ഒരു ഉപഭോക്താവ് ബാങ്കിൽ നിന്ന് ലോൺ എടുക്കുമ്പോൾ, Collateral Security ആയി, വസ്തുവിന്റെ ആധാരവും അനുബന്ധരേഖകളും ബാങ്കിൽ സമർപ്പിക്കാറുണ്ട്. ലോൺ തിരിച്ചടവിനു നുശേഷം, കൊടുത്തിരിക്കുന്ന പ്രമാണങ്ങൾ നാശ മോശങ്ങളില്ലാതെ ഉപഭോക്താവിന് തിരിച്ച് നൽകുവാൻ ബാങ്കിന് ഉത്തരവാദിത്വമുണ്ട്.
താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
1) ബാങ്കിന് പ്രമാണം സമർപ്പിക്കുമ്പോൾ, Attested കോപ്പികൾ സൂക്ഷിക്കുവാൻ മറക്കരുത്.
2) സമർപ്പിക്കുന്ന പ്രമാണങ്ങളുടെ കൈപ്പറ്റി രസീത് ബാങ്കിൽ നിന്നു വാങ്ങിയിരിക്കണം.
3) വായ്പാ തിരിച്ചടവിന് ശേഷം, പ്രമാണം തിരികെ ലഭിക്കുമ്പോൾ രേഖകളുടെ ഓരോ പേജും സ്വയം നോക്കി ബോധ്യപ്പെടാതെ യാതൊരു കാരണവശാലും ബാങ്കിന് രേഖകൾ കൈപ്പറ്റിയതായി എഴുതി കൊടുക്കരുത്
4) ബാങ്കിൽ നൽകിയിരിക്കുന്ന പ്രമാണങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള നാശമോശങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ബാങ്കിനെ വിവരം രേഖാമൂലം അറിയിക്കുകയും അതിന് കൈപ്പറ്റ് രസീത് ബാങ്കിന്റെ സീലോടുകൂടി വാങ്ങുകയും വേണം. തുടർന്ന് ഈ വിവരം പോലീസിൽ അറിയിക്കുകയും FIR രജിസ്റ്റർ ചെയ്യുകയും ചെയ്യേണ്ടതാണ്. FIR ന്റെ കോപ്പി ബാങ്കിന് കൊടുക്കേണ്ടതും ആകുന്നു.
5) പുതിയ പ്രമാണത്തിന്റെ സർട്ടിഫൈഡ് കോപ്പി ഉപഭോക്താവിന് ലഭ്യമാക്കാനുള്ള എല്ലാവിധ ചെലവുകളും ബാങ്കാണ് വഹിക്കേണ്ടത്.
6) ബാങ്ക് ഉപഭോക്താവിന് പ്രമാണം നഷ്ടപ്പെട്ടതായി കാണിച്ചുകൊണ്ടുള്ള ഒരു Indemnity Bond നൽകേണ്ടതാണ്
7) ബാങ്കിന്റെ സേവനത്തിൽ വന്ന അപര്യാപ്തത കാണിച്ചുകൊണ്ട്, ഉപഭോക്ത കമ്മീഷനിൽ ബാങ്കിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് പരാതി കൊടുക്കാവുന്നതാണ്.