Updated on: 3 June, 2021 9:07 AM IST
കട മുറി

കോവിഡ് സാഹചര്യത്തിൽ കട മുറിയുടെ വാടക കൊടുക്കുവാൻ ബുദ്ധിമുട്ടുന്നുണ്ടോ? (Difficulty in payment of rent)

ഇപ്പോഴുള്ള ലോക്ക് ഡൌൺ സാമ്പത്തിക രംഗത്തെ താറുമാറാക്കിയിട്ടുണ്ട്. ബിസിനസിനു വേണ്ടി കെട്ടിടം വാടകയ്ക്ക് എടുക്കുമ്പോൾ ഭൂരിപക്ഷം ബിസിനസ് (Business) ഉടമകളും ഇത്തരം ഒരു സാഹചര്യം ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. വരുമാനം ഇല്ലാതിരിക്കുകയും വാടക കൊടുക്കുകയും ചെയ്യേണ്ട ദുരവസ്ഥ ഒഴിവാക്കുവാൻ ഭാവിയിൽ വാടകകരാറിൽ 'Force Majeure' എന്ന നിയമ വ്യവസ്‌ഥ ഉൾപെടുത്തേണ്ടതാണ്.

എന്താണ് "Force Majeure"?

കരാർ പ്രകാരം ഇരുഭാഗത്തുമുള്ള നടപടികൾ, ഇരുവരുടെയും നിയന്ത്രണങ്ങൾക്ക് അപ്പുറത്തുള്ള സംഭവങ്ങളായ വെള്ളപ്പൊക്കം (Flood), ഭൂമികുലുക്കം, പകർച്ചവ്യാധി, ലഹള, കൊടുങ്കാറ്റ്, സർക്കാർ നടപടി ക്രമങ്ങൾ മുതലായവ കാരണം കെട്ടിട ഉടമയ്ക്കോ വാടകക്കാരനോ കരാർ വ്യവസ്ഥകൾ നടപ്പിലാക്കുവാൻ സാധിച്ചില്ലെങ്കിൽ വാടകക്കാരന് കെട്ടിട ഉടമയ്ക്ക് (തിരിച്ചും) നോട്ടീസ് കൊടുത്ത് ദിവസക്കണക്കിന് ആനുപാതികമായി കരാർ ബാധ്യതകളിൽ നിന്ന് താൽക്കാലികമായി വാടകക്കാരന് വിടുതൽ ചെയ്യാം.

_Indian Contract Act, 1872, Section 56_ ന്റെ പരിരക്ഷയും Force Majeure ന് ലഭിക്കുന്നുണ്ട്.

ഭാവിയിൽ അപ്രതീക്ഷിത സാഹചര്യത്തിൽ വാടക ബാധ്യതയിൽനിന്ന് ഒഴിവു ലഭിക്കുവാൻ ഒരു വക്കീലിന്റെ സഹായത്തോടുകൂടി Force Majeure വ്യവസ്ഥ വാടകക്കരാറിൽ എഴുതി ചേർക്കുക.

നിങ്ങളുടെ പഞ്ചായത്തിലെ /മുൻസിപ്പാലിറ്റിയിലെ /കോർപ്പറേഷനിലെ നിർമ്മാണ പ്രവർത്തികളുടെ വിവരങ്ങൾ വോട്ടറായ നിങ്ങൾ അറിയാറുണ്ടോ? (Awareness on construction activities on your area)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മരാമത്ത് പ്രവർത്തികളുടെ നിർമ്മാണ പ്രവർത്തങ്ങളിൽ കേരള പഞ്ചായത്ത് രാജ് ആക്ട് (പൊതുമരാമത്ത് പണികളുടെ നടത്തിപ്പ്) ചട്ടങ്ങൾ 1997, കേരള മുനിസിപ്പാലിറ്റി (പൊതുമരാമത്ത് പണികളുടെ നടത്തിപ്പും സാധനങ്ങൾ വാങ്ങലും) ചട്ടങ്ങൾ, കാലാകാലങ്ങളിലെ സർക്കാർ ഉത്തരവുകൾ എന്നിവയാണ് അധികാരികൾ പിന്തുടരേണ്ടത്.

നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള ടെൻഡർ പ്രവർത്തികളിൽ മത്സരം ഉറപ്പ് വരുത്താതിരിക്കുക, എസ്റ്റിമേറ്റ് നിരക്കിനേക്കാൾ കൂടുതൽ തുക രേഖപ്പെടുത്തിയ ഏക ടെൻഡർ ചട്ടവിരുദ്ധമായി അംഗീകരിക്കുക, ചെയ്യാൻ പോകുന്ന പണികളുടെ വിശദാംശങ്ങൾ പണിസ്ഥലത്ത് എഴുതി പ്രദർശിപ്പിക്കാതിരിക്കുക എന്നീ നടപടികൾ ചട്ട വിരുദ്ധമാണ്.

ഒരിക്കൽ നിർമ്മാണ പ്രവർത്തികൾ അംഗീകരിക്കപ്പെട്ടാൽ ആ നിർമ്മാണ പ്രവർത്തികളെ കുറിച്ചുള്ള വിവരങ്ങൾ, പണി ഏറ്റെടുത്തിട്ടുള്ള കോൺട്രാക്ടർ, പണി നടക്കുന്ന സ്ഥലത്ത് എഴുതി പ്രദർശിപ്പിക്കണമെന്ന് കേരള പഞ്ചായത്ത് രാജ് ആക്ട് (Execution of Public Works) Rules, Section 17 പ്രകാരവും Kerala Municipality (Execution of Public works) Rules 1997, Section 17 പ്രകാരവും നിർദേശിക്കപ്പെട്ടിട്ടുള്ളതാണ്.

താഴെ കാണുന്ന വിവരങ്ങളാണ് പണിസ്ഥലത്ത് എഴുതി പ്രദർശിപ്പിക്കേണ്ടത്. (Below are the necessary information needed)

1) പ്രവർത്തിയുടെ പേര്.

2) നടക്കുവാൻ പോകുന്ന പ്രവർത്തി പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ നേരിട്ടാണോ അതോ കോൺട്രാക്ടർ മുഖേനയാണോ നടപ്പിലാക്കുന്നത്.

3) കരാറുകാരന്റെ പേരും മേൽവിലാസവും, ഗുണഭോക്ത കമ്മിറ്റി മുഖേനയാണെങ്കിൽ ആ വിവരങ്ങൾ.

4) എസ്റ്റിമേറ്റ് തുകയും, നിർമ്മാണ കാലാവധിയും.

5) പ്രവർത്തി തുടങ്ങേണ്ടതും, അവസാനിപ്പിക്കേണ്ടതുമായ തീയതികൾ.

6) നിർമ്മാണ പ്രവർത്തികൾക്ക് വേണ്ട സാധനസാമഗ്രികളുടെ ഗുണനിലവാരം,വേണ്ട അളവ്.

7) ടെണ്ടർ തുക.

8) കോൺട്രാക്ടർക്ക് അഡ്വാൻസ് ലഭിച്ചിട്ടുള്ള തുക മുതലായ കാര്യങ്ങൾ എഴുതി നിർബന്ധമായും പ്രദർശിപ്പിക്കേണ്ടതാണ്.

റോഡ് നിർമ്മാണ പ്രവർത്തികളിൽ ജന പങ്കാളിത്തം ഉറപ്പു വരുത്തുവാനും, നിർമ്മാണ പ്രവർത്തികളിൽ നിലവാരം ഉറപ്പു വരുത്തുവാനും പൊതുജനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഗുണഭോക്ത കമ്മിറ്റി ഉണ്ടാക്കുവാനും, ആ കമ്മിറ്റി നിർമ്മാണ പ്രവർത്തികളുടെ മോണിറ്ററിംഗ് നടത്തണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.

സെക്ഷൻ 17 (4) പ്രകാരം നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള ബില്ലുകൾ, ടെണ്ടർ എസ്റ്റിമേറ്റ്, ഡോക്യുമെന്റുകൾ എന്നിവ ഏതൊരാൾക്കും നിശ്ചിത ഫീസ് അടച്ചാൽ പഞ്ചായത്തിൽ നിന്നും ലഭിക്കുന്നതായിരിക്കും.

മേൽപ്പറഞ്ഞ കാര്യങ്ങൾ നിർമ്മാണപ്രവർത്തനങ്ങളിൽ നടപ്പിലാവുന്നില്ലെങ്കിൽ വിവരങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്

Courtesy - Consumer group Mundur

English Summary: If you dont have any money due to any calamities , there is provision not to give rent
Published on: 02 June 2021, 11:48 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now