Updated on: 9 February, 2021 8:15 AM IST
കടൽ സുരക്ഷാ സ്ക്വാഡുകളുടെ രൂപീകരണം -അപേക്ഷ ക്ഷണിച്ചു

ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കടൽ സുരക്ഷാസംവിധാനങ്ങളും കടൽ രക്ഷാപ്രവർത്തനങ്ങളും ശക്തിപ്പെടുത്തുന്നതിനായി പരിചയസമ്പന്നരായ മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി കടൽ സുരക്ഷാ സ്ക്വാഡുകൾ രൂപീകരിക്കുന്നതിന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഗോവയിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിലെ പ്രവർത്തനം സംബന്ധിച്ച പരിശീലനം നൽകുന്നതാണ്. ഓഖി/  പ്രളയം പോലുള്ള ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ അടിയന്തര രക്ഷാപ്രവർത്തനം നടത്തുന്നതിന് ആയാണ് കടൽ സുരക്ഷാ സ്ക്വാഡുകൾ രൂപീകരിക്കുന്നത്.

ഇങ്ങനെ രക്ഷാപ്രവർത്തനത്തിന് ഉപയോഗപ്പെടുത്തേണ്ടി വരുമ്പോൾ ടി സേവനത്തിന് സർക്കാർ നിശ്ചയിക്കുന്ന പ്രതിഫലം നൽകുന്നതാണ്. സ്ക്വാഡുകൾ രൂപീകരിക്കുന്നതിന് വേണ്ടി എല്ലാ സുരക്ഷാ സംവിധാനങ്ങളും ഉള്ള യാനങ്ങളുടെ ഉടമകളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. പരമ്പരാഗത യാനങ്ങളിൽ ഉടമയും 2 തൊഴിലാളികളും അടങ്ങുന്ന ഗ്രൂപ്പുകളായും

In the wake of the Oki disaster, the government has decided to form maritime security squads comprising experienced fishermen to strengthen maritime security and maritime rescue operations. Those selected will be given training on how to work at the National Institute of Water Sports in Goa. Maritime Security Squads are formed to provide emergency relief in the event of disasters such as hurricanes / floods. Thus the T service will be reimbursed by the Government when it is to be utilized for relief work. Applications are invited from owners of vehicles with all safety features for the formation of squads. As groups consisting of the owner and 2 workers on conventional vessels

മെക്കനൈസ്ഡ് വിഭാഗത്തിൽ സ്രാങ്കം ഡ്രൈവറും യാനം ഉടമ/ പ്രതിനിധികൾ ഉൾപ്പെടുന്ന ഗ്രൂപ്പുകളുമായി ആണ് അപേക്ഷിക്കേണ്ടത്. യാനം ഉടമ മത്സ്യബന്ധനത്തിന് പോകാത്ത ആളോ കടൽ പരിചയമില്ലാത്ത ആളോ ആണെങ്കിൽ അവർക്ക് പകരം ഒരു പരിചയസമ്പന്നനായ മത്സ്യത്തൊഴിലാളി ഉൾപ്പെടുത്താവുന്നതും അത് അപേക്ഷയിൽ പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്.

അപേക്ഷാഫോറം എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, ഓഫീസ് വൈപ്പിൻ ഫിഷറീസ് സ്റ്റേഷൻ, മത്സ്യ ഭവനുകൾ എന്നിവിടങ്ങളിൽ നിന്ന് ലഭ്യമാകുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ ഫെബ്രുവരി 18 ന് വൈകുന്നേരം 5 മണി വരെ അത് ഓഫീസുകളിൽ സ്വീകരിക്കും വിശദവിവരങ്ങൾ ഓഫീസ് പ്രവർത്തി സമയങ്ങളിൽ താഴെ കാണുന്ന നമ്പറിൽ വിളിച്ചാൽ ലഭ്യമാകും.

English Summary: In the wake of the Oki disaster, the government has decided to form maritime security squads comprising experienced fishermen to strengthen maritime security and maritime rescue operations
Published on: 09 February 2021, 07:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now