Updated on: 4 December, 2020 11:19 PM IST
കൊയ്ത്തുത്സവം ജൻമഗൃഹതീർത്ഥയാത്രാദിനത്തിൽ അരൂർ എം.എൽ.എ  ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം നിർവഹിച്ചു

ആലപ്പുഴ : ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതിശ്രീ കരുണാകരഗുരുവിൻറെ ജന്മഗൃഹമായ ചന്തിരൂർ ശാന്തിഗിരി ആശ്രമത്തിന്‍റെ മുൻപിലുള്ള അഞ്ചടിപ്പാടത്തെ കൊയ്ത്തുത്സവം ജൻമഗൃഹതീർത്ഥയാത്രാദിനത്തിൽ അരൂർ എം.എൽ.എ  ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം നിർവഹിച്ചു. കഴിഞ്ഞ 28 വർഷമായി ഗുരുവിശ്വാസികളുടെ കൂട്ടായ്മയിലാണ് ഇവിടെ കൃഷി നടന്നുവരുന്നത്.തികച്ചും ജൈവവളം ഉപയോഗിച്ചുള്ള ഈ കൃഷിക്ക് എക്കാലത്തും സർക്കാരിൻറെ പിൻബലം ഉണ്ടായിട്ടുണ്ട്. ആശ്രമത്തിലെ അന്നദാനത്തിനും പൊക്കാളി കൃഷിയുടെ പ്രോത്സാഹനത്തിനും നെല്ല് ഉപയോഗിക്കുന്നു.കരപ്പുറത്തെ കരിനിലങ്ങളിൽ ഇത്രയും നീണ്ട കാലം തുടർച്ചയായി കൃഷി ചെയ്തു വരുന്ന മറ്റൊരു നിലം ഇല്ല എന്നുള്ളതും ഏറെ ശ്രദ്ധേയമാണ്.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് ഈ വർഷത്തെ കൊയ്ത്തുത്സവം നടന്നത്. This year's harvest festival was held in compliance with the Code of Conduct.
അരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബി.രത്നമ്മ, വാർഡ് മെമ്പർ  സി.കെ.പുഷ്പൻ, കൃഷി ഓഫീസർ  ആനി, ചേർത്തല ഏരിയ ഹെഡ് സർവ്വാദരണീയ ജനനി പൂജജ്ഞാനതപസ്വിനി, ചേർത്തല ഏരിയ ഇൻചാർജ് ആദരണീയ സ്വാമി ജനനന്മജ്ഞാനതപസ്വി, ഏരിയ കോഡിനേറ്റർ ബ്രഹ്മചാരി ഹരികൃഷ്ണൻ,അഡ്വൈസറി ബോർഡ് അംഗം  ജി.ജയകുമാർ,ചേർത്തല ഏരിയ ഡി.ജി.എം ശ്രീ.രവീന്ദ്രൻ.പി.ജി,  സി.വി.പുരുഷോത്തമൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:പൊക്കാളി കൃഷി പരമാവധി സ്ഥലത്ത് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം : മന്ത്രി വി. എസ്. സുനിൽകുമാർ 

#pokkali #Krishi #Agriculture #paddy #Alappuzha #Krishijagran

English Summary: In Shanthigiri Anjadippadam Excellent yield during the Kovid period-kjaboct1920
Published on: 19 October 2020, 08:24 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now