Updated on: 19 January, 2022 7:30 PM IST
If you pay attention to these, you can earn more from small income

കോവിഡ് വ്യാപനത്താൽ പലരുടേയും വരുമാനം നിലച്ചതു കാരണം മറ്റൊരു വരുമാന മാര്‍ഗമോ, ജോലിയോ കണ്ടെത്തുന്നതുവരെ സമ്പദ്യങ്ങള്‍ മാത്രമാകും നിങ്ങളുടെ ബലം. അങ്ങനെയുള്ള സാഹചര്യത്തിൽ  ചെറിയ വരുമാനത്തില്‍ നിന്ന് സമ്പാദ്യം വളര്‍ത്താന്‍ സാധിക്കുമെങ്കിലോ?  ഇതിനെകുറിച്ച് കൂടുതലറിയാം.

ഒരു മാസത്തേക്ക്, ഒരൊറ്റ മാസത്തേക്ക് മാത്രം നിങ്ങളുടെ ആവശ്യങ്ങള്‍ വേണ്ടെന്നു വയ്ക്കുക. അത്യാവശ്യങ്ങള്‍ മാത്രം നിറവേറ്റുക. അതായത് ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവയ്ക്കായി മാത്രം ചെലവഴിക്കുക. മറ്റു ചെലവുകള്‍ എല്ലാം ഒഴിവാക്കുക.  നിങ്ങള്‍ അറിയാതെ തന്നെ നിങ്ങളുടെ ചെലവുകള്‍ കുത്തനെ കുറഞ്ഞെന്നും സമ്പാദ്യം വര്‍ദ്ധിച്ചെന്നും മാസാവസാനം മനസിലാക്കാന്‍ സാധിക്കും. ഇങ്ങനെ സ്വരൂപിക്കുന്ന പണം പുതിയൊരു ബാങ്ക് അക്കൗണ്ട് തുടങ്ങി അതില്‍ നിക്ഷേപിക്കുക.

തേനീച്ച കൃഷിയിലൂടെ നേടാം വരുമാനം

പാര്‍പ്പിടവും, ഗതാഗതവും കഴിഞ്ഞാൽ, ഏറ്റവും വലിയ ചെലവുകളിലൊന്ന് ഭക്ഷണമായിരിക്കും. പട്ടിണി കിടക്കാന്‍ അല്ല ആവശ്യപ്പെടുന്നത്. നിങ്ങള്‍ സ്ഥിരമായി പുറത്തുനിന്നോ, ക്യാന്റീനില്‍ നിന്നോ ആണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍, രാവിലെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ഉച്ചയ്ക്കുള്ള ഭക്ഷണം കൂടി കരുതുക. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ നിങ്ങള്‍ അറിയാതെ തന്നെ നിങ്ങളുടെ പോക്കറ്റ് കൊള്ളയടിച്ചുകൊണ്ടിരിക്കുകയാകാം.

വാരാന്ത്യങ്ങളില്‍ സാധനങ്ങള്‍ വാങ്ങി കുടുംബത്തോടൊപ്പം വീട്ടിലോ പുറത്തോ ഭക്ഷണമെല്ലാം പാകം ചെയ്ത് ആഘോഷിക്കുക. ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം പണവും ലഭിക്കാം. ഈ ലാഭിക്കുന്ന തുകയും മുമ്പു തുടങ്ങിയ അക്കൗണ്ടിലേക്ക് പോകണം.

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി: വീട്ടിൽ ഇരുന്നുകൊണ്ട് എല്ലാ മാസവും പണം സമ്പാദിക്കുക

ബാധ്യത എന്നു പറയുമ്പോള്‍ തന്നെ അറിയാമല്ലോ പണം പോകുന്ന വഴിയാണ്. നിങ്ങളുടെ വീടുകളില്‍ ഒരു ആവശ്യവും ഇല്ലാതെ കിടക്കുന്ന വസ്തുക്കള്‍ ഉണ്ടാകും. അത് ഒരുപക്ഷെ നിങ്ങളുടെ പഴയ വാഹനങ്ങളോ, ഉപകരണങ്ങളോ ആകാം ഇത്തരം വസ്തുക്കളുടെ പരിപാലനം ചെലവേറിയതാണ്. ഇവ വിറ്റ് കാശാക്കുക. സജീവമായി ഉപയോഗിക്കാത്ത വീട്ടിലെ എല്ലാ കാര്യങ്ങളും ഹാര്‍ഡ് ക്യാഷിലേക്ക് പരിവര്‍ത്തനം ചെയ്യാനും  സാധിക്കും.

ഒരു വീട് എന്നത് ഇന്നു രണ്ടും അതില്‍ ഏറെയുമായി വര്‍ദ്ധിക്കുകയാണ്. പലരും സ്റ്റാറ്റസിന്റെ ഭാഗമായി കരുതുന്ന ഇത്തരം വീടുകള്‍ വെറുതെ പൂട്ടിയിട്ടിരിക്കുകയാകും. ഇതു നിങ്ങള്‍ക്കുണ്ടാക്കുന്ന നഷ്ടം വലുതാണ്. ഇങ്ങനെയുള്ള ആസ്തികള്‍ നിങ്ങളുടെ പക്കലുണ്ടെങ്കില്‍ അവ വാടകയ്ക്കു നല്‍കി നേട്ടമുണ്ടാക്കാം. വാഹനങ്ങളാണ് ഇങ്ങനെ കിടക്കുന്നതെങ്കില്‍ അവയും വാടകയ്ക്കു നല്‍കാവുന്നതാണ്. ഇത് നിങ്ങളുടെ ഇത്തരം ആസ്തികളുടെ പരിപാലനച്ചെലവ് കുറയ്ക്കുന്നതിനൊപ്പം വരുമാനവും വര്‍ധിപ്പിക്കും.

ഇന്ന് എല്ലാവരും സ്വന്തം വാഹനത്തില്‍ ജോലി സ്ഥലത്തേയ്ക്കു പോകുന്നവരാണ്. നിങ്ങളുടെ കൂടെ ജോലിചെയ്യുന്ന മറ്റൊരാള്‍ നിങ്ങളുടെ പക്കലുണ്ടെങ്കില്‍ ഒരുമിച്ച് യാത്ര ചെയ്യുക. ഇതുവഴി യാത്രാച്ചെലവ് പകുതിയായി കുറയും. മികച്ച പൊതുഗതാഗത സൗകര്യമുണ്ടെങ്കില്‍ അത് ഉപയോഗപ്പെടുത്തുക. ജീവിതം ക്രമപ്പെടുത്തുമ്പോള്‍ നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കുമെന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണിത്.

എല്ലാവര്‍ക്കും എന്തെങ്കിലുമൊക്കെ കഴിവുകള്‍ ഉണ്ടായിരിക്കുമെന്നാണു പറയപ്പെടുന്നത്. ആ കഴിവുകള്‍ പ്രയോജനപ്പെടുത്തുക.  ജോലിത്തിരക്കുമൂലമോ, ജീവിത സാഹചര്യങ്ങള്‍ മൂലമോ പലരും ഇത്തരം കഴിവുകളെ പ്രോല്‍സാഹിപ്പിക്കാറില്ല. എന്നാല്‍ ഇതു തെറ്റാണ്. നിങ്ങളുടെ വരുമാന മാര്‍ഗമാണ് നിങ്ങള്‍ നശിപ്പിക്കുന്നത്. കഴിവുകള്‍ ഫലപ്രദമായി ഉപയോഗിക്കുക, വരുമാന മാര്‍ഗമാായി മാറ്റുക. ശമ്പളത്തിനൊപ്പം നിങ്ങളുടെ എമര്‍ജന്‍സി ഫണ്ടും വര്‍ദ്ധിക്കും. ഒരു കഴിവിനെയും ചെറുതായി കാണേണ്ട ആവശ്യമില്ല. നിങ്ങള്‍ നിസാരമായി കാണുന്ന നിങ്ങളുടെ പ്രത്യേകതകള്‍ക്കു ഒരുപക്ഷെ വിപണിയില്‍ മികച്ച സ്വീകാര്യത ലഭിച്ചേക്കാം.

മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം പരാജയപ്പെടുകയാണെങ്കില്‍ സമ്പാദ്യം കണ്ടെത്താന്‍ നിങ്ങള്‍ തന്നെ മുന്‍കൈ എടുക്കേണ്ടിവരും. ശമ്പളത്തിന്റെ 10 ശതമാനമെങ്കിലും മാറ്റിവയ്ക്കാതെ രക്ഷയില്ല. ഇതു ശമ്പള ദിവസം തന്നെ മാറ്റുകയും വേണം. സമ്പാദ്യം വര്‍ദ്ധിപ്പിക്കാന്‍ രണ്ടു വഴികളേ ഉള്ളുവെന്നു മനസിലാക്കുക. ഒന്ന് നിങ്ങളുടെ ചെലവുകള്‍ കുറയ്ക്കുക, രണ്ട് കൂടുതല്‍ സമ്പാദിക്കാനുള്ള വഴി കണ്ടെത്തുക.

English Summary: If you pay attention to these, you can earn more from small income
Published on: 19 January 2022, 07:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now