Updated on: 18 June, 2021 7:05 PM IST
അയൽവാസിയുടെ ഉടമസ്ഥതയിലുള്ള മരം

അയൽവാസിയുടെ ഉടമസ്ഥതയിലുള്ള മരം  മറ്റൊരാളുടെ ജീവനും സ്വത്തിനും അപകടം ഉണ്ടാക്കുമെന്ന രീതിയിൽ വളർന്നു വന്നാൽ എന്ത് ചെയ്യണം?

അയൽവാസിയുടെ മരത്തിന്റെ ഇലകളും ചുള്ളികമ്പുകളും സ്ഥിരശല്യമായാൽ എന്ത് ചെയ്യാൻ സാധിക്കും?

പഞ്ചായത്ത് മെമ്പർ, റസിഡന്റ് അസോസിയേഷൻ ഇവരുടെ നേതൃത്വത്തിൽ പ്രശ്നം രമ്യമായി പരിഹരിക്കുക യാണെങ്കിൽ അതായിരിക്കും നല്ലത്. 

ആവശ്യമായ നടപടികൾ (Important steps)

കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 238,  പ്രകാരം ഒരു മരമോ, മരത്തിന്റെ ശാഖയോ, ഫലങ്ങളോ മൂലം മറ്റ് വ്യക്തികൾക്കോ,  വീടുകൾക്കോ കൃഷിക്കോ (Agriculture) ഭീഷണി ഉയർത്തുന്ന രീതിയിലോ അതല്ലെങ്കിൽ നാശനഷ്ടം ഉണ്ടാക്കുന്ന രീതിയിലോ ഉണ്ടാവുകയാണെങ്കിൽ , പഞ്ചായത്തിന് ലഭിക്കുന്ന പരാതിയുടെ അടിസ്ഥാനത്തിൽ മരത്തിന്റെ ഉടമസ്ഥനോട് ആവശ്യമായ നടപടികൾ എടുക്കുവാൻ  ഉത്തരവിടാം.

DISASTER MANAGEMENT ആക്ട്, 2005 പ്രകാരവും പഞ്ചായത്തിന് നടപടി എടുക്കാവുന്നതാണ്.

ഇക്കാര്യത്തിൽ പെട്ടെന്നുള്ള നടപടി ആവശ്യമെങ്കിൽ പഞ്ചായത്തിന് അത് നേരിട്ട് ചെയ്യാവുന്നതും, അതിനു വരുന്ന ചിലവ് വൃക്ഷത്തിന്റെ ഉടമസ്ഥനിൽ നിന്നും വസൂലാക്കാവുന്നതും ആകുന്നു.

കൂടാതെ ഇലകൾ മൂലം കിണറിലെ വെള്ളം മലിനപ്പെടുകയോ, പൊതു  വഴിയിലേക്ക് ഗതാഗത തടസ്സം ഉണ്ടാക്കുന്ന വൃക്ഷ തലപ്പുകൾ ഉണ്ടാവുകയോ ആണെങ്കിലും  ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിക്കുവാൻ   പഞ്ചായത്തിന് അധികാരമുണ്ട്.

പഞ്ചായത്തിന്റെ ഭാഗത്തുനിന്നും അനുകൂലമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ CrPC 133 പ്രകാരം സബ് ഡിവിഷണൽ മജിസ്ട്രേറ്റ് മുമ്പാകെ പരാതി സമർപ്പിക്കാവുന്നതാണ്.

ഇത്തരം പരാതികളിൽ പഞ്ചായത്ത് സെക്രട്ടറി മുമ്പാകെയും, CrPC സെക്ഷൻ 138 പ്രകാരം ഡിവിഷണൽ മജിസ്ട്രേറ്റ് മുൻപാകെയും, വൃക്ഷത്തിന്റെ ഉടമയ്ക്ക് ആവശ്യമായ വാദമുഖങ്ങൾ നിരത്താവുന്നതാണ്.

English Summary: if the plant in neighbor house is danger to you
Published on: 18 June 2021, 06:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now