Updated on: 16 June, 2021 4:43 PM IST
തെരുവ് നായ

തെരുവ് നായ ശല്യം (Stray dog nuisance)

അനിമൽ ബർത്ത് കൺട്രോൾ (ഡോഗ്) റൂൾസ്‌,2001 അനുസരിച്ചു തെരുവുനായ ജനന നിയന്ത്രണത്തിനു നടപടികൾ എടുക്കേണ്ട ഉത്തരവാദിത്വം പഞ്ചായത്തിനാണ്.

എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിനുവേണ്ടി മൃഗ ഡോക്ടർ അടങ്ങിയിട്ടുള്ള 7 അംഗ കമ്മിറ്റി ഉണ്ടായിരിക്കണം.

തെരുവുനായ ഒരു പൗരനെ കടിച്ചാൽ, പഞ്ചായത്ത് ചികിത്സാചെലവും, നഷ്ടപരിഹാരം നൽകേണ്ടതാണ്.

തെരുവു (നായ Dog) ശല്യത്തെ കുറിച്ച് പരാതി ലഭിച്ചാൽ, ഉടനടി ഡോഗ് സ്‌ക്വാഡിനെ നിയമിക്കേണ്ട ഉത്തരവാദിത്വം സെക്രട്ടറി നേതൃത്വം വഹിക്കുന്ന കമ്മിറ്റിക്കാണ്.

ഡോഗ് സ്ക്വാഡിൽ ഉണ്ടായിരുന്ന അംഗങ്ങളുടെ പേര്, സന്ദർശിച്ച സ്ഥലം, സമയം, വന്ധ്യകരണം ചെയ്ത തെരുവുനായകളുടെ തരം തിരിച്ച വിവരങ്ങളെല്ലാം തന്നെ പഞ്ചായത്തിൽ ഉണ്ടായിരിക്കണം.

Squad സന്ദർശിക്കുന്ന വിവരം പൊതുജനങ്ങളെ അറിയിക്കേണ്ടതാണ്. അസുഖമുളള നായകളെ sterilize ചെയ്യുവാൻ പാടില്ലാത്തതാണ്. മൃഗ സംരക്ഷണ പ്രവർത്തകരുടെ സാന്നിധ്യത്തിൽ മാത്രമേ സ്റ്റെറിലൈസേഷൻ നടത്തുവാൻ പാടുള്ളൂ. എവിടെ നിന്നാണോ നായകളെ എവിടെ നിന്നാണോ പിടിച്ചത് അതേ സ്ഥലത്ത് തന്നെ സ്റ്റെറിലൈസേഷൻ / വാക്‌സിനേഷന് ശേഷം കൊണ്ടുവിടേണ്ടതാണ്.

വീടിനടുത്തുള്ള ഒഴിഞ്ഞ ഭൂമിയോ, വീടോ  ശല്യമായാൽ ? (if abandoned house or Land become nuisance)

നഗരങ്ങളിൽ ആൾപ്പാർപ്പ് ഇല്ലാതെ ഒഴിഞ്ഞു കിടക്കുന്ന  ഭൂമിയും,  വീടും ഇഴജന്തുക്കൾക്കും ക്ഷുദ്ര ജീവികൾക്കും വാസസ്ഥലമാണ്. സമീപത്ത് കുടുംബമായി താമസിക്കുന്ന ആളുകൾക്ക് ഇത്തരത്തിലുള്ള ഭൂമി ഉപദ്രവമായി മാറാറുമുണ്ട്. ഒഴിഞ്ഞ ഭൂമിയിൽ നിന്നുള്ള മരങ്ങളുടെ ശിഖരങ്ങൾ പരിസരവാസികളായ ആളുകളുടെ കിണറുകളിലേക്കും, വീട്ടുവളപ്പിലേക്കും  വളർന്നു കയറി വിവരിക്കാൻ പറ്റാത്ത ശല്യം ആകാറുണ്ട്. 

ഭൂമിയുടെ ഉടമസ്ഥൻ വേറെ എവിടെയെങ്കിലും ആയിരിക്കും താമസിക്കുന്നത്.ടി സ്ഥല  ഉടമയെ അറിയിച്ചിട്ടും അദ്ദേഹം കാടുവെട്ടിത്തെളിച്ച് പരിസരവാസികൾക്ക് ഉപദ്രവം ഇല്ലാത്ത രീതിയിൽ കാര്യങ്ങൾ ചെയ്യുവാൻ വിമുഖത കാണിക്കുകയാണെങ്കിൽ പരിസരവാസികൾക്ക്  മുനിസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകാവുന്നതാണ്.

കേരള മുനിസിപ്പൽ നിയമം 426, 427, 428, 430 എന്നീ വകുപ്പുകൾ പ്രകാരം മുനിസിപ്പൽ സെക്രട്ടറിക്ക് തന്റെ അധികാരപരിധിയിലുള്ള പ്രദേശങ്ങളിലെ ഭൂമി തദ്ദേശവാസികളുടെ സ്വൈര്യവിഹാരത്തിന് തടസ്സമുണ്ടാകാതെ   നിലനിർത്തുവാൻ ഭൂമിയുടെ ഉടമയോട് ഉത്തരവിടാനുള്ള  അധികാരമുണ്ട്.

മാത്രവുമല്ല ടി നിയമത്തിലെ വകുപ്പ് 429 പ്രകാരം പരിസരവാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിൽ ടി ഭൂമിയുടെ അതിർത്തി ശരിയായ  രീതിയിൽ കെട്ടിത്തിരിക്കണമെന്ന് ഉത്തരവിടാൻ ഉള്ള അവകാശവും കൂടി സെക്രട്ടറിക്ക് ഉണ്ട്.

പഞ്ചായത്തിലും സമാനമായ നിയമങ്ങൾ ഉണ്ട്.

English Summary: If a stray dog bites a person what does panchayat does
Published on: 16 June 2021, 04:32 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now