Features

ഫോർട്ടുകൊച്ചിയിലുണ്ട് കുട്ടിക്കർഷകർക്കൊരു സുബൈർ മാഷ്

PM Subair

സുബൈർ മാഷ്സ്കൂളിൽ പോകുന്നത് തന്നെ ഒരു കൂട നിറയെ വിത്തുകളുമായാണ്

സ്കൂളിൽ കുട്ടികൾ വരുന്നത് പുസ്തകത്തിൽ ഉള്ളത് വായിച്ചു പഠിക്കാനാണ്.അല്ലാതെ സ്കൂൾ വളപ്പിൽ പച്ചക്കറികൾ നടാനല്ല. ഇത് കേട്ടാൽ ഫോർട്ട്കൊച്ചി സാന്താക്രൂസ് എൽ പി സ്കൂളിലെ കുട്ടികൾ നമ്മളെ ഓടിക്കും. അവരെ കൃഷി എന്തെന്ന് പഠിപ്പിച്ചു കൊടുത്ത അവരുടെ അറബി മാഷ് സുബൈർ മാഷും നമ്മളെ വച്ചേക്കില്ല. സുബൈർ മാഷ്സ്കൂളിൽ പോകുന്നത് തന്നെ ഒരു കൂട നിറയെ വിത്തുകളുമായാണ്. അവിടെ ചെന്നു കഴിഞ്ഞാലുടൻ കുട്ടികൾക്ക് പ്രകൃതി പാഠങ്ങൾ ഒപ്പം നിന്ന് പഠിപ്പിക്കുകയാണ്. അരൂക്കുറ്റി നദ്വത്ത് നഗർ പുത്തൻ പുരയ്‌ക്കൽ വീട്ടിൽ പി എം സുബൈർ എന്ന അറബി അധ്യാപകന് കൃഷിയും അധ്യാപനവും ഇരു കൈകൾ പോലെയാണ്.

PM Subair and his mother

മാഷ് വീട്ടിൽ നിന്ന് കൊണ്ട് വരുന്ന വിത്തുകൾ വാങ്ങി വീട്ടിലെ ഗ്രോ ബാഗിൽ വളർത്താൻ കുട്ടികൾ തമ്മിൽ മൽസരമായി.

2007 ജൂലായിൽ അധ്യാപനം തുടങ്ങിയ സുബൈർ കൃഷിയിലും അതുപോലെ കലാപരിപാടികളും കുട്ടികളെ പ്രോത്സാഹിപ്പിച്ചു. ഫോർട്ട്കൊച്ചി പോലൊരു നഗരപ്രദേശത്തു കഴിയുന്ന കുട്ടികൾക്ക് കൃഷിയുടെ ബാലപാഠങ്ങൾ പഠിപ്പിച്ചു കൊടുക്കുന്നത് പോലൊരു സുകൃതം തന്റെ ജീവിതത്തിൽ ഇല്ലെന്നാണ് സുബൈർ മാഷ് പറയുന്നത്. കൃഷിയെന്തെന്നു പോലും അറിയാത്ത കുട്ടികളോടൊപ്പം ഇറങ്ങി അവരെ ഓരോന്നും പറഞ്ഞും പ്രോത്സാഹിപ്പിച്ചും കൃഷിയെ പരിചയപ്പെടുത്തിയപ്പോൾ കുട്ടികൾക്കും ഉത്സാഹമായി. പിന്നീട് മാഷ് വീട്ടിൽ നിന്ന് കൊണ്ട് വരുന്ന വിത്തുകൾ വാങ്ങി വീട്ടിലെ ഗ്രോ ബാഗിൽ വളർത്താൻ കുട്ടികൾ തമ്മിൽ മൽസരമായി. അങ്ങനെ കുട്ടികൾ സ്വന്തം വീട്ടിലും വിദ്യാലയത്തിലും കൃഷി ചെയ്‌തും പഠിച്ചും കേമൻമാരായതറിഞ്ഞു അടുത്ത സ്കൂളുകളിലെ അധ്യാപകരും സുബൈർ മാഷിനെ തേടിയെത്തി. മാഷിനോട് ആശയങ്ങൾ ചോദിച്ചറിഞ്ഞു തങ്ങളുടെ സ്കൂളുകളിലും കുട്ടികളുടെ സഹായത്തോടെ അധ്യാപകർ കൃഷിയൊരുക്കി. എല്ലാ സ്കൂളുകളിലും പ്രകൃതി ക്ലബ്ബുകൾ സുബൈർ മാഷിന്റെ നേതൃത്വത്തിൽ ഉണ്ടാക്കി. അങ്ങനെ മട്ടാഞ്ചേരി വിദ്യാഭ്യാസ ഉപജില്ലയിൽ പ്രകൃതി ക്ലബ് എന്ന സംവിധാനം സുബൈർ മാഷിന്റെ മേൽനോട്ടത്തിൽ രൂപം കൊണ്ടു. അന്നത്തെ ഉപജില്ലാ ഓഫീസർ അജിത് സുബൈർ മാഷിനെയും കൂട്ടരെയും അക്കാര്യത്തിൽ നല്ലതുപോലെ സഹായിച്ചു. ഏറെത്താമസിയാതെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആയിരുന്ന സന്തോഷിന്റെ സഹകരണത്തോടെ ജില്ലാ പ്രകൃതി ക്ലബ്ബുകൾ എല്ലാ സ്കൂളുകളിലും രൂപീകരിച്ചു.അരൂക്കുറ്റി കൃഷി ഭവനിലെ സൗമ്യയും
സ്റ്റാഫ്മണിയൻ നായരും പ്രോത്സാഹനവുമായി കൂടെയുണ്ട് . ഇവരുടെ സപ്പോർട്ട് വന്നപ്പോൾ കൃഷി കൂടുതൽ ചെയ്യണം എന്ന ആഗ്രഹത്തിലാണ് സുബൈർ മാഷ് .ഇപ്പോഴത്തേ മട്ടാഞ്ചേരി വിദ്യാഭ്യാസ ഓഫീസർ ശ്രീമതി വഹീദയ്ക്കും കൃഷിയോട് നല്ല താല്പര്യമാണ്. അതുകൊണ്ടുതന്നെ  എല്ലാ സ്ക്കൂളിലും കൃഷി കൊണ്ട് വരണമെന്ന ആഗ്രഹവുമുണ്ട്. അത് നിറവേറ്റാൻ വേണ്ടി സുബൈർ മാഷും കൂട്ടരും ഒപ്പമുണ്ട്.

P M Subair and his children

വിദ്യാർഥികൾ മാത്രമല്ല അവരുടെ രക്ഷിതാക്കളും നല്ല കർഷകർ കൂടിയാകണമെന്നാണ് സുബൈറിന്റെ അഭിപ്രായം.

ഫോറസ്റ്റ് ഓഫീസർ അനസ്, വൈറ്റില കൃഷി ഓഫീസർ ഉണ്ണികൃഷ്ണൻ എന്നിവരുടെ പൂർണ്ണ പിന്തുണയും ഉണ്ടായിരുന്നു. സുബൈർ അന്നുമുതൽ എറണാകുളം ജില്ലാ പരിസ്ഥിതി
കോ ഓർഡിനേറ്റർ ആണ്.7 വാട്ടസ്ആപ് ഗ്രൂപ്പുകളും ക്ലബിനുണ്ട്. നിർബന്ധമായും നേഴ്സറി തലം മുതൽ ഒരു പിരീഡ് കൃഷിപാഠം കൊണ്ട് വരണമെന്ന് ഗവൺമെന്റിനു നിവേദനം നൽകി. ഈ അധ്യായന വർഷം തുടങ്ങും എന്ന പ്രതീക്ഷയിൽ തന്നെയാണ് മാഷ്. വിദ്യാർഥികൾ ചെറുപ്പം മുതൽ മണ്ണ് ,പ്രകൃതി, കൃഷി ഇവ അറിഞ്ഞ് വേണം വളർന്ന് വരാൻ എന്ന ആഗ്രഹമാണ് മാഷിന്. മാത്രമല്ല അവരുടെ രക്ഷിതാക്കളും നല്ല കർഷകർ കൂടിയാകണമെന്നാണ് സുബൈറിന്റെ അഭിപ്രായം. ഒപ്പം അധ്യാപകരും. There was full support from Forest Officer Anas and Vyttila Agriculture Officer Unnikrishnan. Subair Is the Ernakulam District Environment coordinator since then. The club also has 7 WhatsApp groups. The Nature Club has petitioned the government to require a period of agricultural lessons in the school. Subair believes that not only students but also their parents should be good farmers. And teachers.

PM Subair

മികച്ച അധ്യാപകനുള്ള എം എൽ എ അവാർഡ്, പരിസ്ഥിതി അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളും തേടിയെത്തിയിട്ടുണ്ട്.

സ്വന്തമായി നാടകങ്ങളും സ്കിറ്റുകളും തയ്യാറാക്കി കുട്ടികളെ പഠിപ്പിച്ചു വേദിയിൽ അവതരിപ്പിക്കാനും ഇതിനിടയിൽ സുബൈർ സമയം കണ്ടെത്താറുണ്ട്. കൂടാതെ മാപ്പിള കലകൾ, കരാട്ടെ, യോഗ എന്നിവയും കുട്ടികളെ പഠിപ്പിക്കാനും ശ്രമിക്കുന്നു.
സ്വന്തമായി ഹൃസ്വചിത്രങ്ങളും നിർമ്മിച്ച്, അംഗീകാരങ്ങളും നേടി ഈ സകലകാലാവല്ലഭനായ അദ്ധ്യാപകൻ. മികച്ച അധ്യാപകനുള്ള എം എൽ എ അവാർഡ്, പരിസ്ഥിതി അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളും തേടിയെത്തിയിട്ടുണ്ട്. ജില്ലയിലെ അറബി കോംപ്ലക്സ് സെക്രട്ടറി, ക്‌ളീൻ അരൂക്കുറ്റി ഫൌണ്ടേഷൻ കോ ഓർഡിനേറ്റർ,നദുവത്ത് നഗർകേരളാ അറബി ടീച്ചേഴ്‌സ് ഫെഡറേഷൻ (KAT F) മുൻ ജില്ല സെക്രട്ടറി 'മുഹമ്മദൻസ് സ്പോർട്ടിംഗ് ക്ലബ്ബ് അംഗം എന്നീ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്. പരേതനായ ഓഞ്ഞാലിക്കൽ മമ്മുവിന്റെയും സൈനബയുടെയും മകനായ ഇദ്ദേഹത്തിന്റെ ഭാര്യ ബുഷറയും മക്കളായ ബീഗം റുക്‌സാന, മുഹമ്മദ് റിസ്വാൻ, മുഹമ്മദ് റെസിൻ എന്നിവരും എപ്പോഴും കൂടെയുണ്ട് കൃഷിയിൽ, കൈക്കാരായിട്ട്. ഈ ലോക് ഡൗൺ കാലത്ത്കൃഷി ഉത്സവമായിട്ടാണ് ആഘോഷിക്കുന്നത്.അധികം വളക്കൂർ അല്ലാത്ത ഭൂമിയാണെങ്കിലും വിജയിക്കും എന്ന പ്രതീക്ഷയുണ്ട്.കഴിഞ്ഞ മാസം വെള്ളം പൊങ്ങി എല്ലാം നശിച്ചു .പക്ഷേ കൃഷിയുമായി മുന്നോട്ട് തന്നെപോവുന്നു.കൃഷി സ്ഥലത്ത് ചെരുപ്പ് ഉപയോഗിക്കുന്നതും ഗ്ലൗസ് ഉപയോഗിക്കുന്നതും മാഷിന് ഇഷ്ട്ടമല്ല.
ചോദിക്കുമ്പോൾ പറയും"ഈ ശരീരം മണ്ണിന് ഉള്ളതല്ലേ "?

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:എസ്. ഡി. കോളേജിൽ വിദ്യാർത്ഥികളുടെ സ്റ്റാർട്ടപ്പിന് ലോക പരിസ്ഥിതി ദിനത്തിൽ തുടക്കം.

#Farmer#School Krishi#Agriculture#Paddy 


English Summary: There is a Subair Mash for child farmers in Fort Kochi

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine