Updated on: 4 December, 2020 11:20 PM IST
തെക്ക് ബംഗാൾ ഉൾക്കടലിന്റെ മധ്യ ഭാഗത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റ് വീശാനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.
2020 നവംബർ 25 ന് കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 വരെ കിമീ വേഗതയിലും ചില അവസരങ്ങളിൽ 60  കിമീ വരെ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കേരള തീരത്ത് നിന്നും കടലിൽ പോകാൻ പാടുള്ളതല്ല.
തെക്കൻ ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദം രൂപപ്പെട്ടതിനാൽ കന്യാകുമാരി, ഗൾഫ് ഓഫ് മാന്നാർ, തമിഴ്നാട്-പുതുച്ചേരി,  തീരങ്ങളിൽ യാതൊരു കാരണവശാലും മൽസ്യ ബന്ധനത്തിനായി പോകാൻ പാടുള്ളതല്ല.
പ്രത്യേക ജാഗ്രത നിർദേശം
അറബിക്കടൽ
21-11-2020 മുതൽ 22-11-2020 വരെ തെക്ക്- പടിഞ്ഞാറു അറബിക്കടൽ അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നീ സമുദ്ര മേഖലകളിൽ മണിക്കൂറിൽ 40 മുതൽ 55 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 മുതൽ 65 കിമീ വരെ വേഗത്തിലുള്ള അതിശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.
ബംഗാൾ ഉൾക്കടൽ: തമിഴ്‌നാട്- പുതുച്ചേരി തീരം
21-11-2020 മുതൽ 22-11-2020 വരെ :  തെക്ക് ബംഗാൾ ഉൾക്കടലിന്റെ മധ്യ ഭാഗത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ  ശക്തമായ കാറ്റ് വീശാനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.
23-11-2020 മുതൽ 25-11-2020 വരെ തെക്ക്- പടിഞ്ഞാറു ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ഗൾഫ് ഓഫ് മാന്നാർ, തമിഴ്നാട് തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65  കിലോമീറ്റർ വരെയും വേഗത്തിൽ  ശക്തമായ കാറ്റ് വീശാനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.
മൽസ്യത്തൊഴിലാളികൾ മേല്പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കൊച്ചിൻ ഷിപ്യാർഡിലും ഗോവ ഷിപ്യാർഡിലും തൊഴിലവസരങ്ങൾ
English Summary: In the next 24 hours, there will be no barrier to fishing off the coast of Kerala
Published on: 21 November 2020, 05:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now