൽ ഇവർക്ക് യോഗ്യത, പ്രവർത്തി പരിചയം എന്നിവ സംബന്ധിച്ച് അധിക വിവരങ്ങൾ നേരത്തെ നൽകിയ അപേക്ഷയോടൊപ്പം ആവശ്യമെങ്കിൽ കൂട്ടി ചേർക്കാം. എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. 

അപേക്ഷകർ സർട്ടിഫിക്കറ്റുകളുടെ പകർപ്പോ/അപേക്ഷയോ കേരള സാമൂഹ്യ സുരക്ഷാമിഷൻ ഓഫീസിലേക്ക് തപാൽ മാർഗ്ഗം അയക്കേണ്ടതില്ല.

English Summary: Recruitment: Applications are invited for the post of District Coordinator in Kerala Social Security Mission

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds