Updated on: 16 September, 2022 5:47 PM IST
Johansson and team with MC Dominic, Founder and editor in chief, and Director Shiny dominic

ഇൻ്റർനാഷനൽ ഫെഡറേഷൻ ഓഫ് അഗ്രികൾച്ചറൽ ജേർണലിസ്റ്റ് ( International Federation of Agriculture Journalist-IFAJ ) പ്രസിഡൻ്റ് ലെന ജോൺസൻ ഡൽഹിയിലെ കൃഷി ജാഗരൺ ഓഫീസ് സന്ദർശിച്ചു. കമ്മ്യൂണിക്കേഷൻ സ്‌പെഷ്യലിസ്റ്റുകളായ എലിഡ തിയറിയും ലിൻഡി ബോത്തയും മറ്റ് അതിഥികളായിരുന്നു. കരഘോഷത്തോടെയാണ് കൃഷി ജാഗരൻ ഫാമിലി അതിഥികളെ വരവേറ്റത്.

കെജെ ചൗപലിൽ രാവിലെ കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റൻ ഇൻ ചീഫുമായ എം.സി ഡൊമിനിക്കിൻ്റേയും ഡയറക്ടർ ഷൈനി ഡൊമിനിക്കിൻ്റേയും സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ കൃഷി ജാഗരൻ്റെ 26 വർഷത്തെ നാൾ വഴികൾ വീഡിയിലൂടെ പ്രദർശിപ്പിച്ചു. തുടർന്ന് ലെന ജോൺസനെക്കുറിച്ചുള്ള ഷോർട്ട് വീഡിയോയും പ്രദർശിപ്പിച്ചു.

വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് കലാപരിപാടികൾ നടത്തിയ ശേഷം സംസാരിച്ച ലെന ജോൺസൻ കൃഷി ജാഗരൻ്റെ പ്രവർത്തികൾ പ്രശംസനാർഹമാണെന്നും, കൃഷി ജാഗരൻ്റെ ഒപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും വ്യക്തമാക്കി. കൂടാതെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ആശംസകളും അറിയിച്ചു.

എലിർ തിയറിയും ലിൻഡി ബോത്തയും സംസാരിച്ച ശേഷം കൃഷി ജാഗരൻ്റെ അതിഥികളായി എത്തിയ ഇവർക്ക് ഉപഹാരം സമ്മാനിച്ചാണ് മടക്കി അയച്ചത്.

ബന്ധപ്പെട്ട വാർത്തകൾ: യുവതലമുറയ്ക്ക് ആശ്വാസമായി തൊഴിൽസഭകൾ വരുന്നു...കൂടുതൽ കാർഷിക വാർത്തകൾ അറിയാം

English Summary: IFAJ President lena johansson and team visits Krishi Jagaran
Published on: 16 September 2022, 05:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now