Updated on: 4 December, 2020 11:19 PM IST
തങ്ങളുടെ ചുറ്റുപാടില്‍ നിന്നും മൊബൈല്‍ ഫോണില്‍ എടുത്തിട്ടുള്ള വന്യജീവജാലങ്ങളുടെ ഫോട്ടോ മത്സരത്തിന് അയക്കാം

വനം വന്യജീവി വകുപ്പ് ഇടുക്കി വന്യജീവി ഡിവിഷന്റെ ആഭിമുഖ്യത്തില്‍ വന്യ ജീവി വാരാഘോഷം ഒക്ടോബര്‍ രണ്ടു മുതല്‍ ഏഴ് വരെ സംഘടിപ്പിക്കുന്നു. ഭൂമിയിലെ ജീവന്റെ നിലനില്‍പ്പിന് വന്യജീവികളെ സംരക്ഷിക്കുന്നതിലൂടെ മാത്രമേ മനുഷ്യരാശിക്കും അതിജീവനത്തിനും സാധ്യമാകൂ എന്ന സന്ദേശവുമായാണ് വാരാഘോഷം സംഘടിപ്പിക്കുന്നത്. വന്യജീവി വാരാഘോഷത്തിന്റെ സന്ദേശവാഹകരായ കുട്ടികളിലേക്ക് കോവിഡ് 19 ന്റെ പാശ്ചാത്തലത്തില്‍ ഒത്തുചേരലും ആഘോഷങ്ങളും ഒഴിവാക്കി കുട്ടികള്‍ക്ക് ആവേശകരമായ മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു.

ഫോര്‍വേര്‍ഡ് ചെയ്തതോ മറ്റേതെങ്കിലും തരത്തില്‍ രൂപമാറ്റം വരുത്തിയതോ ആയ ചിത്രങ്ങള്‍ അയക്കാന്‍ പാടില്ല

തങ്ങളുടെ ചുറ്റുപാടില്‍ നിന്നും മൊബൈല്‍ ഫോണില്‍ എടുത്തിട്ടുള്ള വന്യജീവജാലങ്ങളുടെ ഫോട്ടോ മത്സരത്തിന് അയക്കാം. ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി, കോളജ് വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ഒരാള്‍ക്ക് ഒരു ചിത്രമേ അയക്കാന്‍ പാടുള്ളൂ. എഡിറ്റ് ചെയ്തതോ, ഫോര്‍വേര്‍ഡ് ചെയ്തതോ മറ്റേതെങ്കിലും തരത്തില്‍ രൂപമാറ്റം വരുത്തിയതോ ആയ ചിത്രങ്ങള്‍ അയക്കാന്‍ പാടില്ല. സമ്മാനാര്‍ഹരായവരെ തെരഞ്ഞെടുക്കുന്നതിന് മുന്‍പായി മത്സരങ്ങളിലേക്ക് അയച്ച ചിത്രം എടുത്ത മൊബൈല്‍ ഫോണ്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് ചിത്രത്തിന്റെ ആധികാരിക പരിശോധിക്കുന്നതിന് ജഡ്ജസ് മുന്‍പാകെ ഹാജരാക്കേണ്ടതാണ്. ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി കോളജ് എന്നീ തലങ്ങളില്‍ 5000, 3000, 2000 രൂപ എന്നീ ക്രമത്തില്‍ സമ്മാനം നല്‍കും. ഓരോ എന്‍ട്രിയോടൊപ്പം വിദ്യാര്‍ത്ഥിയുടെ പേര് മേല്‍വിലാസം, ഫോണ്‍ നമ്പര്‍, പഠിക്കുന്ന സ്ഥാപനത്തിന്റെ പേര്, ക്ലാസ് എന്നിവ കൂടാതെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നുള്ള തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും ഉള്ളടക്കം ചെയ്യേണ്ടതാണ്. എന്‍ട്രികള്‍ സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ രണ്ടു വരെ wwcidk2020@gmail.com എന്ന മെയിലില്‍ അയക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്. വിലാസം: അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, ഇടുക്കി വന്യ ജീവി സങ്കേതം, വെള്ളാപ്പാറ ഫോണ്‍ : 8547603173

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഇടുക്കി എന്ന മിടുക്കി

#idukki#Photography#Kerala#Students#Agriculture

English Summary: Idukki Wildlife Week Celebration; Mobile Photography Competition-kjkbbsep2420
Published on: 24 September 2020, 09:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now