കേരളത്തിൽ ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തിങ്കളാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ജൂൺ 27ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഇടുക്കി ജില്ലയിൽ നാളെ ഓറഞ്ച് അലർട്ടും കാലാവസ്ഥ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ മൺസൂൺ ഇപ്പോൾ സജീവമാണെന്നും, ഇത് മഹാരാഷ്ട്ര മുഴുവനായും മൂടിയിട്ടുണ്ടെന്നും അടുത്ത രണ്ട് ദിവസത്തിനുള്ളിൽ മറ്റ് ഭാഗങ്ങളെയും ഉൾപ്പെടുത്തി മുന്നോട്ട് പോകുമെന്നും ഐഎംഡി നേരത്തെ അറിയിച്ചിരുന്നു. തെക്കുപടിഞ്ഞാറൻ മൺസൂൺ ഇപ്പോൾ സജീവമാണ്. മുംബൈ ഉൾപ്പെടെയുള്ള മഹാരാഷ്ട്ര മുഴുവൻ ഇത് വ്യാപിച്ചിട്ടുണ്ടെന്ന് കാലാവസ്ഥ വിദഗ്ദ്ധർ അറിയിച്ചു.
മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഡൽഹി, ഹരിയാന, ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു എന്നീ സംസ്ഥാനങ്ങളിലും മൺസൂൺ എത്തിയിട്ടുണ്ട്. വരുന്ന രണ്ടു ദിവസത്തിനുള്ളിൽ ഇത് കൂടുതൽ ശക്തി പ്രാപിക്കും. രാജ്യത്ത് കനത്ത മഴയിൽ ഹിമാചൽ പ്രദേശിൽ മണ്ണിടിച്ചിലും, വെള്ളപ്പൊക്കവും ഉണ്ടായി, ചണ്ഡീഗഡ്-മണാലി ഹൈവേയിൽ മണ്ണിടിച്ചിലും അനുഭപ്പെട്ടു. മാണ്ഡിക്കും കുളുവിനും ഇടയിലുള്ള ഭാഗത്ത് റോഡ് യാത്ര തടസ്സപ്പെട്ടു. ഹിമാചൽ പ്രദേശിൽ ഇന്നും നാളെയുമായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: ഖാരിഫ് സീസണിൽ നെൽകൃഷിയുടെ വിസ്തൃതി 35 ശതമാനം കുറഞ്ഞു
Pic Courtesy: Pexels.com