കാർഷികമായി വളരെ പിന്നിൽ നിന്ന ഒരു പ്രദേശം ,കാർഷിക മേഖലയ്ക്ക് കരുത്ത് പകരുകയാണ്. കുഞ്ഞിത്തൈയിലെ ഉപ്പു കലർന്ന മണ്ണിൽ കുഞ്ഞിത്തൈ സർവ്വീസ് സഹകരണ ബാങ്കിൻ്റെ സഹായത്തോടെ വടക്കേക്കര കൃഷിഭവൻ്റെ മേൽനോട്ടത്തിൽ, 10 ഏക്കറോളം സ്ഥലത്ത് കൃഷി ചെയ്തുവരുന്നു. With the help of Kunjithai Service Co-operative Bank under the supervision of Vadakkekkara Krishi Bhavan, 10 acres of land is being cultivated in the saline soil of Kunjithai. വിവിധ ഇനം പച്ചക്കറികളും നെല്ലുമാണ് ഇവിടെ 10 ഏക്കറിൽ കൃഷി ചെയ്യുന്നത്. ഇവിടുത്തെ ഉപ്പു കലർന്ന മണ്ണിൽ കാർഷിക സംസ്കാരത്തിൻ്റെ പുതുനാമ്പുകൾ വിടരുകയാണ്.
കുഞ്ഞിത്തൈ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേർന്നാരംഭിച്ച കരനെൽ കൃഷിയുടെ കൊയ്ത്ത് ഉത്സവവും ,ജൈവ പച്ചക്കറി വിളവെടുപ്പും ,പറവൂർ നിയോജക മണ്ഡലം MLA , Adv. VD സതീശൻ ഉദ്ഘാടനം ചെയ്തു ,കുഞ്ഞിത്തൈ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ശ്രീ. TK ബാബുവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഇല്ലംനിറയുത്സവത്തിൽ ,വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.K M അംബ്രോസ് മുഖ്യ പ്രഭാഷണം നടത്തി. ,പറവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്രീ .PR സൈജൻ ,ശ്രീമതി. രജിതാശങ്കർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ അനിൽ ഏലിയാസ് ,CB .ബിജി, K K. ഗിരീഷ്, MD മധുലാൽ ,ബാങ്ക് വൈസ്സപ്രസിഡൻ്റ് ജോർജ് തച്ചിലകത്ത് ഹകണ വകുപ്പ് അസി. രജിസ്റ്റാർ V V. ദേവരാജൻ ,കൃഷി ഓഫീസർ NS. നീതു ,ബാങ്ക് ഭരണസമിതി അംഗങ്ങളായ ,PMശ്യാംലാൽ ,AS.രാഗേഷ് ,ലെനിൻ K. ,മേഴ്സി ജോണി ,ഷെറീറ്റാ സ്റ്റീഫൻ ,ബാങ്ക് സെക്രട്ടറി TN. ലസിത ,കൃഷി അസിസ്റ്റൻ്റ് SK. ഷിനു ,കർഷകർ ,ബഹുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :വംശനാശ ഭീഷണി നേരിടുന്ന വ്ലാത്താങ്കരചീര വടക്കേക്കരയിൽ 100 മേനി വിളവെടുത്തു.
#Paddy#Vadakkekara#Farm#agriculture#krishi