Updated on: 31 July, 2023 11:28 AM IST
IMD Predicts heavy rainfall in Kerala till August 1

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പുമായി ഇന്ത്യൻ കാലാവസ്ഥ കേന്ദ്രം, കേരളത്തിൽ ആഗസ്റ്റ് 1 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിലെ പ്രധാന ജില്ലകളായ ഇടുക്കി, വയനാട്, കണ്ണൂര്‍, കാസറഗോഡ് എന്നിവിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഓദ്യോഗിക പ്രസ്താവനയിൽ
അറിയിച്ചു.

കര്‍ണാടക തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 45 കിലോ മീറ്റര്‍ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും, ചില പ്രദേശങ്ങളിൽ ശക്തമായ കാറ്റിനും വളരെ മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി ഇന്ത്യൻ കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി. 

ശ്രീലങ്കൻ തീരത്തിന്റെ തെക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കന്‍ ആന്‍ഡമാന്‍ കടലിനോട് ചേര്‍ന്ന തെക്കന്‍ ആന്‍ഡമാന്‍ കടല്‍ എന്നീ പ്രദേശങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും, മോശം കാലാവസ്ഥ അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ കേന്ദ്രം നാളെ വരെ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ഡൽഹിയിൽ മഴക്കോൾ; താപനില ഇനിയും കുറയാൻ സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം 

Pic Courtesy: Pexels.com

English Summary: IMD Predicts heavy rainfall in Kerala till August 1
Published on: 31 July 2023, 11:19 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now